Search This Blog

'അമിതാഭ് ബച്ചൻ മുതൽ ഇന്ദ്രൻസ് വരെ'

ഒരഭിനേതാവിനെ സംബന്ധിച്ച് അയാളുടെ ഉയരം അയാളുടെ കഴിവാണ്... 250 ഓളം സിനിമകളിൽ അഭിനയിച്ച് പല പുരസ്കാരങ്ങളിലൂടെ രാജ്യം അംഗീകരിച്ച കലാകാരനാണ് ഇന്ദ്രൻസ്.
'അമിതാഭ് ബച്ചൻ മുതൽ ഇന്ദ്രൻസ് വരെ' എന്ന മന്ത്രിയുടെ ഉപമയും പരിഹാസവും ആ വാക്കിലെ വൃത്തികേടും, അദ്ദേഹം മനസ്സിലാക്കി തിരിച്ചെടുത്തു നിരുപാധികം മാപ്പ് പറയേണ്ടതു തന്നെയാണ്....

ഒരു ഉച്ചക്കിറുക്കിന് അഭിനേതാവാകാം എന്ന് മനസ്സിലുറപ്പിച്ചു 
മോന്തേമ്മൽ പുട്ടിയിട്ടിറങ്ങിയ ആളല്ല ഇന്ദ്രൻസ്...

കവല പ്രസംഗത്തിൽ കയ്യടി വാങ്ങി ലൈംലൈറ്റിൽ തിളങ്ങുന്ന പ്രിവില്ലേജിൽ,
  ഇനി രണ്ട് പടത്തിലഭിനയിച്ചേക്കാമെന്ന് കരുതി ഖദറിട്ടിറങ്ങിയ നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പിസി ജോർജജും ഉണ്ണിത്താനും പോലെ കാട്ടിക്കൂട്ടലുകളിൽ തിളങ്ങിയ ആളൊന്നുമല്ല ഇന്ദ്രൻസ്.

അപ്പൻറെ കാറിൻ്റെബാക്ക്സീറ്റിലിരുന്ന് കൊച്ചികാറ്റിൻറെ മണമാസ്വദിക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോഴാരോ എടുത്ത സ്നാപ്പിൽ 
വൈറലായ് ഒറ്റരാത്രി നേരം വെളുത്തപ്പോൾ നടനായി മാറിയ വ്യക്തിയായി ഇന്ദ്രൻസിനെ തോന്നിയിട്ടുണ്ടോ?

എന്തായാലും മന്ത്രി ഞമ്മൻ്റാളായതു നന്നായ്, ഇല്ലേച്ചാ തിരുവനന്തപുരത്ത് നടക്കുന്ന IFFKയിൽ
 ഒരു ഓപ്പൺ ഫോറം ഡിസ്കഷനടക്കം മെരിച്ച് മെഴുകി പാട്ടെഴുതാൻ തീപ്പന്തം കെട്ടി കൂട്ടരെറങ്ങിയേനെ!

No comments: