1168. VALIMAI
🔹1168. " വലി മൈ "
Gnr :- Action Drama
Lang :- തമിഴ്
'ചെയിൻ സ്നാച്ചിങ്, ഡ്രഗ്സ്, ഗ്യാംങ് ക്രൈംസ്' എന്നിങ്ങനെ ചെന്നൈ നഗരത്തെ കഴിഞ്ഞ അഞ്ചുവർഷമായി പിടിമുറുക്കുന്ന ഒരു വമ്പൻ ഗ്യാംങ്.
ഇവരെ പിടിക്കാനെത്തുന്ന മുൻ ബൈക്ക് റൈസറായ സൂപ്പർ COP.
ഇങ്ങനൊരു കഥാപരിസരത്തിൽ ആക്ഷൻ ത്രില്ലർ ചിത്രമൊരുക്കുമ്പോൾ എപ്രകാരം കഥ പറയണമെന്നാണ് ഒരു പ്രേക്ഷകനെന്ന നിലയിൽ നിങ്ങളാഗ്രഹിക്കുന്നത് ?
അതിൻ്റെ വിപരീതമാണ്
വലിമൈ.
ആദ്യപകുതിക്ക് മുൻപ് വരുന്ന ഒരു ചേസിംങ് സീൻ , ബസ്സ് ഫൈറ്റ് എന്നിവ മാറ്റിനിർത്തിയാൽ
മൂന്നുമണിക്കൂർ അസഹനീയമായ , അറുബോറൻ പടപ്പാണ് ഈ കൊടുമൈ.
ഇത് പടച്ചു വിട്ടത് Hവിനോദിനെ പോലെ പ്രതീക്ഷയർപ്പിച്ചൊരു സംവിധായകനാണെന്നതാണ് തീർത്തും സങ്കടകരമായ കാര്യവും.
സംവിധായകൻ്റെ മുൻ ചിത്രങ്ങളെ നോക്കി പല്ലിളിക്കുന്ന തരത്തിലുള്ള എഴുത്തും അവതരണവും ആകെതുകയെ പരിതാപകരമാക്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞതുപോലെ ചെന്നൈയിൽ തുടർച്ചയായി ക്രൈമുകൾ നടക്കുന്നു, കേസന്വേഷണത്തിന് നായകനെത്തുന്നു, വില്ലൻ്റെ പക്ഷത്തുള്ള മേലുദ്യോഗസ്ഥരും വാലായ് ഹുമ ഖുറേഷിയും ഒപ്പമുണ്ട്.
'നായകൻ - വില്ലൻ' ആദ്യ കൂടിക്കാഴ്ചയിൽ പ്രതികാരം ക്ലൈമാക്സിൽ ചെയ്യാമെന്നോണം ഫ്രെഷ് കോൺഫ്ലിക്റ്റ് കൂടിയാകുബോൾ ഏറെക്കുറെ ക്ലീഷേകളെ ഇതിനോടകം സിനിമ കൂട്ടുപിടിച്ചിട്ടുണ്ട്. എന്നാൽ ഏത് അവരാതത്തിലും ഒരു കൊടുമെെ ലെവലുണ്ടാകുമല്ലോ! അദ്ദാ'ണ് ഈ ചിത്രത്തിലെ ഫാമിലി സെൻ്റിമെൻ്റ്സ്.
'അമ്മ - തമ്പി' പാസം സീനുകളുടെ അതിപ്രസരം കൊണ്ട് അരോചകമാകുന്ന വലിമൈ ജോണറിനോട്
നീതി പുലർത്താത്ത വിധം പുട്ടിന് പീര പോലെ കെട്ടിലും മട്ടിലും കണ്ണീർ സീരിയൽ ലെവലിൽ ഈ ബ്രഹ്മാണ്ഡ ചവറെത്തുന്നു.
സ്ക്രീനിൽ കാണുന്നതൊന്നും തന്നെ ശക്തമല്ല, ക്ഷീണിതനായ തലയും നല്ലൊരു പ്രതിനായകന് പകരം കോമഡി പീസ് വില്ലനും തുടങ്ങി ക്ലൈമാക്സിലെ വിഫ്എക്സ് രംഗങ്ങൾ കൂടിയെത്തുമ്പോൾ ചിത്രം ഏതൊരു പ്രേക്ഷകനും തലവേദന തന്നെ നൽകും.
#Avoidable
My Rating - 0.5/5
- @YaduEZr
NEXT - " ET - എതിർക്കും തുനിന്തവൻ ''
No comments: