1395. വാഴ 2
🔹1395. വാഴ 2
A well-crafted and engaging sequel that blends strong performances, relatable themes, and impactful storytelling into a satisfying theatrical experience.
Language : മലയാളം
ഴോണർ : Comedy Drama
പാരന്റിങ്ങിനെ കുറിച്ച് സംസാരിച്ചത് മാറ്റി നിർത്തിയാൽ എവിടെയും തൃപ്തിപ്പെടുത്താത്ത ഒരു പോപ്കോൺ സിനിമയായിരുന്നു വാഴ...
എന്നാൽ ഈ രണ്ടാം ഭാഗം നന്നായി ബോധിച്ചു...
നല്ല സിനിമ❤️
സിനിമയുടെ പോസിറ്റീവ് സൈഡിലേക്ക് വരുമ്പോൾ, ഹാഷിർ, വിനായകൻ , ബിജുകുട്ടൻ എന്നിവരടക്കം സ്ക്രീനിൽ നൽകുന്ന ഗംഭീര പെർഫോമൻസുകൾ പറഞ്ഞു തുടങ്ങേണ്ടിവരും...
ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് നല്ല പെർഫോമൻസ് ഓറിയന്റഡ് രംഗങ്ങൾ സിനിമ നൽകുന്നുണ്ട്...
കൂടാതെ വിപിൻദാസിന്റെ പിടിച്ചിരുത്തുന്ന എഴുത്തും സവിൻ സായുടെ നല്ല മേക്കിങ്ങും വിഷ്വലും സൗണ്ടും എല്ലാമായ് ഈ രണ്ടാം വാഴ ഈ ഴോണർ സിനിമകളുടെ അടുത്തകാലത്തെ ഏറ്റവും നല്ല ഔട്ട്പുട്ട് സ്വന്തമാക്കുന്നു.
ആദ്യ ഭാഗത്തെ പോലെ മുതുകന്മാരെ കുട്ടിയുടുപ്പിട്ട് സ്കൂളിലിരുത്തിയ പരിപാടിയല്ല കാണാൻ പറ്റുക... അതുകൊണ്ടുതന്നെ സ്കൂൾ അന്തരീക്ഷവും പ്രണയവും അടിയും അതിലൂടെ പറയുന്ന കഥയും ഇമോഷൻസും ഇവിടെ ഒരുപോലെ വർക്കാവുന്നുണ്ട്.
ഡ്രഗ്സിന് എതിരെ സംസാരിക്കുന്ന , മൈഗ്രേഷൻ വഴി അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ പറയുന്ന, സൗഹൃദവും സഹോദരസ്നേഹവും പറയുന്ന ഈ സിനിമ എല്ലാ പ്രായക്കാർക്കും റിലേറ്റബിളായ് ആസ്വദിക്കാൻ തക്ക എന്റർടൈനിങ് പാക്കേജ് സ്ക്രീനിൽ നൽകുമെന്നതിൽ തർക്കമില്ല.
കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് പറയുമ്പോഴും ഇവിടെ തന്നെയുള്ള പലരും അത് അംഗീകരിക്കാറില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരോട് ചോദിച്ചാൽ, അവർക്ക് ഇതിനെക്കുറിച്ച് പറയാൻ ഏറെ അനുഭവങ്ങൾ ഉണ്ടാകും. ഈ സിനിമയിലെ ചെറിയൊരു പോഷനിൽ അത്തരമൊരു കാര്യം അഡ്രസ്സ് ചെയ്യുമ്പോൾ ഇക്കാലത്ത് പറയേണ്ടൊരു പൊളിറ്റിക്സ് മനോഹരമായി പറഞ്ഞൊരു ഫീലാണ് എനിക്ക് നൽകിയത്.
വാഴ 2 തീയറ്റർ കാഴ്ച ഡിമാൻഡ് ചെയ്യുന്ന സിനിമയാണ്.
MY RATING - 4/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ആട് 2
No comments: