1384. സിറൈ
🔹1384. SIRAI
Gnr. :- Drama Thriller
Lang. :- തമിഴ്
ഒരുകാലത്ത് വിക്രം പ്രഭു സിനിമകളുടെ ആരാധകൻ ആയിരുന്നു ഞാൻ... മിനിമം ക്വാളിറ്റി കീപ്പ് ചെയ്ത സിനിമകളിൽ നിന്ന് തട്ടിക്കൂട്ടിലേക്ക് പുള്ളി മാറിയപ്പോൾ നല്ല റിപ്പോർട്ട് വന്ന ടാണാക്കാരൻ ഉൾപ്പെടെയുള്ള പല സിനിമകൾ കാണാനെ തോന്നിയിട്ടില്ല.
വിക്രം പ്രഭുവിന്റെ ഇരുപത്തിയഞ്ചാമത് സിനിമയായെത്തിയ "സിറൈ" കഴിഞ്ഞ ദിവസം കണ്ടു....
അതെ പഴയ വിക്രം പ്രഭു ഫാൻ ഉണർന്നു.
കിടിലൻ പടം...
ഞെട്ടിക്കുന്ന മാസ്റ്റർ ഷോട്ട്,
തുടർന്ന് കോൺസ്റ്റബിൾ കതിർവേലൻ എന്ന നായക കഥാപാത്രത്തെ രജിസ്റ്റർ ചെയ്യുന്നു,
ജയിലിൽ കഴിയുന്ന പ്രതിക്ക് കോടതിയിലേക്ക് എക്സ്കോർട്ട് പോകേണ്ടി വരുന്നതും അതെ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് പിന്നീട് സിനിമ പറയുന്നത്.
സിനിമ ഒരു പക്കാ ത്രില്ലറല്ല, നന്നായി ഡ്രാമ വർകൗട്ടായ അതിലൂടെ പറഞ്ഞ പ്രണയവും ഇമോഷനും പൊളിറ്റിക്‌സും എഴുത്തിനപ്പുറം സ്ക്രീനിൽ എത്തിക്കാൻ സാധിച്ച നല്ലൊരു ഔട്ട്പുട്ടാണ് പ്രേക്ഷകന് നൽകുന്നത്.
വിക്രം പ്രഭുവിനൊപ്പം തന്നെ മലയാളിയായ അനീഷ്മ അനിൽകുമാറും അബ്ദുൽ റൗഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടൻ LK അക്ഷയ് കുമാറും വലിയതോതിൽ അഭിനന്ദനം അർഹിക്കുന്നുണ്ട്... കാരണം ഇരുവരുടെയും പെർഫോമൻസ് ഗംഭീരമായിരുന്നു.
കൂടുതൽ പറഞ്ഞു ആസ്വാദനം കളയുന്നില്ല, ഉറപ്പായും നിങ്ങളിലെ സിനിമാപ്രേമിയെ തൃപ്തിപ്പെടുത്തുന്ന കാഴ്ചയായിരിക്കും സിറൈ.
MY RATING : 4/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - DURANDAR
No comments: