Thoughts on Hwayi: a monster boy
718.🔹 Hwayi: a monster boy
Gnr :- Action Thriller
Lang :- കൊറിയൻ
അധികമാരും പറഞ്ഞു കേട്ടിട്ടില്ല ഒരു കൊറിയൻ ത്രില്ലറാണ് Hwayi.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം
ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ്.
- Yadu EZr
മോഷണവും കൊലപാതകങ്ങളുമായ് നടക്കുന്ന ഒരു ക്രിമിനൽ സംഘം, ഇവർ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് അവനെ തിരിച്ചു കൊടുക്കാതെ അവർ തന്നെ വളർത്തുകയും അവന് ഹൈവേയ് എന്ന പേരും നൽകി.
എന്നിട്ട് അവർക്കു വേണ്ട വിധത്തിൽ ഹൈവേയ്ക്ക് ട്രെയിനിങ് കൊടുത്ത് പത്തു വർഷങ്ങൾക്കിപ്പുറം കളത്തിലിറക്കാൻ പ്രാപ്തനാക്കി നിർത്തുകയും ചെയ്യുന്നു.
അങ്ങനെ അവൻറെ ആദ്യത്തെ മിഷൻ വന്നെത്തി,
അത് അവന്റേയും അവൻ അച്ഛൻ എന്നു വിളിക്കുന്ന അഞ്ചു പേരുടെയും ജീവിതം മാറ്റി മറിക്കുന്നതായിരുന്നു.
പ്രധാന താരങ്ങളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ഗംഭീരമായ വശം.
കൂടാതെ ചിത്രത്തിലെ ഒരു രംഗമുണ്ട്! തൻറെ അമ്മയെ രക്ഷിക്കാനായ് ഹൈവേയ് ഓടിവരുന്നതും അമ്മ മരിച്ചു കിടക്കുന്നതും, ഗംഭീര എഡിറ്റിംഗ് ആയിരുന്നു അത്.
വേഗതകൂടിയ ആഖ്യാനമല്ല ചിത്രത്തിനുള്ളത്. മാത്രമല്ല വലിയ സസ്പെൻസോ ട്വിസ്റ്റോ ഇല്ലാതെ ആദ്യപകുതിയിൽ സംഭവിക്കുന്ന വഴിത്തിരിവ് തുടർന്ന് രണ്ടാം പകുതിയെ നയിക്കുന്ന കഥാഗതിയാണ് സിനിമക്കുള്ളത്.
മൂക്കിൻതുമ്പത്ത് വിരൽ വെച്ച് പോകുന്ന, വിസ്മയിപ്പിക്കുന്ന ഗംഭീര ത്രില്ലറുകൾ കൊറിയൻ ഭാഷയിലുണ്ട്. അവയിൽ ഭൂരിഭാഗവും കണ്ടു കഴിഞ്ഞാൽ ശേഷം ഇനിയെന്ത് എന്നാണ് ഓർക്കുന്നതെങ്കിൽ ഈ ചിത്രം കാണാനിരിക്കാം.
നിരാശപ്പെടുത്താത്ത ഒരു ചിത്രമാണിത്.
''My Rating : 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- All is lost

No comments: