1394. വാർ മെഷീൻ
🔹1394. വാർ മെഷീൻ
"Every machine has a limit"..
ആർമിയിലിരിക്കെ കൊല്ലപ്പെട്ട അനിയനുവേണ്ടി, യുഎസ് ആർമി റേഞ്ചർ സെലക്ഷൻ ക്യാമ്പിൽ എത്തുന്ന നായകൻ... അതികഠിനമായ സെലക്ഷൻ പ്രോസസ്സുകളുടെ അവസാന ഘട്ടമായ ഡെത്ത് മാർച്ചിൽ അയാൾക്ക് നേരിടേണ്ടിവരുന്ന വലിയൊരു മിഷൻ...
അതിനിടെ അവർക്ക് മുന്നിലെത്തുന്ന കീഴ്പ്പെടുത്താൻ അസാധ്യമായ ഒരു ശത്രു...
മനുഷ്യൻ Vs ഏലിയൻ റോബോട്ട് , കഥാഗതിയിൽ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് വാർ മെഷീൻ എന്ന ഈ സിനിമ പറയുന്നത്.
ചടുലമായ യുദ്ധ രംഗങ്ങളാൽ സമ്പന്നമായ ഒരു ആക്ഷൻ പടത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതെല്ലാം നൽകുന്ന ടെക്നിക്കലി ഗംഭീര ഔട്ട്പുട്ട് സ്വന്തമാക്കുന്ന ഈ സിനിമയുടെ പ്രധാന പോരായ്മ ഈ ജോണർ സിനിമകളിലെ സ്ഥിരം പരിപാടികളെല്ലാം തന്നെ അണുവിടമാറാതെ ഇവിടെയും ആവർത്തിക്കുന്നുണ്ട് എന്നതാണ്...
പുതുമയില്ലാത്തൊരാഖ്യാനത്തിൽ വിഷ്വലി വല്ലാത്തൊരു എക്സ്പീരിയൻസ് നൽകുന്ന വാർ മെഷീൻ ഒരു നിരാശപ്പെടുത്തുന്ന കാഴ്‌ച്ചയായിരിക്കില്ല.
MY RATING - 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - പ്രകമ്പനം
No comments: