Search This Blog

1289. ടർബോ

🔹ടർബോ

Gnr.      :- Action 
Lang.   :- മലയാളം
Author :- Yadu EZr
പെരുന്നാളും അടിയും സൗഹൃദങ്ങളുമൊക്കെയായി ജീവിച്ചു പോരുന്ന ഇടുക്കിയിലെ ഒരു നാടൻ അച്ചായൻ, ടർബോ ജോസ്... 
അയാളുടെ ജീവിതത്തിലേക്ക് വരുന്ന ഇന്ദുലേഖ എന്ന കഥാപാത്രം... അതുവഴി വരുന്ന പ്രശ്നങ്ങൾ... 
അതിൻറെ അടിയും  തിരിച്ചടിയുമൊക്കെയായ് രണ്ടര മണിക്കൂറിൽ വൈശാഖ് സംവിധാനം ചെയതൊരു ആക്ഷൻ മസാല എന്റർടെയ്നർ...  
മിഥുൻ മാനുവലിന്റെ എഴുത്തിൽ മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനിൽ വൈശാഖ് ഒരു ആക്ഷൻ എന്റർടൈനർ ഒരുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സകല പ്രതീക്ഷയും ആദ്യദിവസം തിയേറ്ററിലെത്തിച്ചപ്പോൾ എന്നിലെ പ്രേക്ഷകൻ ശരാശരി തൃപ്തനാണ്...

ഫുള്ളി പ്രെഡിക്ട് ചെയ്യാവുന്ന  യാതൊരു ഇൻട്രസ്റ്റും തോന്നിപ്പിക്കാത്തൊരു ആദ്യപകുതി....
പെരുന്നാളിന്റെ ഇടിയും അമ്മച്ചിയുമായുള്ള കോംബോയും ഇന്ദുലേഖയും തുടർന്ന് ചെന്നൈയിൽ എത്തുന്നതും അവിടെ നടക്കുന്ന കാര്യങ്ങളുമൊക്കെ ഇതിനോടകം ഒരായിരം വട്ടം പല സിനിമകളിലായ് നമ്മൾ കണ്ടിട്ടുണ്ടാകും... ഒരിക്കൽ കൂടി അതൊക്കെ കണ്ടു രണ്ടാം പകുതിയെ സമീപിക്കുമ്പോൾ അവിടെയും കഥയൊന്നും മാറുന്നില്ല.

'What a bloody cleche' എന്ന് ശക്തിവേൽ എന്ന വില്ലൻ കഥാപാത്രം പറയുമ്പോൾ 
'I hate this bloody old cleche..' എന്ന പുള്ളിയുടെ തന്നെ ഡയലോഗാണ് മറുപടിയായി മനസ്സിൽ വന്നത്.

ഒരു ആക്ഷൻ പടത്തിന്റെ ജീവൻ ആ ആക്ഷൻ തുടങ്ങുന്നതിൻ്റെ കാരണമാണ്, 
അതിൽ പ്രേക്ഷകൻ ഇൻവോൾവ് ആയില്ലെങ്കിൽ പിന്നെ ആരൊക്കെ അടിച്ചാലും ആരൊക്കെ മരിച്ചാലും പ്രത്യേകിച്ചൊരു ടെൻഷനും സിനിമയ്ക്ക് ക്രിയേറ്റ് ചെയ്യാൻ പറ്റില്ല.
ഇതേ കാരണം കൊണ്ട്,
ക്ലൈമാക്സ് വരെ ഒരു സിംഗിൾ സീനിൽ പോലും കയ്യടി വിഴാത്ത സ്ക്രീനിലെ ഒരു സീനിനോട് പോലും ഇമോഷണലി കണക്ട് തോന്നിപ്പിക്കാത്ത  ടർബോ ഒരു പരിധിവരെ കണ്ടവസാനിപ്പിക്കാൻ കാരണം മമ്മൂക്കയാണ്..

മധുരരാജ , നൈറ്റ് ഡ്രൈവ്, മോൺസ്റ്റർ എന്നിങ്ങനെ തുടർച്ചയായി മൂന്ന് അവരാതങ്ങളിലൂടെ മലയാളിക്ക് നഷ്ടപ്പെട്ടത് പ്രേക്ഷകന്റെ പൾസറിഞ്ഞ് മസാല പടമൊരുക്കുന്നൊരു സംവിധായകനെയായിരുന്നു... വൈശാഖിനെ സംബന്ധിച്ച് ടർബോ എന്ന മമ്മൂട്ടി സിനിമ അതിനിർണായകമാണ്. 
So, പുള്ളി അറിഞ്ഞു പണ്ണുമെന്നുറപ്പായിരുന്നു.... എന്നാലത് നിരാശപ്പെടുത്തിയെങ്കിലും  ക്ലൈമാക്സിലെ ഫൈറ്റും ടെയിൽ എൻ്റും വൈശാഖ് അറിഞ്ഞു തന്നെ പണി വച്ചിട്ടുണ്ട്... ടർബോയിൽ പ്രേക്ഷകനൊരു Okeyish ഫീൽ നൽകാൻ ആ രംഗങ്ങളെ കൊണ്ട് സാധിക്കുന്നുമുണ്ട്.

സിനിമയുടെ പ്രധാന പോസിറ്റീവ് മമ്മൂക്കയാണ്, പുള്ളിയുടെ അഴിഞ്ഞാട്ടം പോലെ പല രംഗങ്ങളും എനിക്കനുഭവപ്പെട്ടു... ക്ലൈമാക്സ് ഫൈറ്റിലൊക്കെ കരിയർ ബെസ്റ്റ് ആയിരുന്നു. കൂടാതെ വിഷ്വലും കട്സുമൊക്കെ ഒരു സ്പീഡി എൻഗേജിംഗ് ഫീൽ നൽകുന്നുണ്ട്, ഒന്നുമില്ലാത്തൊരു കഥയെ വൈശാഖും നന്നായി പാക്ക് ചെയ്തു വെച്ചിട്ടുണ്ട്.

സിനിമയുടെ പ്രധാന നെഗറ്റീവ് മിഥുൻ മാനുവലിന്റെ എഴുത്താണ്, ഇത്രക്ക് പ്രെഡിക്റ്റബിളായൊരു സിനിമ ഈ അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല... 
കൂടാതെ ശക്തിവേൽ എന്ന രാജ് B ഷെട്ടി അവതരിപ്പിച്ച വില്ലൻ കഥാപാത്രം പെർഫോമൻസ് കൊണ്ട് OKയാണെങ്കിലും വേറേതോ മൂഡിൽ പറയുന്ന പോലുള്ള ഡബ്ബിങ്ങും ഡയലോഗ് ഡെലിവറിയും ആ കഥാപാത്രത്തിന്റെ ഇമ്പാക്ട് കുറച്ചിട്ടുണ്ട്... 
ബസ് ഫൈറ്റും ക്ലൈമാക്സ് ഫൈറ്റും മാറ്റി നിർത്തിയാൽ ബാക്കിയൊന്നും പറയത്തക്ക നന്നായൊന്നും തോന്നിയില്ല...
സിനിമയിൽ ശ്രമിച്ച് പരാജയപ്പെട്ട മറ്റൊരു കാര്യമാണ് തമാശ... 

കണ്ടു കണ്ടു കണ്ടു മടുത്തൊരു കഥയുടെ തമിഴ് തെലുങ്ക് മസാല പടങ്ങളുടെ ആഖ്യാനം കൊണ്ട് ചുമ്മാ ഒരു വട്ടം കണ്ടു മറക്കാവുന്ന ഒരു ശരാശരി സിനിമ.. മലയാള സിനിമയുടെ സമീപക്കാല ട്രെൻ്റ് അനുസരിച്ച് ആദ്യയാഴ്ച 50 കോടിയുടെയും OTT റിലീസിന് തൊട്ടുമുൻപ് 100 കോടിയുടെയും പോസ്റ്റർ പുറത്തിറങ്ങാൻ സാധ്യതയുള്ളൊരു സിനിമ. 

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "തലവൻ"

No comments: