പൊതുശല്യ - അശ്വന്ത് കൊക്ക്
നാടുനീളെ പരിഹാസവും അതിരുവിട്ട വ്യക്തിഹത്യയും ചെയ്ത് നടക്കുന്ന അശ്വന്ത് കൊക്കിന് തനിക്ക് നേരെ വരുന്ന ചെറിയ വിമർശനങ്ങൾ പോലും അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത പോകുന്നു...
മുൻപ് അഖിൽ മാരാറുമായി ഒരു വിഷയം വന്നപ്പോൾ, അശ്വന്ത് കൊക്കിൻ്റെ നിലപാട് ഫ്രസ്ട്രേഷൻ്റെ അങ്ങേയറ്റമായിരുന്നു.
ഇപ്പോൾ ഷാരിസ് മുഹമ്മദുമായുള്ള വിഷയത്തിലും രീതി മറിച്ചൊന്നാകുന്നില്ല.
.
.
.
ക്യൂൻ, ജനഗണമന, പ്രിൻസ് ആൻഡ് ഫാമിലി എന്നിവയടക്കം വരുന്ന 6 സിനിമകൾക്ക് കഥയെഴുതിയ ഷാരിസ് മുഹമ്മദ് ഒട്ടും മോശമായ റൈറ്റർ ആയി തോന്നിയിട്ടില്ല... മാത്രമല്ല "ജനഗണമന" എന്ന ഒരൊറ്റ പടം പുള്ളിയിലെ റൈറ്ററെ ആഘോഷിക്കാൻ വിടുന്നുമുണ്ട്...
ഷാരിസ് മുഹമ്മദ് എഴുതി ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത "പ്രിൻസ് ആൻഡ് ഫാമിലി" കഴിഞ്ഞ മാസമായിരുന്നു തിയേറ്റർ റിലീസ് ചെയ്തത്...
ആദ്യ ഷോയ്ക്ക് ശേഷം ആവറേജോ അതിൽ താഴെയോ അഭിപ്രായങ്ങൾ വന്ന ചിത്രം പരാജയപ്പെടും എന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരും പ്രതീക്ഷിച്ചത്....
കാരണം, തരക്കേടില്ല എന്നൊരഭിപ്രായം വരുന്ന ദിലീപ് സിനിമയ്ക്ക് ഇന്ന് ഹിറ്റ് സ്റ്റാറ്റസ് സ്വപ്നം കാണാൻ പോലും സാധിക്കില്ലല്ലോ.... ജനസമ്മതനായ ജനപ്രിയനല്ലല്ലോ ഇന്നത്തെ ദിലീപ്....
അതുകൊണ്ടുതന്നെ, വീണിടം കുഴിക്കാൻ Phd എടുത്ത അശ്വന്ത് കൊക്ക് പൊട്ടും എന്നുറപ്പിച്ച ആ പടത്തെ അങ്ങേയറ്റം അവഹേളിച്ച് ആഘോഷിച്ച് റിവ്യൂ പറഞ്ഞു...
പക്ഷേ സിനിമ വിജയമായി,
ചിത്രത്തിൻറെ അൻപതാം ദിവസത്തിൻറെ ആഘോഷവേളയിൽ ഷാരിസ് മുഹമ്മദ് അശ്വന്ത് കൊക്കിന്റെ അഭിപ്രായ വീഡിയോയെ കുറിച്ച് സംസാരിക്കുകയുമുണ്ടായി...
റിവ്യൂ എന്ന പേരിൽ വ്യക്തി അധിക്ഷേപവും അതിരുവിട്ട പരിഹാസങ്ങളുമൊക്കെയായ് മാന്യതയുടെ യാതൊരു അതിർവരമ്പും ഇല്ലാതെ പൊതുമദ്ധ്യ ചെയ്തുകൊണ്ടിരിക്കുന്ന അശ്വന്ത് കൊക്കിന് ആ വിമർശനങ്ങൾ ഭീകരമായി ഫ്രസ്ട്രറേറ്റഡ് ആക്കി എന്ന് വേണം മനസ്സിലാക്കാൻ...
പുള്ളി കുറച്ചു ദിവസങ്ങളായി ഷാരിസ് മുഹമ്മദിനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് ഫേസ്ബുക്കിൽ എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു...
അശ്വന്ത് കൊക്ക് എക്സ്പോസ്ഡ് ആവുകയാണ് ഇവിടെ..
ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും സർവ്വസാധാരണമായ കാര്യമാണ്, തനിക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ വിജയമാകരുത് എന്ന തോന്നൽ ഉണ്ടാകുന്നതൊക്കെ, അല്ലെങ്കിൽ അതിലൊരു ഈഗോ വർക്കൗട്ട് ആവുന്നതൊക്കെ മോശപ്പെട്ട കാര്യമാണ്....
അതെ, Aswanth Kok എക്സ്പോസ്ഡ് ആവുകയാണ്...
No comments: