Thoughts on പേട്ട
🔹664. " പേട്ട "
Gnr :- Action Drama
Lang :- തമിഴ്
കാലയും കബാലിയും പാ രഞ്ജിത്തിന്റെ നിലപാടുകളുടെ സിനിമകളാണെങ്കിൽ,
2.0 ശങ്കരന്റെ വിഡ്ഢിത്തരമാണെങ്കിൽ ശേഷം ഇന്ന് റിലീസ് ചെയ്ത പേട്ട തലൈവരുടെ പൊങ്കൽ വിരുന്നാണ്.
100% entertainer
-YaduEZr
ഒരു കോളേജ് ഹോസ്റ്റലിലേക്കുള്ള വാർഡന്റെ തസ്തികയിലേക്ക് മന്ത്രിയുടെ ശുപാർശയിൽ റെസ്യൂം പോലുമില്ലാതെ ഒരു മാസ്സ് വാർഡൻ ജോയിൻ ചെയ്യുന്നു.
പേര് കാളി.
വളരെ പെട്ടെന്ന് കുട്ടികൾക്കിടയിലെ ഹീറോയായ് അയാൾ മാറുന്നു.
നിഗൂഢതകളൊളിപ്പിച്ച കാളി യഥാർത്ഥത്തിൽ ആരാണ്? അയാളുടെ ലക്ഷ്യമെന്താണ്? തുടങ്ങി മാസ്സ് അപ്പീൽ കൊടുത്തുകൊണ്ടുള്ള ആഖ്യാനത്താൽ കാർത്തിക് സുബ്ബരാജ് ഒരുക്കിയ എന്റർടൈനറാണ് പേട്ട.
രജനികാന്തിനെ ഫുൾ എനർജിയിൽ പാട്ടും മാസ്സും ഫൈറ്റും അങ്ങനെ എല്ലാം ചേർത്തൊരു ആഘോഷ ചിത്രത്തിൽ കാണാനാകുന്നത് കാലങ്ങൾക്കിപ്പുറമാണ്.
ഡയലോഗ് ഡെലിവെറിയും സ്ക്രീൻ പ്രസ്സൻസും അപാര ഭംഗിയായിരുന്നു.
മികച്ച ടെക്നീഷ്യർക്കൊപ്പം കിട്ടിയാൽ രജനിയിൽ നിന്നും ഒരുപാടെനിയും പ്രതീക്ഷിക്കാം.
രജനിയിൽ തുടങ്ങി രജനിയിൽ തീരുന്ന ഈ ചിത്രം തെല്ലും നിരാശപ്പെടുത്താത്ത രജനികാന്ത് ചിത്രമാണ്.
പിസ്സ, ഇരൈവി, ജിഗ്ഗർതണ്ട തുടങ്ങി കാർത്തിക്കിന്റെ തനത് രീതിയിൽ നിന്നും മാറി ഒരു കട്ട സൂപ്പർസ്റ്റാർ ആരാധകനായ കാർത്തിക്കിനെ ഈ ചിത്രം അടയാളപ്പെടുത്തി.
രജനിയ്ക്കൊപ്പം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് ഇദ്ധേഹത്തിന്റെ സംവിധാനമികവും.
വിജയ് സേതുപതി തന്റെ പ്രകടനമികവിനാൽ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ തെടുംവിധം ഗംഭീരമാക്കി. ഡബ്ബിംഗ് പോരായ്മകൾ മാറ്റിനിർത്തിയാൽ നവാസുദ്ധീനും നന്നായിരുന്നു. ബോബിസിംഹ, തൃഷ, ശശികുമാർ എന്നിവരും മോശമാക്കിയില്ല.
സിമ്രാൻ ചെയ്ത വേഷം ചിത്രത്തിന്റെ ഒഴുക്കിനെ ചെറുതായ് ബാധിക്കുന്നുണ്ട്.
അനിരുദ്ധിന്റെ BGM അതിഗംഭീരമായിരുന്നു. ഇത്തരമൊരു ചിത്രത്തിന് അനിരുദ്ധിനേക്കാൾ മികച്ചൊരു ഓപ്ഷൻ ഇന്ന് ഇന്ത്യയിൽ ഇല്ല എന്നതാണ് സത്യം.
ഒരു പരിധി വരെ "സർക്കാർ" അത് തെളിയിച്ചതും ആണ്.
പീറ്റർ ഹെയിന്റെ സെമി-റിയലിസ്റ്റിക്ക് ഫൈറ്റും
തിരുവിന്റെ ചായാഗ്രഹണവും ഇതിനോടെല്ലാം നീതി പുലർത്തിയ വിവേകിന്റെ എഡിറ്റിംഗുമടക്കം മറ്റ് വശങ്ങളെല്ലാം മികച്ച് തന്നെ നിൽക്കുന്നുണ്ട്.
പാട്ടും ത്രില്ലും നിറച്ച കഥ പറഞ്ഞു തുടങ്ങുന്ന മികച്ച ആദ്യപകുതിയും അതേ ആവേശം ചോർന്നുപോകാതെ ക്ലൈമാക്സ് വരെ കൊണ്ടെത്തിച്ച രണ്ടാം പകുതിയും ഇതിനെല്ലാം മുകളിൽ നില്ക്കുന്ന കിടിലൻ ക്ലൈമാക്സും നൽകിയ A to Z രജനികാന്ത് ചിത്രമാണ് പേട്ട.
ആഘോഷ റിലീസായ് പുറത്തിറങ്ങിയ ഈ ചിത്രം ലോജിക്കോ ഇഴകീറിയുള്ള പരിശോധനകളോ വിധേയമാക്കാതെ രണ്ടരമണിക്കൂർ നേരത്തിൽ ഒരൊറ്റ നിമിഷം ബോറടിപ്പിക്കാതെ പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ്.
അതുകൊണ്ടുതന്നെ പ്രതീക്ഷകൾ ഒന്നുമില്ലാതെ ടിക്കറ്റ് എടുക്കുക. ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.
Last worD
വലിയ അട്ടഹാസവും കൈ കൊണ്ടുള്ള സ്റ്റൈലും മുഖം കൊണ്ടുള്ള ഗോഷ്ട്ടിയും തുടങ്ങി ടിപ്പിക്കൽ തലൈവർ ആട്ടങ്ങളെ കാറ്റിൽ പറത്തി കാണാനാഗ്രഹിച്ച രജനിയെ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ് പേട്ട. തിയേറ്ററിൽ നിന്നും തന്നെ കാണാൻ ശ്രമിക്കുക,
ഇഷ്ട്ടപ്പെടും.
''My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》വിശ്വാസം

No comments: