1393. അഹം
🔹1393. അഹം
"എന്റെ മനസ്സിന്റെ മുൻപിൽ ഞാൻ കണ്ടവരെല്ലാം നീയായിരുന്നു...."
മോഹൻലാൽ, ഉർവശി, രമ്യാ കൃഷ്ണൻ, നെടുമുടി വേണു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു നാഗവള്ളിയുടെ തിരക്കഥയിൽ രാജീവ് നാഥ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഡ്രാമയാണ് അഹം.
മോഹൻലാൽ അവതരിപ്പിച്ച സിദ്ധാർത്ഥൻ എന്ന കഥാപാത്രം ഒരു ബാങ്ക് മാനേജരാണ്... മാതാപിതാക്കൾ വഴി നേരിട്ട കുട്ടിക്കാലത്തെ ട്രോമകൾ സിദ്ധാർത്ഥനെ മെന്റലി വല്ലാതെ അൺസ്റ്റേബിളാക്കുന്നു.
അത് അയാളുടെ ബാല്യവും കൗമാരവും കടന്ന് യൗവനത്തിലെത്തുമ്പോൾ വളരെയധികം സംശയസ്വഭാവമുള്ള , അതിരുകടന്ന നിയന്ത്രണ സ്വഭാവമുള്ള ഒരു വ്യക്തിയായ് അയാളെ മാറ്റുന്നു...
അയാളുടെ ജീവിതത്തിലേക്ക് വരുന്ന രഞ്ജിനി എന്ന പെൺകുട്ടിയും തുടർന്ന് അവർക്കിടയിൽ സംഭവിക്കുന്ന ദുരന്തങ്ങളും അതുകൊണ്ടെത്തിക്കുന്ന പര്യവസാനവും ആണ് അഹം എന്ന സിനിമ പ്രേക്ഷകനോട് പിന്നീട് പറയുന്നത്...
ഈ സിനിമയുടെ ഏറ്റവും പ്രധാന മികവ് മോഹൻലാലിൻറെ പെർഫോമൻസ് ആണ്...
മാനസിക നില കൈവിട്ട് ഹാലൂസിനേറ്റഡായ് കൊണ്ടിരിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ ഒരു കഥാപാത്രത്തെ അങ്ങേയറ്റം പെർഫെക്ഷനോടെ ഒരു പാഠപുസ്തകം എന്നോണം നടപ്പിലും നടിപ്പിലും സിദ്ധാർത്ഥനെ ആവാഹിച്ച മോഹൻലാലത്തം അഹം എന്ന സിനിമയെ എല്ലാ അർത്ഥത്തിലും മികച്ചതാക്കുന്നുണ്ട്.
ഉർവശിയുടെ മരണവും ആ സമയത്തെ മോഹൻലാലിൻറെ പെർഫോമൻസും , സുരേഷ് ഗോപിയെ വീട്ടിൽ ചെന്ന് വിരട്ടുന്ന രംഗവുമൊക്കെ ഇതുവരെ കാണാത്തൊരു മോഹൻലാലിനെ വരച്ചിടുന്നുണ്ട്.
കൂടാതെ, ഉർവശിയുടെ പെർഫോമൻസും രവീന്ദ്രൻ മാഷിൻറെ പാട്ടുകളും സിനിമയുടെ ക്ലാസിക് ടച്ചിന് ഗുണം ചെയ്യുന്നുണ്ട്..
അക്കാലത്തെ ഈ കാറ്റഗറി സിനിമകളിൽ കാണുന്ന വായിച്ചുപറയുന്ന രീതിയിലുള്ള ഡയലോഗ് ഡെലിവറി ഉള്ള ചുരുക്കം മോഹൻലാൽ സിനിമകളിൽ ഒന്നാണ് അഹം.. പേഴ്സണാലി അത്തരം പരിപാടികളോട് താല്പര്യമില്ലാത്തതുകൊണ്ട് പോരായ്മകളുടെ കോളത്തിൽ അതെഴുതുന്നു.
മോഹൻലാലിന്റെ പെർഫോമൻസും അതിലൂന്നിയൊരു നല്ല സിനിമയും കാണാൻ താല്പര്യം ഉള്ളവർക്ക് 'അഹം' സമയനഷ്ട്ടമാകില്ല....
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - കൈയ്യൊപ്പ്
No comments: