Thoughts on കുട്ടൻപ്പിള്ളയുടെ ശിവരാത്രി
കുട്ടൻപ്പിള്ളയുടെ_ശിവരാത് രി (2018)
Gnr :- Comedy Drama
Lang :- മലയാളം
Teater :- Clct കൈരളി
സുരാജ് വെഞ്ഞാറമൂട് നായകനായ ഈ കോമഡി ഡ്രാമ നല്ല ചിത്രങ്ങളെ സ്നേഹിക്കുന്നവർ നിർബന്ധമായും തിയേറ്ററിൽ ഇരുന്ന് കാണേണ്ട ചിത്രമാണ്.
"My Rating :- 4/5".
#അവതരണമികവിന്_കൈയ്യടി
കുട്ടൻപ്പിള്ള എന്ന പോലീസുക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്, പണത്തേ സ്നേഹിക്കുന്ന മക്കളേക്കാൾ പറമ്പിലെ പ്ലാവിനെ ജീവനുതുല്ല്യം സ്നേഹിക്കുന്ന കുട്ടൻപ്പിള്ളയായ് സുരാജ് വെഞ്ഞാറമൂട് ഗംഭീര പ്രകടനമാണ് നടത്തിയത്.
ഒറ്റ വാക്കിൽ അമ്പരപ്പിച്ചു എന്ന് പറയാവുന്ന അവതരണമാണ് ചിത്രത്തിലുടനീളം.
ജീൻ മാർക്കോസ് എന്ന നവാഗത സംവിധായകന് കഥയോട് നൂറുശതമാനം നീതി പുലർത്തിയെന്ന് ചിത്രത്തിലൂടെ കാണിച്ച് തരാൻ സാധിച്ചിട്ടുണ്ട്.
രണ്ടു കഥകൾ ഒരേ പാത്തിൽ പറഞ്ഞ് പോകുകയും ഓരോ സീനും ആകാംഷ ഉണ്ടാക്കുന്ന തരത്തിൽ അവതരിപ്പിച്ചും ക്ലൈമാക്സ് വരെ കഥാഗതി കൈവിട്ടു പോകാതെ പറഞ്ഞ വിധം കൊള്ളാമായിരുന്നു.
ഹൊറർ പാറ്റേണിൽ ഭയപ്പെടുത്താതെ എന്നാൽ വ്യത്യസ്ഥമായ് പുതുമ സൃഷ്ട്ടിച്ച ഈ ചിത്രത്തിൽ സുരാജിനൊപ്പം ബിജു സോപാനവും മികച്ച് നിന്നു.
പ്ലാവ് വെട്ടാൻ ശ്രമിക്കുന്നതും കുട്ടൻപ്പിള്ള എതിർക്കുന്നതും തെല്ലൊന്ന് ഞെട്ടിപ്പിച്ച ഇന്റർവെൽ രംഗവും എല്ലാവർക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സംഭവവുമായ് ബന്ധപ്പെടുത്തിയും പറഞ്ഞ ഈ
ചിത്രത്തിന്റെ ക്ലൈമാക്സ് ഗംഭീരമാണ്.
സംവിധായകന്റെ കൈയ്യൊതുക്കവും സൂക്ഷ്മാഭിനയവും സയനോര ഒരുക്കിയ ഒന്നാന്തരം സംഗീതവും എഡിറ്റിംഗും കോമഡി രംഗങ്ങളും കഥാപാത്ര നിർമ്മിതിയും കുട്ടൻപ്പിള്ളയെ ഏറെ പ്രിയപ്പെട്ടതാക്കി.
വെടിക്കെട്ട് പേടിയുള്ള കുട്ടൻപ്പിള്ളയ്ക്ക് തന്റെ ഒരു വർഷം മുൻപുള്ള ഭൂതക്കാലവും പ്രേത ഭയവും തുടങ്ങി രസിപ്പിച്ച് ഇരുത്തുന്ന ആദ്യ പകുതിയും
വ്യത്യസ്ഥമായ ബാക്കിയും ആരെയും ഇഷ്ട്ടപ്പെടുത്തും, തീർച്ച.
ചെറിയ ചിത്രങ്ങൾ പലപ്പോഴും ടൊറന്റിൽ കണ്ട് അഭിപ്രായം പങ്കുവെക്കുന്ന നമ്മൾ ഈ ചിത്രം കുടുംബസമേതം തിയേറ്ററിൽ ചെന്ന് കാണാൻ ശ്രമിച്ചാൽ മലയാള സിനിമയ്കൊപ്പം കഴിവുള്ള കുറച്ച് കലാകാരന്മാർക്കുള്ള വിജയതുടക്കവുമാകും ഈ ചിത്രം.
#LAST_WORD
ഈ സീസണിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കുട്ടൻപ്പിള്ളയുടെ ശിവരാത്രി.
താരനിരയുടെ അകമ്പടിയും കോടികളുടെ കിലുക്കവും നോക്കിയല്ലാതെ നല്ല സിനിമകളെ കാണാനാഗ്രഹിക്കുന്നവർക്ക് പന്തിയിൽ വിളമ്പിയ ഗംഭീര സദ്യയാണ് ഈ ചിത്രം.
"My Rating :- 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr


No comments: