Search This Blog

1111. തിങ്കളാഴ്ച നിശ്ചയം

🔹 " തിങ്കളാഴ്ച നിശ്ചയം "

Gnr :- Drama
Lang :- മലയാളം
Platform :- Sony LIv

മികച്ച രണ്ടാമത്തെ സിനിമ / മികച്ച കഥയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ സിനിമയാണിത്... ആ ഒരു ക്വാളിറ്റി പ്രതീക്ഷിച്ച് സിനിമയെ സമീപിച്ചപ്പോൾ തെല്ലു നിരാശപ്പെട്ടെങ്കിലും രണ്ടുമണിക്കൂർ ആസ്വദിച്ച് കാണാവുന്ന ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെറിയൊരു കഥയുടെ പിൻബലത്തിൽ പ്രേക്ഷകനു മുന്നിൽ ഒരുപറ്റം അഭിനേതാക്കൾ പ്രകടനം കൊണ്ട് ഞെട്ടിച്ച ചിത്രമാണിത്.

കുവൈറ്റ് വിജയൻറെ കുടുംബമാണ് കഥാപശ്ചാത്തലം, മൂത്തമകൾ ആത്മഹത്യഭീഷണിമുഴക്കി വിജയൻ്റെ പ്രതീക്ഷകളെ തകിടംമറിച്ച് ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചപ്പോൾ വിജയൻ്റെ എല്ലാ പ്രതീക്ഷയും രണ്ടാമത്തെ മകളിലേക്കായ്. അവളുടെ പെണ്ണുകാണലും തുടർന്ന് തൊട്ടടുത്ത ദിവസം നടക്കുന്ന നിശ്ചയവും അതിലൂടെ പറയുന്ന കഥയുമാണ്
തിങ്കളാഴ്ച നിശ്ചയം എന്ന ഈ ചിത്രം പറയുന്നത്.

ഈ കാലഘട്ടത്തിൽ നടക്കുന്ന വളരെ ചെറിയൊരു കഥ, അത് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക വിഷയങ്ങളെ മാറ്റങ്ങളെ തൊട്ടുകൊണ്ടാണ് തിരക്കഥയും കഥാപാത്രങ്ങളും ഒരുക്കപ്പെട്ടത്.
പ്രധാന വിഷയങ്ങളിൽ പോലും കാണുന്ന പ്രേക്ഷകന് ചിരി സമ്മാനിക്കുന്ന അവതരണവും മ്യൂസിക് ഡിപ്പാർട്ട്മെൻ്റും നല്ല സിനിമാട്ടോഗ്രഫിയും എഡിറ്റിംഗുമെല്ലാം ആകെത്തുകയിൽ ചിത്രത്തെ ഇഷ്ടപ്പെടുത്തും.

അനഘ നാരായണൻ അവതരിപ്പിച്ച സുജ എന്ന കഥാപാത്രം സിനിമയിൽ കാണാൻ നല്ല രസമുണ്ടായിരുന്നു. കൂടാതെ വിജയൻ, സന്തോഷ്, ലളിതാ , സുരഭി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെല്ലാം വളരെ മികച്ചു നിൽക്കുന്നു.
സിനിമയിൽ ഗിരീഷേട്ടൻ എന്നൊരു കഥാപാത്രമുണ്ട്, ടിയാൻ പലരംഗങ്ങളിലും ചിരിപ്പിക്കുന്നുണ്ടെങ്കിലും സിനിമയുടെ ആകെത്തുകയിൽ കല്ലുകടിയാണ് സമ്മാനിക്കുന്നത്. വേറെ എടുത്തുപറയത്തക്ക പോരായ്മകൾ ചിത്രം സമ്മാനിക്കുന്നില്ല.

  ചെറിയൊരു ചിത്രം, പറയുന്ന കണ്ടൻറ് എല്ലാവർക്കും ഡിലീറ്റ് ചെയ്യാവുന്നതുകൊണ്ട് തിങ്കളാഴ്ച നിശ്ചയം ആരെയും നിരാശപ്പെടുത്താൻ വഴിയില്ല.  കണ്ടു നോക്കുക.

------My Rating : 4/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr

NEXT - R.A.R.A.

No comments: