1201. CHUP - REVENGE OF THE ARTIST
🔹 " ചുപ്പ് ''
Gnr :- Psychological Thriller
Lang :- ഹിന്ദി
ഒരു സിനിമയെ നിരൂപിക്കാനായ് പേനയെടുക്കുമ്പോൾ അതിനായി മാറ്റിവെക്കേണ്ട എത്തിക്സ് എന്താണ്?
ഒരു അഭിപ്രായം വായിച്ചു അതിനെ ഏതു രീതിയിലാവണം വായനക്കാർ ഉൾക്കൊള്ളേണ്ടത് ?
മോഹൻ ലാലേട്ടൻ മുതൽ അഞ്ജലി മേനോൻ വരെ പലരും വാ കൊണ്ട് കൊടുത്ത മറുപടി വലിയ മാറ്റമില്ലാതെ കണ്ടൻ്റാക്കി പടമായെത്തിയ രണ്ടേക്കാൽമണിക്കൂറാണ് Rബാൽക്കിയുടെ 'ചുപ്പ്'.
സിനിമയ്ക്ക് അഭിപ്രായമെഴുതുന്ന ഒരു ക്രിട്ടിക് അതിനെക്കുറിച്ച് ആദ്യം വ്യക്തമായി പഠിച്ചിരിക്കണം , അഭിപ്രായസ്വാതന്ത്ര്യം പൊക്കി പേനയെടുക്കുമ്പോൾ വരികളിലൂടെ അവരക്രമിക്കുന്നത് സിനിമയെ മാത്രമല്ല കലാകാരന്മാരെയും അവരുടെ മാനസികാവസ്ഥകളെയും ജീവിതങ്ങളെയുമാകും.
സോ, സിനിമയ്ക്ക് മാർക്കിടുമ്പോൾ ഇതെന്റെ സോഷ്യൽ ഇടമാണ് ഇവിടെ എനിക്കെന്തും പറയാം എന്നതാകാതെ ഒരു ക്രിട്ടിക്ക് വ്യക്തമായി ആ കലയെക്കുറിച്ച് അറിവുള്ളവൻ ആയിരിക്കണം... എന്നൊക്കെ സിനിമ പറഞ്ഞു വെക്കുമ്പോൾ,
⚡സിനിമയിലേക്ക് വരാം...
നഗരത്തെ നടുക്കി കൊണ്ട് ഒരു ക്രൂരമായ കൊലപാതകം... മരണപ്പെട്ടത് വലിയ ഫോളോവേഴ്സുള്ള ഫിലിം ക്രിട്ടിക്ക്. ഒരു ആർട്ടിസ്റ്റിന്റെ സൂക്ഷ്മതയിൽ ശരീരമൊന്നാകെ കീറിമുറിച്ചെടുത്ത ബോഡി പരിശോധിക്കുന്നതിനിടെ
നെറ്റിയിൽ കില്ലർ വരയ്ക്കാൻ ശ്രമിച്ച സ്റ്റാർ (*) പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നു.
അധികം വൈകാതെ റെയിൽ പാളത്തിലും ക്രിക്കറ്റ് ഗ്രൗണ്ടിലുമൊക്കെയായി കൂടുതൽ ഫിലിം ക്രിട്ടിക്കുകൾ കൊല ചെയ്യപ്പെടുകയും... അവരെല്ലാം അവസാനം എഴുതിയ റിവ്യൂവിൽ സിനിമയ്ക്ക് കൊടുത്ത സ്റ്റാറിന്റെ എണ്ണം നെറ്റിയിൽ കോറിയിടുന്നതും വായയിൽ കെട്ടിയ വ്യത്യസ്തമായ ഒരു പ്ലാസ്റ്റിക് കവറും പോലീസിനെ ഒരു സീരിയൽ കില്ലറിൻ്റെ സാധ്യതയെ ഉറപ്പുവരുത്തുന്നു.
കില്ലറും കില്ലറിന്റെ മോട്ടിവും ഫ്ലാഷ്ബാക്കുമൊക്കെ ഫ്ലാറ്റായി പറഞ്ഞു പോകുന്ന കഥ ദുൽഖർ സൽമാൻ(*) , സണ്ണി ഡിയോൾ, ശ്രീയ തുടങ്ങി പ്രധാന അഭിനേതാക്കളുടെ നല്ല പ്രകടനം കൊണ്ടും തിരക്കഥ ആവശ്യപ്പെടുന്ന വേഗതയും ( സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് ചിലപ്പോഴതൊരു പോരായ്മയായി അനുഭവപ്പെട്ടേക്കാം ) ടെക്നിക്കൽ ക്വാളിറ്റിയും അവതരണത്തിലുടെനീളം സിനിമയെ നല്ലൊരനുഭവമാക്കി തീർക്കുന്നുണ്ട്.
💥ദുൽഖർ സൽമാൻ - പെർഫോമൻസ് കൊണ്ട് ഒരു സാധാ ക്രൈം ത്രില്ലറിനെ മറ്റൊരു ലെവലിലെത്തിക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്...
ഡാനി - അദ്ദേഹത്തിൻറെ ഇന്നോളമുള്ള കരിയറിൽ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് തന്നെയാണ്.🔥
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ക്ലൈമാക്സ് പോർഷനാണ്. നായികയുമായുള്ള അവസാന രംഗങ്ങളിലടക്കം വരുന്ന സംഭാഷണങ്ങളും പെർഫോമൻസും മേക്കിംങുമൊക്കെ സമീപകാല റിവ്യൂ കോൺസെപ്റ്റുകളുടെ ചർച്ചയുമായി ബന്ധപ്പെടുത്തി സിനിമ നല്ലൊരനുഭവം തന്നെ നൽകിയവസാനിക്കുന്നുണ്ട്.
My Rating - 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " കൊച്ചാൾ ''
No comments: