Search This Blog

Thoughts on ഒടിയൻ

🔹651. "ഒടിയൻ"

Gnr :- Fantasy Drama
Lang :- മലയാളം 2018

രണ്ട് വർഷത്തേ പ്രതീക്ഷയൊന്നുമില്ലായിരുന്നു എങ്കിലും ഒടിയന്റെ ട്രൈയിലർ വന്നതുമുതൽ ചിത്രം നന്നാകുമെന്ന തോന്നൽ ഉള്ളിൽ കയറി തുടങ്ങിയിരുന്നു. മോഹൻലാലിനേക്കാൾ ആന്റണി പെരുമ്പാവൂരിൽ വിശ്വാസവുമുണ്ടായിരുന്നു.

ഫാൻസ് ഷോസ് കഴിഞ്ഞപ്പോൾ ലഭിച്ച നെഗറ്റീവ് അഭിപ്രായങ്ങൾ കേട്ടത് കൊണ്ട് ഉണ്ടായിരുന്ന പ്രതീക്ഷയും എട്ടായ്പൂട്ടി വെച്ച് കൊട്ടകയിൽ കേറിയപ്പോൾ ഒടിയൻ നിരാശപ്പെടുത്തിയില്ല!
അമ്പരപ്പിച്ചിട്ടുമില്ല.

ചന്ദ്രോത്സവത്തിന് ശ്രീകുമാർ മേനോനിൽ ഉണ്ടായ കുഞ്ഞാണ് ഒടിയൻ.

"My Rating :- 3/5"

-Yadu EZr

ഫാൻസ് നടത്തുന്ന ആഘോഷങ്ങളിൽ അവർ സ്ക്രീൻ ചെയ്യുന്ന ചിത്രമാണ് നരസിംഹവും രാവണപ്രഭുവുമെല്ലാം, എന്നാൽ ഈ ലിസ്റ്റിൽ കിരീടമോ ചന്ദ്രോത്സവമോ വരാറില്ല. കാരണം അവർക്കു ആഘോഷിക്കാൻ വേണ്ടത് അത്തരം ചിത്രങ്ങളാണ്. ഒടിയൻ ആകൂട്ടത്തിൽ പെടുന്ന ഒന്നല്ല.
തീർത്തും ചന്ദ്രോത്സവത്തിൽ നിന്നും ചുരണ്ടിയ കഥയാണിത്. പറഞ്ഞ പശ്ചാത്തലം ഒടിയന്റേതെന്ന് മാത്രം.

ബാല്യകാല സുഹൃത്തുക്കൾ. രണ്ടുപേർ ഒരാളെ സ്നേഹിക്കുന്നു ഒരാൾ വില്ലനും മറ്റേയാൾ നായകനും വില്ലന്റെ ചെയ്തികൾ കാരണം നാട്ടിൽനിന്നും മാറി നിൽക്കേണ്ടി വന്ന നായകൻ. വർഷങ്ങൾക്കുശേഷമുള്ള തിരിച്ചുവരവ്, ഓർമ്മ പുതുക്കൽ, പ്രതികാരം.
തുടങ്ങി അതേ പഴയ വീഞ്ഞ് തെറ്റില്ലാത്ത ടേസ്റ്റിൽ ഒടിയന്റെ കുപ്പിയിൽ നിറച്ചിട്ടും ആരാധകർ അസ്വസ്ഥരാണ്.
കാരണം റിലീസിന് തലേന്നുവരെ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അമിത പ്രതീക്ഷയോടെ ഭാരം ഇവർക്കുമുന്നിൽ, ഇവരുടെ കാഴ്ചയ്ക്കു മുന്നിൽ വിലങ്ങായി നിൽക്കുന്നുണ്ട്.

രാത്രിയിൽ വേഷം മാറി ഭയപ്പെടുത്തി ജീവിച്ചിരുന്ന ഒടിയന്മാരെ പറ്റി ഒരു സിനിമ വരുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ പുതുമ കാണാൻ കൊതിച്ചവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. കുടുംബത്തോടൊപ്പം തന്നെ ഒടിയൻ കാണാം.
മോഹൻലാൽ ചിത്രങ്ങളിൽ മാത്രം കാണുന്ന വൃത്തികെട്ട തള്ളലുകൾ ഒടിയനിൽ ഇല്ല എന്നതും നോൺലീനിയർ ആഖ്യാനവും മാസ്സിനൊപ്പം ക്ലാസ് അപ്പ്രോച്ചും കാഴ്ചക്ക് സുഖം നൽകുന്നുണ്ട്.

പ്രകടനത്തിൽ മോഹൻലാലും പ്രകാശ് രാജും ഗംഭീരമായപ്പോൾ മഞ്ജു വാര്യർ അങ്ങിങ്ങായ് ചടപ്പിച്ചിട്ടുണ്ട്. നന്ദു നരേൻ കൈലാഷ് സന അൽത്താഫ് ഇന്നസെൻറ് സിദ്ദീഖ് എന്നിവരും പറയത്തക്ക മേന്മയോ മോശമോ ആകാതെ ചെയ്തിട്ടുണ്ട്.
ചിത്രത്തിൻറെ നട്ടെല്ല് തന്നെ പശ്ചാത്തലസംഗീതമാണ്. സാം CS അതിഗംഭീരമായി അത് ചെയ്തിട്ടുമുണ്ട്.
കൂടാതെ പാട്ടുകളും പീറ്ററിന്റെ ആക്ഷനും രസംകൊല്ലി ആകുന്നില്ല.
ശങ്കർ മഹാദേവൻ പാടിയ നെഞ്ചിലെ കാളകുളമ്പ് എന്ന ഗാനവും അതിനു തൊട്ടുമുൻപുള്ള സീനും ഗംഭീരമായിരുന്നു. മോഹൻലാൽ വിസ്മയിപ്പിച്ച ഒരു രംഗം കൂടിയാണത്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പുലി മുരുകനുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. BGM നൊപ്പം വന്ന ക്ലൈമാക്സ് ഫൈറ്റ് നന്നായിരുന്നു. അതിൻറെ ഹാങ്ങോവർ മാറുന്നതിനു മുൻപേ എൻഡ് ചെയ്തതും ശേഷം ഏനൊരുവൻ എന്ന പാട്ടിട്ടതും നല്ല തീരുമാനം.

തുടക്കത്തിലെ 15 മിനിറ്റ് മികച് നിന്നപ്പോൾ അതിനുശേഷം വരുന്ന ചില രംഗങ്ങൾ വലിച്ചുനീട്ടിയത് പോലെ തോന്നി. കൂടാതെ "കൊണ്ടോരാം കൊണ്ടോരാം" എന്ന ഗാനം അനാവശ്യമായി അനുഭവപ്പെട്ടു.
ഇതുപോലെ ഒടിയാ കഞ്ഞി എടുക്കട്ടേ!!! പോലുള്ള കൾട്ട് ഡയലോഗുകളും ചില VFX വർക്കുകളും മുഴച്ച് നിൽക്കുന്നുണ്ട്. എന്നിരുന്നാലും ആക്ഷൻ പാക്ഡ് മസാല ചിത്രം പുലിമുരുകനെകാൾ സംതൃപ്തി ഒടിയൻ എനിക്കു നൽകി. ആക്ഷൻ മാറ്റിനിർത്തിയാൽ പുലിമുരുകൻ എന്നെ വെറുപ്പിച്ച ചിത്രമാണ്.
ഒടിയനിലേക്ക് വരുമ്പോൾ മാജിക്കൽ റിയലിസത്തോടൊപ്പം പറയാനുദ്ദേശിച്ച കഥയും കൺവേ ചെയ്യപ്പെടുന്നുണ്ട്.

സംവിധായകന്റെ കോൺഫിഡൻസ്/തള്ളലുകൾ നിർമാതാവിന് തുണയാകുമ്പോൾ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ പ്രതീക്ഷിച്ചത് കിട്ടാതാകുമ്പോൾ പറയുന്ന തെറി എത്രത്തോളം വരുമെന്ന് ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പേജിൽ കാണാം.
ഇതൊന്നും വകവെയ്ക്കാതെ ഒരു തെറ്റില്ലാത്ത ശരാശരിക്കും മുകളിൽ നിൽക്കുന്ന സിനിമ കാണാൻ ആഗ്രഹിക്കുന്നവർ കുടുംബത്തോടൊപ്പം ഒടിയന് ടിക്കറ്റെടുക്കാം.

Last worD

"നമ്മ പേസ കൂടാത്, നമ്മ സിനിമ താൻ പേസണം." എന്നുപറഞ്ഞാൽ ഇത്തരം വലിയ ചിത്രങ്ങൾ ഒരുക്കുന്ന നിർമാതാവ് കഷ്ടത്തിലാകും. മുടക്കിയ കാശ് കിട്ടാൻ, സിനിമക്ക് പ്രേക്ഷകർ കയറാൻ അത്യാവശ്യം ഹൈപ്പെല്ലാം നല്ലതാണ്, അതുകൊണ്ടുതന്നെ കമ്മാരസംഭവത്തിൽ ഗോപാലേട്ടനും ഗ്യാങ്സ്റ്ററിൽ ആഷിക് അബുവിനും കാസനോവയിൽ റോയിക്കും സംഭവിച്ചത് ഒടിയനിൽ ആൻറണിക്ക് സംഭവിക്കില്ല.

"My Rating :- 3/5"

 [ ]

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

next 》》 White God

No comments: