Thoughts on തട്ടിൻപുറത്ത് അച്ചുതൻ
🔹653. "തട്ടിൻപുറത്ത് അച്ചുതൻ"
Gnr :- ???
Lang :- മലയാളം 2018
റിലീസ് ദിവസം തന്നെ കണേണ്ടിവന്ന ചിത്രമാണിത്.
നിരൂപണത്തിന് പോലും അർഹമല്ലാത്ത 2018ലെ ഏറ്റവും മോശം സിനിമകളിലൊന്ന്.
"My Rating :- 0/5"
-Yadu EZr
7 സുന്ദരരാത്രികളും വെളിപാടിന്റെ പുസ്തകവുമടക്കം സമീപക്കാലത്തേ ലാൽജോസ് പടങ്ങൾ എല്ലാം തന്നെ നിരാശയുടെ പടുകുഴി തോണ്ടിയവയാണ്.
ആ ശ്രേണിയിലെ മറ്റൊരു സൃഷ്ടിയാണ് തട്ടും പുറത്തെ അച്ചുതൻ.
നാട്ടിലെ പരോപകാരിയാണ് നായകൻ, പേര് അച്യുതൻ. തന്റെ സുഹൃത്തിന്റെ ചതി കാരണം നാട്ടിൽ ചീത്തപേര് വന്ന് ഉറപ്പിച്ച കല്ല്യാണവും മുടങ്ങി മൂഞ്ചിതെറ്റി നിൽക്കുന്നതിനിടെ അമ്പലത്തിലെ ഭണ്ഢാരപ്പെട്ടിയിൽ നിന്നും ഒരു കത്ത് ലഭിക്കുന്നു.
തന്റെ മകളെ ശല്ല്യം ചെയ്യുന്ന ഞെരമ്പിനെ ഒതുക്കാൻ ഭഗവാനെഴുതിയ ഒരമ്മയുടെ കത്ത് അച്ചുതന് പുതിയൊരു ദൗത്യം നൽകുന്നു. കത്ത് കിട്ടിയപാടെ കത്തെഴുതിയ അമ്മയേ തേടി അച്ചുതൻ ഇറങ്ങുന്നു. കണ്ടു പിടിക്കുന്നു. അവരെ രക്ഷിക്കുന്നു. രക്ഷിച്ച അച്ചുതനെ കെട്ടി ഗാന്ധി കാലത്തേ നായിക സങ്കൽപ്പത്തേ ഊട്ടിയുറപ്പിച്ച് ലാലുട്ടൻ കദനകഥ പറഞ്ഞവസാനിപ്പിക്കുന്നു.
വെളിപാടിന്റെ പുസ്തകം ലാൽജോസിന്റെ അബദ്ധമല്ലെന്നും ഇഷ്ട്ടപ്പെട്ട കലാകാരന്റെ നിലവാരതകർച്ചയാണെന്നും ശെരിവെക്കുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്ചുതൻ.
നല്ലതെന്ന് പറയാൻ ഒന്നുമില്ലാത്ത അറുബോറൻ ചിത്രമാണിത്. നന്മയിൽ ഗോപാലനായ നായകനും മണ്ടനായ ശിങ്കിടിയും സീരിയൽ നായികയും അടങ്ങിയ ഈ രണ്ടരമണിക്കൂർ വധം ഈ മാസത്തെ എന്നല്ല ഈവർഷത്തെ തന്നെ ഏറ്റവും മോശം സിനിമയാണ്.
ബിന്ദു പണിക്കരുടെ അഭിനയവും നായിക നായകൻ പ്രോഗ്രാമിലെ കുറച്ചുപേരുടെ അഭിനയവുമെല്ലാം കാണേണ്ടത് തന്നെയാണ്.
അത്രയ്ക്ക് മോശമായിരുന്നു ആ രംഗങ്ങളെല്ലാം. കൂടാതെ സ്വപ്നം കാണുന്ന ചെക്കനും ബോംബും വടിവാളുമായി നടക്കുന്ന രാഷ്ട്രീയക്കാരുമെല്ലാം സിന്ധുരാജിന്റെ ഈ സീരിയലിന് ആക്കം കൂട്ടുന്നുണ്ട്.
സിന്ധുരാജും ലാൽജോസും കുഞ്ചാക്കോയും പ്രേക്ഷകരുടെ ആസ്വാദനതലത്തേ ഇത്രയ്ക്ക് ഭീകരമായിട്ടാണോ വിലയിരുത്തിയത്?
ഛായാഗ്രഹണമോ സംഗീതമോ അവതരണമോ എഡിറ്റിംഗോ താരങ്ങളുടെ പ്രകടനമോ തുടങ്ങി ഒന്നുംതന്നെ അതിൻറെ പൂർണ്ണതയിൽ എത്താത്ത ഈ അച്ചുതന്റെ കഥ നിരാശയില്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല.'
LastworD
X'mas സീസണിലെ ഭൂരിഭാഗം ചിത്രങ്ങളും ആദ്യദിവസങ്ങളിൽ തന്നെ കണ്ടിരുന്നു. റിവ്യു പോസ്റ്റ് ചെയ്ത് വെക്കേഷനിൽ എത്തിയ ചിത്രങ്ങളുടെ മൂഡ് നശിപ്പിക്കേണ്ട എന്നുകരുതിയാണ് അഭിപ്രായം പറയാതിരുന്നത്.
യാതൊരു പ്രതീക്ഷകളും ഇല്ലാതെ എല്ലാ ചിത്രങ്ങൾക്കും ടിക്കറ്റ് എടുക്കുക.
പറ്റുമെങ്കിൽ അച്യുതനെ ഒഴിവാക്കാം.
# strictly avoidable
"My Rating :- 0/5"
[ https://yaduezr.blogspot.com/2018/12/651.html ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》 KGF

No comments: