Search This Blog

THE GANGSTER , THE COP , THE DEVIL & HIGH TENSION

🔹 THE GANGSTER , THE COP , THE DEVIL

🔹 HIGH TENSION 🔞

സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്ന രണ്ട് അന്യഭാഷാചിത്രങ്ങളാണിവ. രണ്ടും അത്യുഗ്രൻ ത്രില്ലറുകൾ. 

ഈ രണ്ടു ചിത്രങ്ങളുടെ എൻറെ അഭിപ്രായമാണ് ചുവടെ...
എഴുത്ത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ സിനിമകൾ കാണാൻ ശ്രമിക്കുക, സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും.
            - Yadu EZr

716.🔹 #THE_GANGSTER_THE_COP_THE_DEVIL

Gnr :- Action Thriller
Lang :- കൊറിയൻ

ഡോണിന്റെ ശത്രുക്കൾ ചെയ്ത തെറ്റെന്താണെന്ന് വെച്ചാൽ, അവർ ഡോണിന്റെ ശത്രുക്കളായി എന്നതാണ്🔥

-Yadu EZr

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അടാർ ഡോൺ, ബുദ്ധിമാനായ ഒരു പോലീസുകാരൻ, ഒപ്പം ഒരു സീരിയൽ കില്ലറും.

ഒരു മൾട്ടിസ്റ്റാർ സിനിമ കാണുന്നതുപോലെ മൂന്ന് കഥാപാത്രങ്ങളെ പ്രേക്ഷകന് മുന്നിലേക്ക് കൊണ്ടുവരികയാണ് ഈ സിനിമ.

''My Rating : 4/5"

നഗരത്തെ വിറപ്പിച്ചുകൊണ്ട് യാതൊരു മനസ്സാക്ഷിയും ഇല്ലാതെ ആളുകളെ കൊന്നുതള്ളുന്ന സീരിയൽ കില്ലറിലൂടെയാണ് സിനിമ തുടങ്ങുന്നത്, ഇതേസമയം തന്നെ നിയമവിരുദ്ധ ബിസിനസുകളും അതുവഴി വഴി ആളുകളെ കൊന്നു തള്ളുകയും ചെയ്യുന്ന സ്ഥലത്തെ പ്രധാന ഡോൺ പ്രേക്ഷകന് മുന്നിലേക്ക് എത്തും.
ഇവരെ രണ്ടുപേരെയും പിടികൂടാനായി അഹോരാത്രം പരിശ്രമിക്കുന്ന ഒരു പോലീസുകാരനും എത്തുമ്പോൾ സിനിമ ട്രാക്കിലേക്ക് കയറുകയാണ്....

എന്നാൽ ഈ ട്രാക്കിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു രാത്രി സീരിയൽ കില്ലറുടെ ഇര നമ്മുടെ ഡോൺ ആയി മാറുകയാണ്.
തന്റെ സ്ഥിരം ശൈലിയിൽ കഠാരയുമെടുത്ത് ആളറിയാതെ ഡോണിന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കിയപ്പോൾ പിന്നെ കാണേണ്ട കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്...

വ്യത്യസ്തമായ ഒരു കഥാഗതിയാണ് സിനിമയ്ക്കുള്ളത്. അതുകൊണ്ടുതന്നെ കണ്ടിരിക്കാൻ നല്ല രസമായിരുന്നു.

അനാവശ്യമല്ലെങ്കിൽ കൂടി അത്യാവശ്യത്തിന് വയലൻസ് രംഗങ്ങൾ സിനിമയിലുണ്ട്.

പ്രധാന കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനം ആണ് സിനിമയുടെ പ്രധാന ആകർഷണം. ട്രെയിൻ ടു ബുസാനിലൂടെ കൊറിയൻ സിനിമ പ്രേമികൾക്ക് ഇഷ്ടതാരമായി മാറിയ Ma Dong-seok ന്റെ ഡോൺ വേഷവും ക്ലൈമാക്സിലെ കിടുക്കാച്ചി പ്രകടനവും എടുത്തുപറയേണ്ട മേന്മയാണ്.

കൊറിയൻ സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ വർഷം ലഭിച്ച മികച്ച സിനിമയാണിത്.

''My Rating : 4/5"

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

717.🔹 #HIGH_TENSION 🔞

Gnr :- Thriller
Lang :- ഫ്രഞ്ച്

ആവശ്യത്തിലധികം വയലൻസ് രംഗങ്ങളുള്ള ഒരു ത്രില്ലർ സിനിമയാണിത്.
#watchable

പരീക്ഷ ആയതുകൊണ്ട് പഠിക്കുവാൻ വേണ്ടി  കൂട്ടുകാരിക്കൊപ്പം അവളുടെ വീട്ടിലേക്ക് താമസിക്കാൻ പോവുകയാണ് അവൾ.

ഒറ്റപ്പെട്ട ഒരു സ്ഥലം, അച്ഛനും അമ്മയും അനിയനും അടങ്ങുന്ന അവളുടെ കുടുംബത്തിലേക്ക് അന്ന് രാത്രി കടന്നുചെല്ലുമ്പോൾ
അവിടെ സംഭവിക്കാൻ പോകുന്ന ദുരന്തത്തിന് സാക്ഷിയാകേണ്ടികൂടിവരികയാണവൾക്ക്.

കുടുംബത്തിലെ എല്ലാവരെയും തൻറെ കൺമുൻപിൽ വച്ച് ഒരു സീരിയൽ കില്ലർ കൊല്ലുന്നത് കാണുമ്പോൾ തൻറെ കൂട്ടുകാരിയെ എങ്കിലും അതിൽനിന്ന് രക്ഷപ്പെടുത്താൻ വേണ്ടി അവൾ ആകുന്നത്ര ശ്രമിക്കുന്നു. എന്നാൽ അത് അത്ര സുഖകരമായ ജോലിയായിരുന്നില്ല.

സീരിയൽ കില്ലറും മരണം മുന്നിൽ കണ്ട കളിക്കുന്ന രക്ഷപ്പെടാനുള്ള ശ്രമങ്ങളും മറ്റുമായി ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ മികച്ച ഒരു കഥയാണ് ഈ ചിത്രം പറയുന്നത്.

പേരുപോലെ ഹൈടെൻഷൻ സമ്മാനിക്കുന്ന ഈ സിനിമ ക്ലൈമാക്സിലെ ട്വിസ്റ്റ് കാണുമ്പോൾ പൃഥ്വിരാജ് എടുത്ത് മലയാളത്തിലേക്ക് ചെയ്യുമോ എന്ന പേടി എനിക്കുണ്ട്.... ( പുള്ളിക്ക് ഇതൊരു വീക്നെസ്സാണേ..)

തുടക്കം മുതൽ തീരുന്ന വരെ നന്നായി ത്രില്ലടിപ്പിക്കുന്ന ഒരു നല്ല സിനിമ അതാണ് ഹൈടെൻഷൻ.

''My Rating : 4/5"

             🔸🔹🔸

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- #സൂത്രക്കാരൻ

No comments: