Search This Blog

THOUGHTS ON " 369 -MOVIE "

🔹 369

Gnr :- Investigation Thriller
Lang :- മലയാളം
തീയേറ്ററിൽ വന്നതും പോയതും ഒക്കെ പെട്ടെന്ന് ആയതുകൊണ്ട് കാണാനും കഴിഞ്ഞില്ല, കണ്ടവരുടെ അഭിപ്രായങ്ങൾ വായിക്കാനും സാധിച്ചിട്ടില്ല.
ഇത്തരം സിനിമകളെ സമീപിക്കുന്ന രീതിയിൽ തന്നെയാണ് ( യാതൊരു പ്രതീക്ഷയും വെക്കാതെ) കാണാൻ ഇരുന്നത്. അരമണിക്കൂർ കണ്ട് മോശമാണെങ്കിൽ ഒഴിവാക്കാം എന്ന് വിചാരിച്ച എന്നെ വളരെ എൻഗേജ് ചെയ്യിപ്പിച്ചു കൊണ്ട് തന്നെ 369 നല്ലൊരു അനുഭവമാക്കി....

എടുത്തു പറയേണ്ട  പോരായ്മകൾ സിനിമയിലുണ്ട്, എന്നാൽ അവയെല്ലാം കാഴ്ചയെ ബാധിക്കാത്ത വിധത്തിൽ ഒരുക്കിയെടുത്ത സിനിമയാണ് 369.

സിനിമയുടെ റിലീസ് സമയത്ത് സംവിധായകന്റെ ഒരു പോസ്റ്റ് ഉണ്ടായിരുന്നു, താൻ ഒരു കൊറിയൻ, സ്പാനിഷ് ചിത്രങ്ങളുടെ ആരാധകനാണെന്നും, തനിക്ക് ലഭിച്ച നിസ്സാര ബഡ്ജറ്റിൽ അതിനേക്കാൾ കൂടുതൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമ കണ്ടപ്പോൾ ഈ രണ്ട് കാര്യങ്ങളും ബോധ്യപ്പെട്ടു.

''My Rating : 3/5"

പരസ്പരം സ്നേഹിക്കുകയും, തുടർന്ന് കല്യാണം ഉറപ്പിക്കുകയും ചെയ്ത സഞ്ജു, റിതു എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്, ഒരിക്കൽ ഋതുവിന് തന്നെ പഠിപ്പിച്ച പ്രൊഫസറുടെ കോൾ വരുന്നു. അയാളുടെ വീട്ടിൽ ചെന്ന് നോക്കുമ്പോൾ അയാൾ മിസ്സിംഗ് ആണ് എന്ന വാർത്തയാണ് അറിയുന്നത്, എന്നാൽ അയാൾ അവസാനമായി കോൺടാക്ട് ചെയ്തത് ഋതുവിനേയും.
ശേഷം പ്രൊഫസർ ദേവരാജ് ഇരുവരെയും അക്രമിക്കാൻ ശ്രമിക്കുന്നതും അന്വേഷണവും കാണിച്ചാണ് സിനിമ തുടങ്ങുന്നത്.
ഡബ്ബിങ് ആർട്ടിസ്റ്റായ സഞ്ജു എന്ന വേഷം ചെയ്യുന്നത് ഹേമന്ത് മേനോനാണ്..

സിനിമയുടെ പ്രധാന പോരായ്മയായി തോന്നിയത് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ്, നാടകീയത നിറഞ്ഞ,   പലപ്പോഴും അരോചകമായി തോന്നുന്ന ഒരുപറ്റം സംഭാഷണ രംഗങ്ങൾ സിനിമയിലുണ്ട്. കഥാപാത്രങ്ങൾ ഇംഗ്ലീഷ് പറയുന്നത് കേൾക്കുമ്പോൾ ആരൊ നിർബന്ധിച്ച് പറയുന്ന പോലെ തോന്നും.
കൂടാതെ ചില അഭിനേതാക്കളുടെ മോശം പ്രകടനവും ചിത്രത്തേ കാഴ്ച്ചയിൽ പിന്നോട്ട് വലിക്കും.
ഈ പോരായ്മകളെ കാര്യമാക്കാതെ 369 നെ സമീപിച്ചാൽ നല്ല മികച്ചൊരു കാഴ്ച്ചാനുഭവം ചിത്രം നൽകും.

ജെഫിൻ ജോയ് എന്ന പുതുമുഖ സംവിധായകന്റെ ആദ്യ ചിത്രമാണിത്. ഇദ്ധേഹത്തിന്റെ അടുത്ത ചിത്രം ആദ്യദിവസം ടിക്കറ്റെടുക്കും എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

നല്ലൊരു കെട്ടുറപ്പുള്ള സിനിമയാണിത്. നേരത്തേ പറഞ്ഞ പോരായ്മകളെ കാര്യമാക്കാതെ കാണാനിരുന്നാൽ തുടക്കം മുതൽ ഒടുക്കം വരെ ബോറടിപ്പിക്കാതെ കണ്ടു തീർക്കാൻ സാധിക്കുന്ന മികച്ച സിനിമ.

''My Rating : 3/5"

#Last_worD

ചാർമിനാറും കൂദ്ദാശയും നൽകിയ അതേ സംതൃപ്ത്തിയാണ് 369ഉം സമ്മാനിച്ചത്, താരങ്ങളെ നോക്കാതെ ക്വാളിറ്റിയുള്ള ഇത്തരം ചെറിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടണം.

             🔸🔹🔸

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Sutru pidikka utharavu

No comments: