Thoughts on തണ്ണീർമത്തൻ ദിനങ്ങൾ
719.🔹 തണ്ണീർമത്തൻ ദിനങ്ങൾ
Gnr :- Drama
Lang :- മലയാളം
പ്രതീക്ഷിക്കാതെ കിട്ടിയ ബിരിയാണിയാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഈ ചിത്രം.
സമീപകാലത്ത് ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് കണ്ട സിനിമ.
#Awesome
- Yadu EZr
സ്കൂൾ ജീവിതത്തിലെ ഏറ്റവും കൂടുതൽ സുഹൃത്തുക്കളെ കിട്ടിയതും ഏറ്റവും നല്ല ഓർമ്മകൾ ഉള്ളതും +2 ലൈഫിൽ ആയിരിക്കും.
അതുപോലെതന്നെ ഈ സിനിമ കാണുമ്പോൾ എല്ലാവർക്കും ആ ജീവിതം നന്നായി മിസ്സെയ്യും ഉറപ്പ്.
''My Rating : 5/5"
ഗംഭീര സംവിധാനം, അതിഗംഭീര പ്രകടനം, പശ്ചാത്തല സംഗീതവും എഡിറ്റിംഗും ചായാഗ്രഹണവും കളറിഗും എന്നുവേണ്ട എല്ലാ വിഭാഗവും ഒരുപോലെ മേന്മകാട്ടിയ ഒരു മികച്ച തീയേറ്റർ അനുഭവമാണ് ഈ സിനിമ.
പുതിയൊരു അധ്യയന വർഷത്തിൽ പല കോഴ്സുകളിലായ് പ്ലസ് വണ്ണിൽ ജോയിൻ ചെയ്യുന്ന കുറച്ചു കുട്ടികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവർ കൂട്ടുകാരാകുന്നതും തുടർന്നുള്ള അവരുടെ സൗഹൃദവും പ്രണയവും അങ്ങനെ ആ രണ്ടു വർഷത്തിൽ ഒരു വിദ്യാർത്ഥി അനുഭവിക്കുന്ന എല്ലാ വികാരങ്ങളെയും തിരശീലയിൽ വൃത്തിയായി എത്തിച്ച സിനിമയാണിത്.
രസച്ചരട് മുറിഞ്ഞു പോകാതെ, ഒരു രംഗം പോലും കല്ലുകടി സൃഷ്ടിക്കാതെ , അവതരണ ലാളിത്യം കൊണ്ടും പ്രകടനത്തിലെ മികവുകൊണ്ടും ഒരല്പം പോലും ബോറടിയില്ലാതെ തുടക്കം മുതൽ തീരുന്ന വരെ നല്ലൊരു കാഴ്ച വിരുന്നാണ് ഈ സിനിമ.
പ്രധാന കഥാപാത്രങ്ങളായ പിള്ളേരെല്ലാം (പപ്സ് കഴിക്കാൻ വിളിക്കുന്ന പയ്യൻ പ്പൊപൊളി ആയിരുന്നു) തകർപ്പൻ ആയിട്ടുണ്ട് സിനിമയിൽ, കൂടാതെ വിനീത് ശ്രീനിവാസൻ അടക്കം കഥാപാത്രങ്ങളായവരെല്ലാം പ്രേക്ഷകനെ ഇഷ്ടപ്പെടുത്തുംവിധം സ്ക്രീനിൽ എത്തിയിട്ടുണ്ട്.
#LAST_WORD
സിനിമയിൽ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട്,
ഫഹദ് ഫാസിലിന് മുടിയുള്ള കാലത്ത് ഉണ്ടായിരുന്ന കോമഡി ഒന്നും പറയാതഡേയ്ന്ന്...
- അത്തരത്തിലുള്ള ഒരു കോമഡി രംഗം പോലും ഈ സിനിമയിലില്ല.
അത്യാവശ്യം ദൈർഘ്യമുള്ള സിനിമയാണിത്, എന്നാൽ ഒരു രംഗം പോലും ബോറടി ഇല്ലാതെ ഈ സിനിമ കണ്ടിറങ്ങാം.
''My Rating : 5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- DEARകോമ്രേഡ്

No comments: