Search This Blog

MARAKKAR - OTT/CINEMAS ???

കഴിഞ്ഞ ദിവസങ്ങളിലെ 'മരയ്ക്കാർ' സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ കണ്ടു... 
തക്കം പാർത്ത് നിൽക്കുന്ന ഫാനരന്മാർക്ക് രണ്ടര വരി പോസ്റ്റെഴുതി ആത്മസുഖം കണ്ടെത്താം.... എന്നാൽ

- മരക്കാർ എന്നല്ല, ഏതൊരു നിർമ്മാതാവും താൻ പണം മുടക്കി ചെയ്ത ഏതു സിനിമയും അയാൾക്ക് ശരിയെന്ന് തോന്നുന്ന, ഏതു പ്ലാറ്റ്ഫോമിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാം... ( സിനിമ തിയറ്ററിൽ നിന്ന് കാണാനാഗ്രഹിക്കുന്ന പ്രേക്ഷകനാണ് ഞാൻ, എന്നിരുന്നാലും സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാവിൻ്റെ മാത്രം ചോയ്സാണ്)

- മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപ്പ്, സിനിമയോടുള്ള ബാധ്യത തുടങ്ങി ഇമോഷൻസ് നോക്കിയാൽ അത്രയും   പണം മുടക്കിയ ആ സിനിമ ചിലപ്പോൾ അയാളുടെ തലവര തന്നെ മാറ്റിമറിച്ച് കഴുത്തിൽ കയറു വരെ വരുത്തിയേക്കും...

- സോഷ്യൽ മീഡിയയിൽ നമുക്ക് പറയാം, തിയേറ്ററിൽ കാണണമെന്നും OTTയ്ക്ക് കൊടുക്കരുതെന്നുമൊക്കെ...
എന്നാൽ ഇതേ നമ്മൾ കാശുമുടക്കിയ നിർമ്മാതാവിൻ്റെ ഭാഗത്തുനിന്ന് കൂടി ചിന്തിക്കുക...

തിയേറ്ററിലിറങ്ങിയാൽ നമ്മളിൽ എത്ര പേർ കാണും... 
സിനിമാസ്നേഹികൾ എന്നുപറയുന്ന നമ്മളല്ല,
കോവിഡിനേയും പ്രതിസന്ധികളെയും ഇപ്പോഴും പേടിച്ച് തിയേറ്ററിലെത്താൻ സാധ്യതയില്ലാത്ത വലിയൊരു  വിഭാഗമുണ്ട്... ഒരു സിനിമയുടെ വലിയ വിജയത്തിന് നെടുംതൂണായ ആ വിഭാഗം തീയറ്ററിൽ എത്താതിരുന്നാൽ (*)  മലയാളത്തിലെ ഏറ്റവും വലിയ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങും... ( നമുക്കത് പരാജയങ്ങളുടെ ലിസ്റ്റിലുള്ള ഒരു സിനിമയാണെങ്കിൽ നിർമാതാവിനത് അയാളുടെ ജീവിതമായിരിക്കും)

- മിന്നൽ മുരളി netflixൽ സ്ട്രീം ചെയ്യുമ്പോൾ, ബ്രോ ഡാഡി ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുമ്പോൾ, ആമസോൺ പിന്നോട്ട് പോകരുതല്ലോ.... 
അപ്പോളവർ വീണ്ടും ആൻ്റണിയെ സമീപിച്ചു കാണും, വലിയൊരു തുകയുമായി....
(ബുദ്ധിയുള്ളവരാണ് നിലനിൽക്കുന്ന നിർമ്മാതാക്കൾ...)

80 തീയേറ്ററിൽ മൂന്നാഴ്ച ഓടിയാൽ എന്തുകിട്ടുമെന്ന് ആൻ്റണി  ചിന്തിച്ചുകാണും... തിയേറ്ററുകളുടെ എണ്ണം കൂട്ടി തരുമോ എന്ന് ചോദിച്ചു കാണും...
നിർവാഹം ഇല്ലാത്തതുകൊണ്ട് രണ്ടുവർഷം ഹോൾഡ് ചെയ്ത മരക്കാർ വലിയ തുക ഓഫർ ചെയ്ത ആമസോണുമായി ചർച്ച ചെയ്തു കാണും.... അതിനെന്താണ്? 

ഈ ഇമോഷൻ പറയുന്നവർ , നിർമ്മാതാവിനു ഈ സിനിമ കാരണം ഭീമമായൊരു കടം വന്നാൽ സ്വന്തം പോക്കറ്റിൽ നിന്ന് വീട്ടി കൊടുക്കില്ലല്ലോ,,, മാത്രമല്ല അയാൾ അയാളുടെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നത്...

- മരയ്ക്കാർ എന്ന സിനിമ തീയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ 
ജേക്കബ് ഈരാളിയുടെയോ കിടങ്ങൻ ഡോൺ ബെന്നിയുടെയോ പോലെ ഫാനിസം+തലയില്ലാത്ത ഇമോഷൻ പേറി നടക്കുന്നവർ വെറുമൊരു പരാജയമായി വിലയിരുത്തി അടുത്ത സിനിമയുടെ പിന്നാലെ പോകും.( ചിലപ്പോൾ ഇവർതന്നെ ആദ്യദിവസം മോശം അഭിപ്രായം എഴുതി കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ പോലും മടുപ്പിച്ചെന്നുമിരിക്കും, ഒടിയൻ അടക്കം ഒരുപാട് സിനിമകൾ പരാജയപ്പെടുത്തിയത് ഇവർ തന്നെയാണ്).
- മരയ്ക്കാർ സിനിമയുടെ നിർമാതാവ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ താൽപര്യപ്പെടുന്ന പ്ലാറ്റ്ഫോമിലൂടെ ഞാൻ കാണും... തിയേറ്ററിൽ ആണെങ്കിൽ അങ്ങനെ അതല്ല എങ്കിൽ അങ്ങനെ... 

എന്തായാലും പത്തുകോടി കിട്ടിയാൽ അടുത്ത സിനിമ 15 കോടിക്ക് സിനിമ നിർമ്മിക്കാൻ താൽപര്യപ്പെടുന്ന പ്രൊഡക്ഷൻ കമ്പനി ഒരു സിനിമയുടെ പേരിൽ തകരരുത്.... 

- തക്കം പാർത്ത് നിൽക്കുന്ന ഫാനരന്മാർക്ക് രണ്ടര വരി പോസ്റ്റെഴുതി ആത്മസുഖം കണ്ടെത്താം.... 

( മരയ്ക്കാർ എന്ന സിനിമയെക്കാൾ പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള വമ്പൻ സിനിമകൾ OTT സ്ട്രീം ചെയ്യുന്നുമുണ്ട് നാം അത് കാണുന്നുമുണ്ട്... സിനിമ ആവശ്യപ്പെടുന്ന കാഴ്ചയെ, ആംപിയൻസിനെ എല്ലാം ബാധിക്കും, എന്നിരുന്നാലും ഒരു സിനിമ കാരണം ഒരു നിർമാതാവും കുത്തുപാളയെടുക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു...

#നിർമ്മാതാവിനൊപ്പം
@YaduEZr

No comments: