Search This Blog

1392. മായാമയൂരം

🔹1392. #മായാമയൂരം 
'രണ്ടിലൊരാളുടെ ജീവൻ വേണമെന്നിരുന്നെങ്കിൽ എൻറെ ജീവനങ്ങെടുക്കാമായിരുന്നില്ലേ....

ഈ ഡയലോഗും പറഞ്ഞ് ലാലേട്ടന്റെ ഒരു നടത്തമുണ്ട്,  ഉള്ളിൽ തട്ടും, പിടപ്പറിയിക്കും...

മോഹൻലാൽ ചെയ്തതുകൊണ്ട് മാത്രം അണ്ടർ റേറ്റഡായ് പോകുന്ന പെർഫോമൻസും പടങ്ങളും ഒരുപാടുണ്ട്, അതിലൊന്നാണ് മായാമയൂരം.

മോഹൻലാൽ, തിലകൻ, രേവതി, ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ഇമോഷണൽ ഡ്രാമാ കാറ്റഗറിയിൽ പെടുത്താം...

നരേന്ദ്രൻ എന്ന മോഹൻലാൽ കഥാപാത്രം ഒരു ആർക്കിടെക്ടാണ്, അയാളുടെ ബാംഗ്ലൂർ ജീവിതവും നന്ദ എന്ന രേവതി അവതരിപ്പിച്ച കഥാപാത്രവുമായുള്ള പ്രണയവും കാണിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രം പിന്നീട് ഒരപകടത്തിൽ നരേന്ദ്രൻ മരണപ്പെടുന്നതും ശേഷം അയാളുടെ പട്ടാമ്പിയിലെ തറവാട്ട് വീടും അവിടെയെത്തുന്ന നന്ദയെയും കാണിച്ച് പുതിയൊരു ടെറൈനിൽ കഥയെത്തുന്നു...

തുടർന്ന് പട്ടാമ്പിയിൽ നന്ദയ്ക്ക് അപ്രതീക്ഷിതമായി പരിചയപ്പെടേണ്ടിവരുന്ന കൃഷ്ണനുണ്ണി എന്ന കഥാപാത്രവും  അതുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പറയാൻ ശ്രമിക്കുന്നത്...

ആദ്യപകുതിയെ അപേക്ഷിച്ച് ഹൈലി ഇമോഷണൽ രംഗങ്ങളും
അതുവഴി ഉണ്ടാകുന്ന നാടകീയതയും   എമ്പാടുമുള്ള രണ്ടാം പകുതി ക്ലൈമാക്സിനോടടുക്കുമ്പോൾ സങ്കീർണ്ണമാകുന്നുണ്ട്.

"കൈക്കുടന്ന നിറയെ.." എന്ന് തുടങ്ങുന്ന നല്ലൊരു പാട്ടും മോഹൻലാൽ, രേവതി അടക്കം എല്ലാവരുടെയും നല്ല പെർഫോമൻസുകളും സൗണ്ട് വിഷ്വൽ ഡിപ്പാർട്ട്മെൻ്റും ചിത്രത്തിൻറെ പോസിറ്റീവ് സൈഡുകളാണ്.

ഈ സിനിമ ഒരു തീയറ്റർ പരാജയമാണെന്നാണ് അറിവ്, ഒരുപക്ഷേ അതിനുള്ള പ്രധാനകാരണം രണ്ടാം പകുതി തന്നെയായിരിക്കും. 

എന്നിരുന്നാൽ കൂടി  33 വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഈ ചിത്രം ഒട്ടും ബോറടിക്കാതെ എൻഗേജ്ഡ് ആയി കണ്ടു തീർക്കാൻ സാധിക്കുന്നുണ്ട്....  ഇഷ്ടപ്പെട്ടു✌️

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - അഹം

No comments: