1391. തച്ചോളി വർഗീസ് ചേകവർ
മുകളിൽ കൊടുത്ത ലിസ്റ്റിൽ നിന്ന് കാണാൻ താല്പര്യം തോന്നിക്കുന്ന 20 സിനിമകൾ സെലക്റ്റ് ചെയ്തു,
1. തച്ചോളി വർഗീസ് ചേകവർ
2. മായാമയൂരം
3. അഹം
4. കൈയൊപ്പ്
5. ആയിരം നാവുള്ള അനന്തൻ
6. ജാക്ക്പോട്ട്
7. അയ്യർ ദി ഗ്രേറ്റ്
8. ഇവിടെ
9. ഡ്രീംസ്
10. തക്ഷശില
11. പിന്നെയും
12. ശേഷം
13. ഷാർജ ടു ഷാർജ
14. കാസർഗോൾഡ്
15. കൊത്ത്
16. കുറ്റവും ശിക്ഷയും
17. മയിൽപീലിക്കാവ്
18. ലോർഡ് ലിവിംഗ്‌സ്റ്റൺ
19. നത്തോലി ഒരു ചെറിയ മീനല്ല
20. ധൂമം
അടുത്ത 20 ദിവസം ഈ ഓർഡറിൽ ഇതിലെ ഓരോ സിനിമകൾ വീതം കാണണം, ഇന്നലെ,
🔹1391. #തച്ചോളി_വർഗീസ്_ചേകവർ
തിയേറ്റർ പരാജയമായിരുന്നെങ്കിൽ പോലും ഒരു ഡീസൻ്റ് പടമാണിത്...
TK രാജീവ് കുമാറിൻ്റെ സംവിധാനത്തിൽ കളരി പയറ്റ് പശ്ചാത്തലമാക്കി കഥ പറഞ്ഞ ഈ ചിത്രം P ബാലചന്ദ്രനാണ് എഴുതിയത്,
മോഹൻലാൽ അവതരിപ്പിച്ച വർഗീസ് ചേകവർ നാട്ടിലെ പ്രധാന കളരി ഗുരുവാണ്, വിനീതിൻ്റെ ശ്യാം എന്ന കഥാപാത്രം വർഗീസിന്റെ പ്രിയപ്പെട്ട ശിഷ്യനും.
ശ്യാം തൻ്റെ കാമുകിയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വരാൻ വേണ്ടി
വർഗ്ഗീസിൻ്റെ സഹായം തേടുന്നു,
ശിഷ്യന് വേണ്ടി ഈ ദൗത്യത്തിനിറങ്ങുന്ന വർഗ്ഗീസ് ചേകവർ തിരിച്ച് മായയെ കൊണ്ട് നാട്ടിലെത്തുന്നു...
എന്നാൽ ശ്യാം അവളെ കൊല്ലാനാണ് ശ്രമിക്കുന്നത്,
ശ്യാം ഭാഗമാണെന്ന് തെറ്റിദ്ധരിക്കുന്ന ഒരു കൊലപാതകത്തിലെ സാക്ഷിയാണ് യഥാർത്ഥത്തിൽ മായ.
പക്ഷേ ശ്യാമിന്റെ നിരപരാധിത്വം മായ വഴി വർഗീസ് അറിയുന്നു.
തുടർന്നുള്ള സംഭവവികാസങ്ങളാണ് തച്ചോളി വർഗ്ഗീസ് ചേകവർ എന്ന ഈ സിനിമ പറയുന്നത്
മോഹൻ ലാലിൻ്റെ അക്കാലത്തെ നൈസർഗിക പെർഫോമൻസും വേണുവിൻ്റെ വിഷ്വലും ഒപ്പം ഈ സിനിമയുടെ USPയായ ശരത്തിൻ്റെ സംഗീതവും നന്നായ് ഇഷ്ട്ടപ്പെടുത്തി...
ഈ മൂന്ന് ഘടകങ്ങളും ഗംഭീരമായിരുന്നു.
നിരോഷ അവതരിപ്പിച്ച ആനി എന്ന കഥാപാത്രമാണ് ഈ സിനിമയിലെ ഏറ്റവും വലിയ കല്ലുകടി... B ഗ്രേഡ് സിനിമകളിൽ അക്കാലത്ത് കണ്ടുവരുന്ന രീതിയിലുള്ള ഡബ്ബിങ് ശൈലിയാണ് ഈ കഥാപാത്രത്തിന് ഉപയോഗിച്ചത്, അത് സിനിമയുടെ ആസ്വാദനത്തെ നല്ല രീതിയിൽ ബാധിക്കുന്നുമുണ്ട്. പിന്നെ ഫ്ലാറ്റായ ക്ലൈമാക്സും പോരായ്മ തന്നെയാണ്,
എന്നിരുന്നാൽ പോലും ഇപ്പോഴത്തെ പല വിജയ സിനിമകളേക്കാൾ അവതരണ പ്രകടന മികവും എൻഗേജിംങ്ങ് ആഖ്യാനവും ഈ സിനിമയിൽ കാണാൻ സാധിക്കും..
തച്ചോളി വർഗീസ് ചേകവർ, ഇഷ്ടപ്പെട്ടു✌️
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - മായാമയൂരം
No comments: