1202. സാമർത്ഥ്യ ശാസ്ത്രം
🔹'' സാമർത്ഥ്യ ശാസ്ത്രം ''
Gnr :- Drama Thriller
Lang :- മലയാളം
പല ജീവിത സാഹചര്യത്തിലുള്ള അഞ്ചുപേർ... ഇവരുടെയെല്ലാം ജീവിതത്തിൽ ഒരു കള്ളൻ കാരണം വലിയൊരു തുക നഷ്ടപ്പെട്ടിട്ടുണ്ട്... അങ്ങനെയിരിക്കെ ഇവർക്കെല്ലാം ഒരു കത്ത് ലഭിക്കുകയും കള്ളനാൽ വഞ്ചിക്കപ്പെട്ട മറ്റൊരാൾ (ആറാമൻ) കള്ളനെ പിടിക്കാൻ ഒരു പദ്ധതി ആവിഷ്കരിക്കുകയും അതിലേക്ക് അഞ്ചു പേരെയും ഭാഗമാക്കുകയും ചെയ്യുന്നു... ആ കള്ളനെ കണ്ടുപിടിച്ച് ബുദ്ധിപൂർവ്വം നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് മുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ 6 എപ്പിസോഡിലൂടെ സാമർത്ഥ്യശാസ്ത്രം പറയുന്നത്.
സാഗർ കോട്ടപ്പുറം പറഞ്ഞതുപോലെ ഫാക്ടറി മാറി റബ്ബർ എസ്റ്റേറ്റ് വന്നു എന്നകണക്കിന് പൃഥ്വിരാജ് ചിത്രം 'സപ്തമ ശ്രീ തസ്കരഹ'യുടെ തിരക്കഥയിൽ നിന്ന് പൊടിതട്ടിയെടുത്ത ഈ സീരീസ് കരിക്കിന്റെ മുൻ റിലീസുകളെ അപേക്ഷിച്ച് കണ്ടിരിക്കാവുന്നതാണ്.
ആദ്യത്തെ എപ്പിസോഡിൽ തന്നെ ക്വാളിറ്റി മനസ്സിലാക്കാം... കിടിലൻ പ്രൊഡക്ഷൻ ഡിസൈനും കരിക്കിലെ പിള്ളേരുടെ As usual കൊള്ളാവുന്ന പെർഫോയും ആദ്യ എപ്പിസോഡിനെ വാച്ചബിളാക്കുമ്പോൾ പിന്നീടുള്ള നാല് എപ്പിസോഡുകളും റബ്ബർ ബാൻഡ് വലിക്കുന്ന പോലെ ചെറിയൊരു കഥയെ പരത്തി പപ്പടമാക്കുന്നുണ്ട്.
കഥയെ റിവീൽ ചെയ്യുന്ന ഫൈനൽ എപ്പിസോഡ് ഈ സീരീസിലെ നല്ല രീതിയിൽ രക്ഷിച്ചെടുക്കുമ്പോൾ ക്ലൈമാക്സ് പോർഷൻസ് പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട്.
ചില ആർട്ടിസ്റ്റുകളുടെ പ്ലാസ്റ്റിക് പെർഫോമൻസും എൻഗേജിംഗ് ആക്കാത്ത പേസില്ലാത്ത ആഖ്യാനവും ആകെ തുകയിൽ പോരായ്മയാകുമ്പോൾ നിഖിൽ പ്രസാദ് നിർമ്മിച്ച് നിലീൻ സാന്ദ്ര എഴുതി നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഈ സീരീസ് സംവിധാനം ചെയ്തത് ശ്യാമിൻ ഗിരീഷാണ്.
ശബരീഷ്, നിലിൻ സാന്ദ്ര, കൃഷ്ണചന്ദ്രൻ, ആനന്ദ്, കിരൺ, ഉണ്ണി എന്നിവരെ കൂടാതെ റിസോർട്ട് ജിഎം കഥാപാത്രത്തെ അവതരിപ്പിച്ച കരിക്കിലെ പുതിയ സാന്നിധ്യവുമൊക്കെ എടുത്തു പറയേണ്ട പ്രകടനങ്ങൾ സീരീസിന് നൽകുന്നുണ്ട്.
വിഷ്വലി റിച്ചായ ഫ്രെയിംസും ടെക്നിക്കലി സൗണ്ടായ ഔട്ട്പുട്ടും ഒരു സിനിമയുടെ കെട്ടും മട്ടും ആകെ തുകയിൽ ഈ സീരീസ് കൈവരിക്കുന്നുണ്ട്...
കരിക്കിൽ നിന്ന് ഇപ്പോഴും കോമഡി മാത്രം പ്രതീക്ഷിച്ചു അവരുടെ റിലീസുകളെ മുൻവിധിയോടെ സമീപിക്കാറില്ല. ഓരോ റിലീസുകളിലും അവർ കൊണ്ടുവരുന്ന മാറ്റങ്ങൾ സാമർത്ഥ്യശാസ്ത്രത്തിൽ എത്തിനിൽക്കുമ്പോൾ കരിക്ക് ടീം കയ്യടി അർഹിക്കുന്നു....
ആദ്യാവസാനം ഇഴഞ്ഞു പോകുന്ന ആഖ്യാനത്തിലെ കല്ലുകടി മാറ്റി നിർത്തിയാൽ ഒരുവട്ടം കണ്ടാസ്വദിച്ച് മറന്നു കളയാം ഈ സാമർത്ഥ്യശാസ്ത്രം.
My Rating - 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " അവതാർ 2 ''
No comments: