1283. അധോമുഖം
🔹 അധോമുഖം
Gnr. :- Thriller
Lang. :- തമിഴ്
Author :- Yadu EZr
ഏതാനും ദിവസങ്ങൾക്ക് മുൻപ് കല്യാണം കഴിഞ്ഞ മാർട്ടിനും ലീനയും... തൻറെ ഭാര്യക്ക് സർപ്രൈസ് കൊടുക്കണമെന്ന ഉദ്ദേശത്തിൽ അവളുടെ ക്യൂട്ട് എക്സ്പ്രഷൻസ് റെക്കോർഡ് ചെയ്തു വീഡിയോ ഉണ്ടാക്കാൻ വേണ്ടി അവളുടെ ഫോണിൽ ഒരു ഹിഡൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നു. അതുകൊണ്ടെത്തിക്കുന്ന വലിയ പ്രശ്നങ്ങൾ....
പലരുടെയും അഭിപ്രായങ്ങളിലൂടെ അറിഞ്ഞ ഈ സിനോപ്സിസാണ് അധോമുഖം എന്ന ഈ സിനിമ കാണാൻ ഇടയാക്കിയത്.
എസ് പി സിദ്ധാർത്ഥ്, ചൈതന്യ പ്രതാപ് , ആനന്ദ് നാഗ് എന്നിവരെ കഥാപാത്രങ്ങളാക്കി സുനിൽ ദേവ് എഴുതി സംവിധാനം ചെയ്ത ഈ സിനിമ ഡ്രീം വാര്യർ പിക്ചേഴ്സ് ആണ് ഡിസ്ട്രിബ്യൂഷൻ ചെയ്തിരുന്നത്.
വെറുമൊരു ഷോർട്ട് ഫിലിം ക്വാളിറ്റി മാത്രം സ്ക്രീനിൽ കാണാൻ പറ്റുന്ന,
എഴുത്തിന്റെ മെച്ചത്തിൽ തരക്കേടില്ലാത്തൊരു തുടക്കം കൈവരിക്കുകയും പിന്നീട് വർക്ക് ആവുന്നതും അല്ലാത്തതുമായ ട്വിസ്റ്റും സസ്പെൻസുകളും വരിനിരയായി വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് നല്ലൊരു എൻഗേജിംഗ് ത്രില്ലറായി അനുഭവപ്പെടുത്തുകയും ചെയ്യുന്ന സിനിമയാണ് അധോമുഖം.
സിനിമയുടെ പോരായ്മകൾ പറഞ്ഞു തുടങ്ങാം,
ബഡ്ജറ്റ് പരിമിതികൾ എല്ലാ അർത്ഥത്തിലും സ്ക്രീനിൽ കാണാൻ പറ്റുന്ന അവതരണം, നായക നടൻറെ ആദ്യവസാനമുള്ള നിർവികാര പ്രകടനം, വിഷ്വലി നന്നാക്കാമായിരുന്ന ഒരു പശ്ചാത്തലത്തെ നശിപ്പിച്ച സിനിമാട്ടോഗ്രാഫി... അതിൻറെ പെട്ടിക്ക് വീണ്ടും ഒരാണിയടിച്ച കളറിംങ്....
സിനിമയിൽ കൊള്ളാം എന്ന് തോന്നിയ വശം തരക്കേടില്ലാത്ത ഒരു ത്രില്ലർ ഒരുക്കാനുള്ള കഥയാണ്, പ്രതീക്ഷിക്കാതെ കഥയിൽ സംഭവിക്കുന്ന ട്വിസ്റ്റും ടേണും ആണ്....
എല്ലാത്തിനുമുപരി ടൈൽ എൻ്റിലെ രണ്ടാം ഭാഗത്തിനായ് മാറ്റിവെച്ച സിനുകൾ അത്രനേരമുള്ള റിയലിസ്റ്റിക് സ്വഭാവമുള്ള സിനിമയ്ക്ക് യോജിക്കുന്നത് അല്ലെങ്കിലും ആ രംഗങ്ങളിൽ എക്സൈറ്റഡായിരുന്നു.
#Athomugam
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ''Laapataa Ladies"
No comments: