Search This Blog

Thoughts on വിജയ് സൂപ്പറും പൗർണ്ണമിയും

🔹665. " വിജയ് സൂപ്പറും പൗർണ്ണമിയും "

Gnr :- Feel good Drama
Lang :- മലയാളം

തെലുങ്കിൽ വൻ വിജയമായ ജനപ്രിയ ചിത്രം " പെല്ലി ചുപ്പുലു " വിന്റെ മല്ലു റീമേക്കാണ് വിജയ് സൂപ്പറും പൗർണ്ണമിയും.
വിജയ് ദേവർകൊണ്ടയും ഋതു വർമ്മയും വേഷമിട്ട പ്രശാന്ത് , ചിത്ര എന്നീ കഥാപാത്രങ്ങൾ ഇവിടെ ചെയ്തിരിക്കുന്നത് ആസിഫും (വിജയ്)  ഐശ്വര്യയുമാണ്(പൗർണ്ണമിAka പിങ്കി).  #DecentRemake

-Yadu EZr

ഉഴപ്പനായ നായകൻ പെണ്ണുകാണാൻ പോകുന്നതും അവിടെ പെണ്ണും നായകനും ഒരു മുറിയിൽ പെട്ടുപോകുന്നതും അവരുടെ ജീവിതവും പ്രശ്നങ്ങളും ഇവർ ചെയ്യുന്ന ബിസ്സിനെസും അങ്ങനെ കഥ പറഞ്ഞ പെല്ലിച്ചുപ്പുലുവിൽ നിന്നും ചില മാറ്റങ്ങൾ ഉൾകൊണ്ട് കഥാഗതി മാത്രം ഉൾകൊണ്ട ജിസ്ജോയ് ചിത്രമാണിത്.

പിങ്കിയുടെ ജനനത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്, പിന്നീട് വിജയ്യെയും കാണിക്കുന്നു.
വർഷങ്ങൾക്കിപ്പുറം കടബാധ്യത കാരണം സ്ത്രീധനം വാങ്ങി വിജയ്ക്ക് കല്യാണം കഴിക്കേണ്ടി വരുന്നു. പെണ്ണു കാണാൻ പോകുന്നത് പിങ്കിയുടെ വീട്ടിലേക്കും.
പിന്നീട് അവിടെ വച്ച് നടക്കുന്ന പെല്ലിച്ചുപ്പുലുവും ഇരുവരുടെയും സൗഹൃദവും മോട്ടിവേഷനും ബിസിനസുമെല്ലാമായി നന്മ വാരിവിതറിയ ആഖ്യാനത്തിൽ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.

സംഗീതവും ഛായാഗ്രഹണവും കളറിംഗും എഡിറ്റിങ്ങും തുടങ്ങി ചിത്രത്തിൻറെ എല്ലാവശവും ജോണറിനോട് അടുത്തുനിന്നു. പ്രകടനത്തിൽ ആസിഫിനെകാൾ മികച്ച് നിൽക്കുന്നത് ഐശ്വര്യയാണ്. പിങ്കി എന്ന കഥാപാത്രം ഒറിജിനൽ വേർഷനേക്കാൾ ഇഷ്ടപ്പെടുകയും ചെയ്തു.
മലയാളത്തിലെ മിനിമം ഗ്യാരണ്ടി നായകമാരിൽ ഐശ്വര്യ നല്ലൊരു ഓപ്ഷനാണ്.
ഇരുവരേയും കൂടാതെ സിദ്ദിഖ് , ദേവൻ, രഞ്ജിപണിക്കർ, ബാലു വർഗ്ഗീസ് തുടങ്ങി ചെറിയൊരു താരനിരയും വേഷമിട്ടിട്ടുണ്ട്. പ്രകടനത്തിൽ ആരും അയ്യേ പറയിപ്പിച്ചിട്ടില്ല.
മാത്രമല്ല പിങ്കിയുടെ രണ്ടാമത്തെ പെണ്ണുകാണലിൽ "നിൻറെ അമ്മയ്ക്ക് ഭ്രാന്താടാ" എന്ന് പറയുന്ന രംഗം അടിപൊളിയായിരുന്നു.
മോട്ടിവേഷൻ വീഡിയോസിലൂടെ ശ്രദ്ധയാകർഷിച്ച ജോസഫ് അന്നംകുട്ടി ജോസ് എന്ന പേർസണലി എനിക്കിഷ്ടമില്ലാത്ത ഇയാളുടെ ആദ്യ സിനിമ കൂടിയാണിത്. ഗുണമോ ദോഷമോ പറയാനില്ലാത്ത പ്രത്യേകിച്ച് ഒരു സ്പേസ് ഇല്ലാത്ത കഥാപാത്രമാണിത്. തുടർന്നും സിനിമകളിൽ പ്രതീക്ഷിക്കുന്നു.

പെല്ലിചുപ്പുലു നേരമ്പോക്കിന് കണ്ടുമറന്ന ശരാശരി ചിത്രമായിരുന്നു. വിജയ് സൂപ്പറും ഇതേ കാറ്റഗറിയിൽ തന്നെ കണ്ടിരിക്കാം.
അനാവശ്യമായി വരുന്ന ഓവർ മെലോഡ്രാമ മാറ്റിനിർത്തിയാൽ ജിസ് ജോയിയുടെ നല്ലൊരു റീമേക്ക് ശ്രമം തന്നെയാണ് ഈ ചിത്രം. സംവിധായകൻ ഇതിൽ വിജയിച്ചു എന്നതിന് തെളിവാണ് തിയേറ്ററിലെ കയ്യടിയും ജനക്കൂട്ടവും.

Last worD

കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണിത്. ധൈര്യമായി ടിക്കറ്റെടുക്കാം....
Watchable

 ''My Rating : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

next 》》#വിശ്വാസം

No comments: