Search This Blog

ബാലേട്ടൻ - സിനിമോർമ്മ

മോഹൻലാൽ പെർഫോം ചെയ്തത് കൊണ്ട് മാത്രം അണ്ടർറേറ്റഡായ് കിടക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളുമുണ്ട്... ഒറ്റനോട്ടത്തിൽ സാധാരണമെന്ന് തോന്നിക്കുന്ന എന്നാൽ ആ കഥാപാത്രത്തെ മറ്റൊരാളുമായി സങ്കൽപ്പിച്ചാൽ പകരം വെക്കാൻ സാധിക്കാതെ പോകുന്ന ഒരുപിടി കഥാപാത്രങ്ങൾ...

പേഴ്സണലി, എനിക്കതിലൊന്നായി തോന്നിയതാണ് ബാലേട്ടൻ...

എൻ്റെ അച്ഛൻ ഒരു കടുത്ത മോഹൻലാൽ ആരാധകനായിരുന്നു…
അതിനാൽ തന്നെ എന്റെ ബാല്യകാലത്തെ ഓരോ തിയേറ്റർ യാത്രകളും, ഓരോ സിനിമാ ഓർമ്മകളും,  മോഹൻലാൽ ചിത്രങ്ങളോടൊപ്പമാണ് ചേർന്നുകിടക്കുന്നത്.

മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴായിരുന്നു 'കുന്നമംഗലം സിന്ധു' തിയേറ്ററിൽ വെച്ച് ബാലേട്ടൻ കാണുന്നത്. ആ ദിവസം ഇന്നും കണ്ണുകൾ അടച്ചാൽ വ്യക്തമായി ഓർക്കാം. ഈ സിനിമ എനിക്ക് സ്പെഷ്യലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്, 

ബാലേട്ടൻ റിലീസിന് ഒരുവർഷം മുൻപ്, കൊട്ടിഘോഷിച്ചുകൊണ്ട് വന്ന ഷാജി കൈലാസിന്റെ 'താണ്ഡവം' തിയേറ്ററിൽ കാണാൻ ആഗ്രഹിച്ച്, ആ സിനിമ കാണാൻ കൊണ്ടുപോകില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിനാൽ ഏറെ വാശിപിടിച്ച് എന്നാൽ അത് സാധിക്കാതെ പോയ എനിക്ക് ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷം ഒരു തീയേറ്റർ കാഴ്ച നൽകിയ സിനിമയായിരുന്നു ബാലേട്ടൻ... 

 കുടുംബസമേതം ബാലേട്ടൻ കാണാൻ പോയത് എന്റെ മനസ്സിൽ ഇന്നും നല്ലൊരു സിനിമോർമ്മയാണ്.... 

“എന്തോ പറഞ്ഞു എന്നിട്ട്... എന്നിട്ട്.... പോയ്…!"😢

നെടുമുടിയുടെ കഥാപാത്രം മരിച്ചതിന് ശേഷമുള്ള ലാലേട്ടന്റെ ആ വാക്കുകൾ, ആ രംഗം😪
 ഞാൻ കുട്ടിയായിരുന്നുവെങ്കിലും, ആ രംഗം കണ്ടപ്പോൾ കണ്ണുനിറഞ്ഞു കരഞ്ഞിരുന്നു....

ശേഷം, ഒത്തിരി വർഷങ്ങൾ കഴിഞ്ഞിട്ടും, CDകളിലും, സൂര്യ ടി.വിയിലും, പെൻഡ്രൈവുകളിലും, യൂട്യൂബിലുമായ് എത്രയോ തവണ ബാലേട്ടൻ വീണ്ടും കണ്ടിട്ടുണ്ടെങ്കിലും, ഓരോ തവണയും ആ രംഗമെത്തുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയാണ്. വിങ്ങലാണ്...

അച്ഛൻ ഇന്നില്ല, ബാലേട്ടൻ എന്ന സിനിമ ഇപ്പോൾ കാണുമ്പോൾ ആ വിങ്ങലിന്റെ ഭാരം താങ്ങാവുന്നതിലും അധികവുമാണ്. 

നെടുമുടിയുടെ മരണവും, ആ സിറ്റുവേഷനിൽ ഒരു മകന്റെ കണ്ണുകളിൽ നിറയുന്ന ഭാവ വികാരങ്ങളും… മോഹൻലാൽ അഭിനയിച്ചത് കൊണ്ട് മാത്രമാകണം അണ്ടർറേറ്റഡായ് നിൽക്കുന്നത്.

അലറി കരയാതെ, ആരവമില്ലാതെ, മനസ്സിന്റെ ആഴങ്ങളിൽ നിന്ന് പൊട്ടിത്തെറിച്ച വേദന പോലെ പുള്ളി പെർഫോം ചെയ്ത് വെച്ചത് അങ്ങനെ ഒരു സിറ്റുവേഷനിൽ പെട്ട മകൻറെ മുഖത്ത് ഉണ്ടാക്കാവുന്ന യഥാർത്ഥ ഭാവങ്ങളിൽ കൂടെയാണ്... 

❤️❤️‍🩹

ബാലേട്ടൻ എനിക്ക് വെറുമൊരു സിനിമ മാത്രമല്ല, അച്ഛൻ നൽകിയ സിനിമ ഓർമ്മകളിൽ മറക്കാൻ പറ്റാത്ത ഒരധ്യായമാണ്❤️

No comments: