Search This Blog

സർവ്വസാധാരണം.

കുറച്ചു വർഷങ്ങൾക്കു മുൻപ്(2017) ഒരു തമിഴ് പടം കേരളത്തിൽ റിലീസ് ചെയ്ത സമയം, അതിൻറെ കണ്ടൻ്റ് പ്രമോഷന് വേണ്ടി ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നെ സമീപിക്കുകയും ആ വർക്ക് വളരെ ഭംഗിയായി നിറവേറ്റുകയും
 തുടർന്ന് ആ സിനിമയുടെ വിജയം കാരണം നല്ലൊരു ബന്ധം അവരുമായി ഉണ്ടാവുകയും ചെയ്തു...

 മാസങ്ങൾക്ക് ശേഷം അവരുടെ ഭാഗത്തുനിന്നും വീണ്ടും ഒരു കോൾ വന്നു...
കേരളത്തിൽ ചെറിയ ബഡ്ജറ്റിൽ ചെയ്യാൻ സാധിക്കുന്ന ഒരു സിനിമ... ഒരു ത്രില്ലറാണ് അവർ മനസ്സിൽ കാണുന്നത്... അതെഴുതാൻ ഒരാളെ വേണം.
നാട്ടിൽ ഷോർട്ട് ഫിലിം താല്പര്യമുള്ള കഴിവുള്ള പയ്യന്മാരെ സമീപിക്കുകയും പ്രതീക്ഷിച്ച റെസ്പോൺസ് ലഭിക്കാത്തതുകൊണ്ട് വിട്ടുകളയുകയും ചെയ്തു...
ഇതേത്തുടർന്നുണ്ടായ സൗഹൃദ ചർച്ചയിൽ അവരോട് എൻറെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കഥയുടെ ഉള്ളടക്കം പറയാനും താല്പര്യമുണ്ടെങ്കിൽ അത് ഡെവലപ്പ് ചെയ്യാമെന്നും പറയാൻ സാധിച്ചു. 

ക്രൂരമായ ഒരു ക്രൈം... അതായിരുന്നു കഥയുടെ പശ്ചാത്തലം...
 അതിന്റെ ടെക്നിക്കൽ വശങ്ങളെ പറ്റി ചെറുതായൊന്ന് പഠിക്കാൻ ( എഴുത്തിനു ഗുണം ചെയ്യാൻ ) 2018ൽ കുന്നമംഗലം പോലീസ് സ്റ്റേഷനിൽ  ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചെന്നുകണ്ട് സംസാരിക്കാനും കുറെയേറെ സംശയങ്ങൾ മറികടന്നെഴുതാനും സാധിച്ചിരുന്നു.

എന്നാൽ 
ആദ്യം പറഞ്ഞ പാതിവെന്ത
- ആ കഥ കഴിഞ്ഞദിവസം സിനിമ രൂപത്തിൽ കണ്ടു....
അന്നവരോട് പറഞ്ഞ കുറച്ചു ഡയലോഗുകൾ ഉൾപ്പെടെ.

അവരോട് പറയാൻ സാധിക്കാതെ പോയ അന്വേഷിച്ചെഴുതിയ ബാക്കി Actually ആ കഥയുടെ നട്ടെല്ലായിരുന്നു... 
പക്ഷേ അവരതിനെ കണ്ടുമടുത്ത ക്ലീഷയിൽ ഒപ്പി കൊല്ലാതെ കൊന്നിട്ടുണ്ട്.

ആ സിനിമയുമായി ആ ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് യാതൊരു ബന്ധവുമില്ല, എന്നാണ് അറിയാൻ സാധിച്ചത്... 
എന്തുതന്നെയായാലും 🙏.

No comments: