Search This Blog

THOUGHTS ON " കിനാവള്ളി "

🔹കിനാവള്ളി

Gnr :- Horror Drama
Lang :- മലയാളം
ഓർഡിനറി, മധുരനാരങ്ങ, ശിക്കാരിശംഭു എന്നീ ചിത്രങ്ങളൊരുക്കിയ സുഗീത് ഒരുപറ്റം പുതുമുഖങ്ങളെ അണിനിരത്തി കഥ പറഞ്ഞ ഹൊറർ ചിത്രമാണ് കിനാവള്ളി. 

വിവേക് , ആൻ എന്നിവരുടെ ജീവിതത്തിലേക്ക് കുറച്ചു മുൻകാല സുഹൃത്തുക്കൾ കടന്നുവരുകയും അവർക്കിടയിൽ അനുഭവപ്പെടുന്ന പ്രേതസാന്നിധ്യവും ഇതേ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പറയുന്നത്, തെറ്റില്ലാത്ത പശ്ചാത്തലസംഗീതം മാറ്റി നിർത്തിയാൽ യാതൊരു മേന്മയും ഇല്ലാത്ത പൂർണമായും നിരാശപ്പെടുത്തിയ സിനിമയാണിത്.

ഈ സിനിമ കാണാൻ വേണ്ടി തീയേറ്ററിൽ ചെന്നതും 6 പേർ ഇല്ലാത്തതിനാൽ ഷോ ക്യാൻസൽ ചെയ്തതുകൊണ്ട് തിരിച്ചു വരേണ്ടി വന്നതും അന്നുമുതൽ ഇന്ന് ആമസോണിൽ റിലീസ് വരെ കാത്തിരുന്നതുമായ ചിത്രമാണ് കിനാവള്ളി. നല്ലൊരു ട്രെയിലർ ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. 

സിനിമയിൽ കുറച്ചെങ്കിലും ഭേദം എന്നു തോന്നിപ്പിക്കുന്ന രംഗങ്ങൾ ക്ലൈമാക്സ് ഭാഗങ്ങളാണ്, എന്നാൽ പ്രെഡിക്റ്റബിളായ സ്റ്റോറിലൈൻ കൊണ്ട് അത് പൂർണമായി ആസ്വാദ്യകരമാണ് എന്നുപറയാൻ സാധിക്കില്ല. 

എന്നെ സംബന്ധിച്ച് ഈ ചിത്രം നിരാശപ്പെടുത്തിയ ഒരു കാഴ്ച്ചാനുഭവമാണ് നൽകിയത്. കണ്ടു വിലയിരുത്തുക.

"My Rating : 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: