Search This Blog

1290. തലവൻ

🔹തലവൻ

Gnr.      :- Crime investigation 
Lang.   :- മലയാളം
Author :- Yadu EZr
നല്ലൊരു ഇൻട്രസ്റ്റിംഗ് ട്രെയിലറിന്റെ സകല പ്രതീക്ഷയും സംവിധായകൻ്റെ മുൻ ചിത്രം നൽകിയ ദുരനുഭവം കൊണ്ട് തലയിൽ ഏറ്റാതെ പോയി കണ്ട സിനിമയാണ് തലവൻ. 

ഒരു ത്രില്ലറെന്ന നിലയിൽ തൃപ്തിപ്പെടുത്താത്ത , ക്രൈം ഇൻവെസ്റ്റിഗേഷൻ എന്ന നിലയിൽ ഡീസന്റ് എന്ന് തോന്നിപ്പിച്ച ഒരു കാഴ്ച.

രണ്ടു പോലീസുകാർ തമ്മിലുള്ള ചെറിയൊരു ഈഗോ ക്ലാഷ്. എന്നാൽ അതിൽ രണ്ടു പേരുടെയും ഭാഗത്ത് ന്യായമുള്ളതുകൊണ്ടുതന്നെ ചെറിയൊരു വഴക്കായി മാത്രമേ സിനിമയിലൂടെ നീളം അത്  അനുഭവപ്പെടുകയുള്ളൂ... 
തുടർന്ന് അതിൽ ഒരാൾ ഒരു ക്രൈമിന്റെ സസ്പെക്ട് ആവുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളും അന്വേഷണവുമാണ് സിനിമ.

സിനിമയുടെ പ്രധാന പോസിറ്റീവ്, ആസിഫ് അലിയുടെ പെർഫോമൻസാണ്. The performer has returned after a lengthy hiatus... കയ്യിൽ സ്റ്റഫുള്ളൊരു ആക്ടറാണ് ആസിഫ് അലി, ഇതിനോടകം പലതവണ പുള്ളി അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ തുടർച്ചയായി ഡെലിവർ ചെയ്യാൻ പറ്റാത്തതുകൊണ്ട് ഗ്രൗണ്ട് ലെവൽ റീച്ച് ഇന്നും അന്യമാണ്. 
ഈ സിനിമയിലേക്ക് വരുമ്പോൾ കാർത്തിക് എന്ന സബ് ഇൻസ്പെക്ടറുടെ എഴുതിവെച്ചതിലുള്ള സകല ആറ്റിറ്റ്യൂഡും പരിപൂർണ്ണതയിൽ ആസിഫ് അലിയിൽ ഭദ്രമാണ്.
മാസത്തിൽ രണ്ട് എന്ന കണക്കിന് തട്ടിക്കൂട്ടുകൾ ചെയ്തെടുക്കുന്നതിനു പകരം ഈരണ്ടുവർഷം കൂടുമ്പോൾ കിട്ടുന്ന ഇതുപോലുള്ള ചില സിനിമകൾ സെലക്ടീവായി ചെയ്താൽ ആസിഫിന് അത് മുന്നോട്ട് ഗുണം ചെയ്തേക്കും.

 കൂടാതെ ബിജു മേനോൻ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, മിയ, അനുശ്രീ എന്നിങ്ങനെ അഭിനേതാക്കളിൽ പലരും നന്നായി തന്നെ ചെയ്തിട്ടുണ്ട്.. ഇവരിലും എടുത്തു പറയേണ്ട പെർഫോമൻസ് വില്ലൻ്റേതാണ്... ക്ലൈമാക്സ് രംഗങ്ങളിൽ പുള്ളി അതിഗംഭീരമാണ്.. ആ ഒരു ഇമോഷൻ പ്രേക്ഷകരിലേക്ക് എത്തിയത് കൊണ്ട് മാത്രമാണ് സിനിമ മുഴുവനായും വർക്ക് ആവുന്നത്.

ഒരു ഇൻവെസ്റ്റിഗേഷൻ പടത്തിനു കഥയിലെ മിസ്റ്ററി പോലെ വിഷ്വലിൽ കാണിക്കേണ്ട മിടുക്കുണ്ട്... അത് തലവനിൽ വർക്കാവുന്നുമുണ്ട്. ഷോർട്സും അതിൻറെ കട്സും കളറിങ്ങും സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിലൊന്നാണ്.

കൃത്യമായ ഇടവേളകളിൽ കഥയിൽ സംഭവിക്കുന്ന കോൺഫ്ലിക്റ്റുകളും നല്ല കുറെ മൊമെന്റ്സും ഒരു ഇൻവെസ്റ്റിഗേഷൻ മൂഡിൽ പാക്ക് ചെയ്ത് എടുത്തപ്പോൾ സിനിമ ആദ്യാവസാനം എൻഗേജിങ് ആയിട്ടുണ്ട്.. അതിൽ തന്നെ ആദ്യപകുതി എല്ലാ അർത്ഥത്തിലും ഗംഭീരമായിരുന്നു.

കൂടാതെ എന്നിലെ തലവൻ നൽകിയ സർപ്രൈസിങ് ഫാക്ടർ ജിസ് ജോയിയുടെ അവതരണമാണ്, ഫീൽ ഗുഡ് പടങ്ങളിൽ നിന്ന് വഴിമാറി 'ഇന്നലെ വരെ' എന്ന സിനിമയൊരുക്കുമ്പോൾ ആക്ച്വലി അതൊരു ടീസർ ആയിരുന്നു.... തലവൻ എന്ന കോളിറ്റി മേക്കിങ്ങിലേക്കുള്ള ടീസർ. സത്യൻ അന്തിക്കാട് പിൻഗാമി ചെയ്തപ്പോഴും മിഥുൻ മാനുവൽ അഞ്ചാംപാതിര ചെയ്തപ്പോഴും കിട്ടിയ ആ ഒരു പുത്തൻ ഫീൽ തലവനിലും ആവർത്തിക്കുന്നുണ്ട്.

സിനിമയുടെ പോരായ്മകളിലേക്ക് കടന്നാൽ, ജാഫർ ഇടുക്കി അവതരിപ്പിച്ച കഥാപാത്രം നല്ല ബോറായിരുന്നു,  കൂടാതെ രണ്ടാം പകുതിയിൽ ചുമ്മാ കിടന്നു വട്ടം ചുറ്റുന്ന പോലെ അനാവശ്യമായി കുറച്ചു രംഗങ്ങളുമുണ്ട്... പക്ഷേ അവയൊന്നും സിനിമയെ കാര്യമായി ബാധിക്കുന്നില്ല എന്നത് കൂടി പറയേണ്ടതാണ്.

നല്ലൊരു സൗണ്ട് ഡിപ്പാർട്ട്മെൻറ് വെച്ച് ലിഫ്റ്റ് ചെയ്യാവുന്നൊരു സിനിമയായിരുന്നു തലവൻ, പക്ഷേ അതും ഇവിടെ കാണാനില്ല.. ദീപക് ദേവിന്റെ ഒരു നോർമൽ അപ്പാവി വർക്ക് മാത്രമാകുന്നുണ്ട് തലവൻ.

ആദ്യവസാനം ഒരേ പേസിൽ പോകുന്ന എഴുത്തും മേക്കിങ്ങും ചില പെർഫോമൻസുകളും നല്ലതായി അനുഭവപ്പെട്ട ഒരു സാധാരണ ഇൻവെസ്റ്റിഗേഷൻ സിനിമ. 
തിയേറ്ററിൽ കാണാനുള്ളതുണ്ട്..

MY RATING : 3.5/5

http://yaduezr.blogspot.com/2024/05/1290.html

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "മന്ദാകിനി"

No comments: