Search This Blog

1288. ദി ബിഗ് 4

🔹1288. ദി ബിഗ് ഫോർ

Gnr.      :- Action Comedy
Lang.   :- ഇന്തോനേഷ്യൻ
Author :- Yadu EZr
ബ്രൂട്ടലായ ആക്ഷൻ സീക്വൻസുകളും അതിനെ ഡയല്യൂട്ട് ചെയ്യുന്ന വർക്ക്ഔട്ടായ കോമഡി രംഗങ്ങളുമായി ഒരു ഇന്തോനേഷ്യൻ സിനിമ... 
The Night Comes for Us, HEADSHOT എന്നിങ്ങനെ ഇൻഡോനേഷ്യൻ ബംബർഹിറ്റുകൾ ഒരുക്കിയ Timo Tjahjanto 2022 ൽ എഴുതി സംവിധാനം ചെയ്തു തിയേറ്ററുകളിലെത്തിച്ച ഈ സിനിമ അവിടുത്തെ എക്കാലത്തെയും വലിയ പണംവാരി ചിത്രമാണ്.

മോശം പ്രവർത്തികൾ കൊണ്ട് നാടിനാപത്തായ് വളർന്നുവരുന്ന ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ഒരു സംഘം, The Big4...

ടോപ്പൻ, ആൽഫ , ജങ്കോ, ദിന എന്നിവരടങ്ങുന്ന ആ സംഘത്തിൻ്റെ ഒരു മിഷൻ കാണിച്ചാണ് സിനിമ തുടങ്ങുന്നത്...  
ഇവർക്ക് നേതൃത്വം കൊടുക്കുന്നതും ഇവരെ മുന്നോട്ടു നയിക്കുന്നതും പെട്രസ് എന്ന വ്യക്തിയാണ്... ഏവരും ബഹുമാനത്തോടെ കാണുന്ന പെട്രസ് ഒരു ദിവസം കൊല ചെയ്യപ്പെടുന്നു... 
കൊലപാതകിയെ അന്വേഷിച്ചു ബിഗ് ഫോർ കളത്തിലിറങ്ങുന്നതും പെട്രസിന്റെ മകൾ പോലീസ് ജോലിയിലേക്ക് വരുന്നതുമൊക്കെയായി സിനിമ പിന്നീട് എൻഗേജിംഗ് ആവുകയാണ്...

ഈ ഭാഷ സിനിമകളിൽ സ്ഥിരം കാണാറുള്ള ഇമ്മച്വർ പെർഫോമൻസ് ഇവിടെയും ആവർത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ഒരു പരിധി വിട്ടു പോകുന്നില്ല. കൂടാതെ കിടിലൻ ഒരു സൗണ്ട്-വിഷ്വൽ ട്രീറ്റ് കുടി സിനിമ നൽകുന്നുണ്ട്.

നല്ല ആക്ഷനും അതിനോളം പോന്ന കോമഡിയും കൊള്ളാവുന്നൊരു കഥയുമൊക്കെയായി നല്ലൊരു എന്റർടെയ്നർ സ്വഭാവമുള്ള തട്ടുപൊളിപ്പൻ സിനിമയാണ് ബിഗ് 4. ഈ ജോണർ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി റെക്കമെന്റ് ചെയ്യാം.

MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "ടർബോ"

No comments: