Search This Blog

Thoughts on A Moment to Remember

596. A Moment to Remember

Gnr :- Melo-Drama
Lang :- Korean 2004

🔹 ത്രില്ലറുകൾ കാണാനാഗ്രഹിക്കുന്ന എനിക്ക് 2.30 മണിക്കൂർ ദൈർഘ്യമുള്ള ഈ മെലോഡ്രാമ നൽകിയത് പൂർണ തൃപ്ത്തിയോടൊപ്പം മനസ്സ് നിറച്ച എല്ലാം തികഞ്ഞ ഒരു സിനിമയുടെ ഓർമ്മകൾ കൂടിയാണ്.
"My Rating :- 5/5".

Yadu EZr

പ്രധാന താരങ്ങളെ പരിചയപ്പെടുത്തി അവരുടെ പ്രണയവും വിവാഹവും അടങ്ങിയ ജീവിതവും പറഞ്ഞ് നേരം പോകുന്നതറിയാത്ത ആദ്യ പകുതിയും ഓരോ സീനും നെഞ്ചിൽ തറയ്ക്കുന്ന രണ്ടാം പാതിയും സിനിമയോടടുത്ത് നിൽക്കുന്ന ക്ലൈമാക്സും ചേർന്ന ഗംഭീര ചിത്രമാണ് A Moment to Remember.

പേരു സൂചിപ്പിക്കുന്നതു പോലെ ഓർമ്മനഷ്ട്ടമായേക്കാവുന്ന ഘട്ടവും അത് ഉണ്ടാക്കുന്ന മാനസികാവസ്ഥയും കാണിച്ചുകൊണ്ടുള്ള ഈ ചിത്രത്തിൽ
Son Ye-jin എന്ന നായികയുടെ പ്രകടനമികവ് പ്രശംസ അർഹിക്കുന്നതാണ്. അത്രയ്ക്ക് ഗംഭീരമായിരുന്നു സു-ജിനു എന്ന വേഷം. അൽഷിമേഴ്സ് എന്ന രോഗത്തിന്റെ ഓരോ ഘട്ടവും ഈ അഭിനേത്രി അമ്പരപ്പിക്കുന്ന രീതിയിൽ ചെയ്ത് ഫലിപ്പിച്ചു.
The Tower എന്ന ചിത്രത്തിന് ശേഷം ഞാൻ കാണുന്ന Son Ye-jin ന്റെ രണ്ടാമത്തേ ചിത്രമാണിത്. അടുത്തതായ് കാണാനിരിക്കുന്ന The Truth Beneath ലും ഇവർ അഭിനയിച്ചിട്ടുണ്ട്.

നായകവേഷം ചെയ്ത Jung Woo-sung ന്റെ Cold eyes ന് ശേഷം കാണുന്ന ഈ ചിത്രത്തിൽ അദ്ധേഹം സ്വന്തം കഷ്ട്ടതയിൽ ജീവിതം തിരിച്ച് പിടിക്കുന്ന വ്യക്തിയായും ഭാര്യയെ ജീവനുതുല്ല്യം സ്നേഹിക്കുന്ന ഭർത്താവായും സൂക്ഷ്മാഭിനയത്താൽ അമ്പരപ്പെടുത്തുന്നുണ്ട്.

പ്രണയനൈരാശ്യത്തോടെ ജീവിതം ഇഴഞ്ഞ് നീക്കുന്ന സു-ജിനു തന്റെ ചെറിയൊറു മറവി കാരണം ചിൽ-സു എന്ന മരപ്പണിക്കാരനെ പരിചയപ്പെടേണ്ടിവരുന്നു, അത് പിന്നീട് സൗഹൃദവും തുടർന്ന് പ്രണയവുമാകുമ്പോൾ വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നു. സന്തോഷം നിറഞ്ഞ ഇവരുടെ ജീവിതം കാണിക്കുന്ന രംഗങ്ങളെല്ലാം നന്നായിരുന്നു. പക്ഷേ എല്ലാ ഉയർച്ചകൾക്കും താഴ്ച്ചയും ഉണ്ടെന്ന് പറയുന്നത് ഇവരേയും ബാധിക്കുന്നു. മറവിരോഗം.

എല്ലാം തികഞ്ഞ സിനിമ എന്നൊക്കെ പറയുന്ന പോലെയാണ് എനിക്ക് ഈ ചിത്രം അനുഭവമായത്. അത്രയ്ക്ക് എന്നെ സ്പർശിച്ച , ഇഷ്ട്ടപ്പെടുത്തിയ, കൂടെ കൂട്ടിയ ചിത്രം. (വ്യക്തിപരമായ മാത്രം അഭിപ്രായം).

കഥ ആവശ്യപ്പെടുന്ന വിഷ്വൽസും പശ്ചാത്തല സംഗീതവും കാഴ്ച്ചയിൽ സുഖം നൽകുന്നു.

"ക്ഷമിക്കുക എന്നത് വെറുപ്പിന് നമ്മുടെ ഹൃദയത്തിൽ അധികം ഇടം നൽകാതിരിക്കുക എന്നതാണ്." എന്ന് ഈ ചിത്രം പല ആവർത്തി പറയുന്നുണ്ട്. അതുപോലെ വെച്ച് പിടിപ്പിച്ച മരങ്ങളും താനെ വളർന്ന മരങ്ങളും ഒരു പോലെയല്ല എന്നു പറയുന്നതുമെല്ലാം ചിത്രത്തോടടുത്ത് കൂടുതൽ നിൽക്കുന്നതു കൂടിയായിരുന്നു.

വ്യത്യസ്ഥമായ തുടക്കവും താളം കളയാതെ രസിപ്പിച്ച് പ്രേക്ഷകനെ കൂടെ കൊണ്ടു പോയ് ഓരോ രംഗങ്ങളും മികവുറ്റതാക്കിയ ഈ ചിത്രം എക്കാലവും എന്റെ പ്രിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാകും.
U Me Aur Hum എന്ന പേരിൽ അജയ് ദേവഗൺ കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ഹിന്ദിചിത്രം ഈ കൊറിയൻ ചിത്രത്തിന്റെ പാതി-പതിപ്പാണ്.

കൊറിയയിൽ ആ വർഷത്തേ ഏറ്റവും വലിയ വിജയചിത്രമായ ഈ ചിത്രം നിരൂപകപ്രശംസയോടൊപ്പം ഇന്നും ഓർമ്മിക്കുന്ന മികച്ച ചിത്രം കൂടിയാണ്, നല്ല ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്നവർക്ക് എല്ലാം തികഞ്ഞ കാഴ്ച്ച സമ്മാനിക്കും.


കാണുന്ന ഓരോ സിനിമയും കലണ്ടറിലെ ഓരോ ദിവസങ്ങളാണെങ്കിൽ അതിൽ കൊറിയൻ ചിത്രങ്ങളായിരിക്കും ഏറ്റവും മികച്ച ദിവസങ്ങൾ.

''എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ'' എന്ന് ഈ ചിത്രത്തിൽ നായികയോട് നായകൻ പറയുന്നുണ്ട്. അതുപോലെ തന്നെയാണ് ഈ ചിത്രവും.


"My Rating :- 5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: