1169. THE CHASE
🔹1169. " THE CHASE "
Gnr :- Thriller Drama
Lang :- കൊറിയൻ
വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള ഒരുപാടാളുകൾ താമസിക്കുന്ന ഒരു അപ്പാർട്ട്മെൻ്റിനെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്, അവിടെ സമീപകാലത്ത് പ്രായമായ കുറച്ചുപേർ തുടർച്ചയായി മരണപ്പെടുന്നു,
Natural death എന്ന് തോന്നിപ്പിക്കുന്ന ആ മരണങ്ങൾ ഒരു സീരിയൽ കില്ലറിലേക്ക് വഴി തെളിയിക്കുകയും മുപ്പതുവർഷം മുൻപ് ഇതേ മാതൃകയിൽ നടന്ന കൊലപാതകപരമ്പര പുനരാവർത്തിക്കുകയാണെന്നും മനസ്സിലാക്കുന്നു.
ശേഷം നടക്കുന്ന കാര്യങ്ങൾ ഒരു ത്രില്ലറിനും ഡ്രാമയ്ക്കും യോജിച്ച ആഖ്യാനത്തിൽ പ്രേക്ഷകനിൽ എത്തിക്കുകയാണ് '' ദി ചേസ് " എന്ന കൊറിയൻ ചിത്രം.
കൊറിയൻ ത്രില്ലർ സിനിമളെ രണ്ടായ് തിരിക്കാം,
സീരിയൽ കില്ലേഴ്സിൻ്റെ കഥയും മറ്റുള്ളവയും.
കാരണം സീരിയൽ കില്ലിംഗ് പശ്ചാത്തലത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ പിറന്നത് കൊറിയയിലായിരിക്കും. സമാനമായ വിഷയം കൈകാര്യം ചെയ്യുമ്പോഴും കഥയിൽ അങ്ങേയറ്റം വ്യത്യസ്തത പുലർത്താനും എൻഗേജ് ചെയ്യിപ്പിക്കാനും ഈ ഭാഷയിലെ മേക്കേഴ്സിനുള്ള കഴിവ് പ്രശംസിക്കാതെ തരമില്ല.
മധ്യവയസ്കരായ രണ്ടു കഥാപാത്രങ്ങൾ, ഇവർ നടത്തുന്ന അന്വേഷണം, ഇവരിലൂടെ പറയുന്ന കഥ. ' ദി ചേസ് ' മുന്നോട്ടു വെക്കുന്ന ഈയൊരു പുതുമ മറ്റു ത്രില്ലർ ചിത്രങ്ങളിൽ നിന്നും ഈ സിനിമയെ മാറ്റിനിർത്തുന്നു.
വലിയ വഴിത്തിരിവുകളൊന്നുമില്ലാത്ത പറയുന്ന സാധാരണ കഥ, അഭിനേതാക്കളുടെ നല്ല പ്രകടനം, കൊള്ളാവുന്ന മേക്കിങ് ക്വാളിറ്റി, രണ്ടുമണിക്കൂർ ബോറടിപ്പിക്കാതെ പറഞ്ഞുപോകുന്ന ആഖ്യാനം... ഇങ്ങനെ പ്രത്യക്ഷത്തിൽ തരക്കേടില്ലാത്ത സിനിമയാണ് ദി ചേസ്.
അല്പം സ്ലോ പേസിൽ പോകുന്ന ത്രില്ലർ സിനിമ കാണാനാഗ്രഹിക്കുന്നവർക്ക് THE CHASE കണ്ടു നോക്കാം.
My Rating - 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " ET - എതിർക്കും തുനിന്തവൻ ''
No comments: