Search This Blog

ഈ വർഷം കണ്ടതിൽ വളരെയധികം ഇഷ്ടപ്പെട്ട 10 ചിത്രങ്ങൾ....

ഈ വർഷം കണ്ടതിൽ വളരെയധികം ഇഷ്ടപ്പെട്ട 10 ചിത്രങ്ങൾ....

എല്ലാം തികഞ്ഞ സിനിമകൾ ആണെന്നോ 2022ൽ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകൾ ഇവയാണെന്നോ
 ഒരു പൊതു അഭിപ്രായമല്ല ഇത്.... 
ഞാൻ ഈ വർഷം കണ്ട ചുരുക്കം സിനിമകളിൽ ഒന്നിലധികം തവണ കാണാൻ പ്രേരിപ്പിച്ച ഇഷ്ടപ്പെടുത്തിയ സിനിമകൾ... അതിൽ പത്തെണ്ണം ലിസ്റ്റ് ചെയ്യപ്പെടുകയാണ്....

ഈ പത്തിന് പുറമെയും ഒത്തിരി സിനിമകൾ ഇഷ്ടപ്പെട്ടിട്ടുണ്ട്... So, ഈ പത്തെണ്ണം ഒഴിച്ച് ബാക്കിയെല്ലാം മോശമാണെന്ന് അർത്ഥമാക്കരുതെ!

ഭൂതകാലം
സിനിമയുടെ മൂഡും ഇമോഷനും അതിൻറെ പരിപൂർണ്ണതയിൽ കാഴ്ചക്കാരന് അനുഭവിച്ചറിയാൻ സാധിക്കുന്ന എല്ലാ അർത്ഥത്തിലും ഒരു കിടിലൻ എക്സ്പീരിയൻസ് റൈഡ് തന്നെയായിരുന്നു ഭൂതകാലം....

ഹൃദയം
ഒരു പ്രണവ് മോഹൻലാൽ സിനിമ... എന്ന ടാഗ് ലൈനിൽ പ്രതീക്ഷിക്കാതെ കിട്ടിയ ബിരിയാണി. പ്രണവ് മോഹൻലാലിനോടുള്ള താൽപര്യം ഒരിക്കൽപോലും അയാളിലെ നടനോട് തോന്നിയിട്ടില്ല... ഹൃദയം കാണുന്നതുവരെ.

റോഷാക്ക്
മമ്മൂക്ക... മമ്മൂക്ക.... മമ്മൂക്ക...
ഈ വർഷത്തെ എന്നല്ല കഴിഞ്ഞ 20 വർഷത്തിനിടെ ഇക്കയുടെ ഏറ്റവും മികച്ച 10 സിനിമകൾ എടുത്താൽ ആദ്യത്തെ അഞ്ചെണ്ണം കഴിഞ്ഞാൽ ആറാമൻ എനിക്ക് റോഷാക്ക് തന്നെയായിരിക്കും. 
കരിയറിൻറെ ഏത് ഘട്ടത്തിലും മമ്മൂക്ക അമ്പരപ്പിച്ചിരിക്കും... 2022ൽ അത് റോഷാക്കിലൂടെ.

വിക്രം
തിയേറ്ററിൽ കാണുമ്പോൾ അത്ര വലിയ സംഭവമായി തോന്നിയില്ലെങ്കിലും റിപ്പീറ്റ് വാല്യൂവിൽ ഒരു വൻപടമായി അനുഭവപ്പെട്ട ചിത്രമാണ് വിക്രം... ഇതിനോടകം തന്നെ ഒരുപാട് തവണ കണ്ടുതീർത്തിട്ടുമുണ്ട്....
ലോകേഷിന്റെ വിഷന് അനിരുദ്ധിൻ്റെ താണ്ഡവം കണ്ണിനും കാതിനും ഒരുപോലെ വൈബുണ്ടാക്കിയ പടം.

കെജിഎഫ് 2
കൊട്ടിഘോഷിച്ചെത്തുമ്പോൾ അത്തരം സിനിമകൾ പ്രതീക്ഷയോട്‌ എത്രത്തോളം നീതി പുലർത്തുന്നു എന്നത് മുൻ മാതൃകകൾ എടുക്കുകയാണെങ്കിൽ നിരാശപ്പെടുത്താറാണ് പതിവ്... കെജിഎഫിൽ ഒരിക്കൽപോലും അങ്ങനെ ഒരു സംശയം ഉണ്ടായിട്ടില്ല... ഔട്ട്പുട്ടിലും അത് കാണാൻ ഉണ്ടായിരുന്നില്ല...

ഇതൊന്നും വെറുമൊരു സിനിമ മാത്രമല്ല, 2022 നെ അടയാളപ്പെടുത്തുന്ന ഏറ്റവും മികച്ച തീയേറ്റർ എക്സ്പീരിയൻസുകൾ ആയിരുന്നു.

ജയ ജയ ജയ ജയഹേ
അവസാനത്തെ കോർട്ട് സീനുകൾ എന്നിലെ പ്രേക്ഷകനെ രസിപ്പിച്ചില്ലെങ്കിലും പടം പറഞ്ഞ കണ്ടന്റും അത് രസം ചോർന്നു പോകാതെ അവതരിപ്പിച്ച രീതിയും നല്ല പെർഫോമൻസുകളും എല്ലാമായി J4H ഈ വർഷത്തെ നല്ല സിനിമകളുടെ പട്ടികയിൽ എന്തായാലും ഇടം പിടിക്കും....

RRR
ഈ വർഷം തിയറ്ററിൽ രണ്ടുതവണ കണ്ട ഏക ചിത്രം... ലോജിക്കോ മാജിക്കോ നോക്കാതെ രാജമൗലി സ്ക്രീനിൽ എത്തിച്ച ഒരു വലിയ പടം നല്ല കോളിറ്റി തീയേറ്ററിൽ അനുഭവിച്ചറിയുക എന്നതിലുപരി മറ്റൊന്നും ഈ സിനിമ ഓഫർ ചെയ്യുന്നില്ല...
പക്ഷേ പടത്തിന്റെ എന്റർടെയിൻമെന്റ് എന്ന ഉദ്ദേശം അത് പരിപൂർണ്ണതയിൽ നിറവേറ്റുന്നുമുണ്ട്....

മുകുന്ദനുണ്ണി അസോസിയേറ്റ്സ്
തീയറ്ററിൽ അർഹിച്ച വിജയം സ്വന്തമാക്കിയില്ല എന്ന് തോന്നിപ്പിച്ച ഈ വർഷത്തെ നല്ലൊരു ചിത്രമാണിത്... 
കണ്ടു പരിചയിച്ചിട്ടില്ലാത്ത അവതരണവും കിടിലൻ കട്ട്സും പെർഫോമൻസും എല്ലാമായി ഡാർക്ക് മൂഡ് കോമഡി ജോണറിൽ നല്ലൊരു ഔട്ട്പുട്ട് സിനിമ നൽകുന്നുണ്ട്...

ലൗ ടുഡേ
ആർക്കും റിലേറ്റ് ചെയ്യാവുന്ന ഫൺമൂഡിൽ കഥ പറയുന്ന ഒരു കൊച്ചു പടം... വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ അടങ്ങി നന്നായി ചിരിപ്പിച്ച പടം.

കൂമൻ
ക്ലൈമാക്സിൽ കലം കൊണ്ടുടച്ചത് മാറ്റിവച്ചാൽ ഈ വർഷം തിയേറ്ററിൽ കണ്ടു നന്നായി ഇഷ്ടപ്പെട്ട ചിത്രമാണ് കൂമൻ... ജിത്തു ജോസഫ് നല്ലൊരു കോളിറ്റി ഔട്ട്പുട്ട് നൽകിയ എഴുത്തും പ്രകടനങ്ങളും എടുത്തു പറയേണ്ട മികവ് കാണിച്ചൊരു സിനിമ.
ഈ വർഷം കണ്ട് ഇഷ്ടപ്പെട്ട 10 സിനിമകളിൽ പത്താം സ്ഥാനത്തിന് അർഹനായത് കൂമനാണ്.

//Next #Worst_5 @2022

No comments: