Search This Blog

1377. ഡീയസ് ഈറെ

🔹1377. ഡീയസ് ഈറെ

Gnr.      :- Horror 
Lang.   :- മലയാളം

ഒരു ശരാശരി കഥയുടെ ഗംഭീര വിഷ്വലൈസേഷൻ...

പ്രണവ് മോഹൻലാൽ, ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ, ജയ കുറുപ്പ് എന്നിങ്ങനെ സ്ക്രീനിൽ വരുന്ന അഭിനേതാക്കളുടെ നല്ല പെർഫോമൻസുകൾ..

വേൾഡ് ബില്‍ഡ് ചെയ്ത് മൂഡ് നിലനിർത്തുന്ന പേസും അതിനൊത്ത കട്സും, 

സിനിമയെ ലിഫ്റ്റ് ചെയ്ത് വേറെ തലത്തിൽ എത്തിക്കുന്ന സൗണ്ട് ഡിപ്പാർട്ട്മെൻറ്...

ഇതുകൊണ്ടൊക്കെ തന്നെ , കണ്ടിറങ്ങുന്ന ഒന്നേമുക്കാൽ മണിക്കൂറിനെ സമീപകാല മികച്ച തീയറ്റർ എക്സ്പീരിയൻസുകളിൽ ഒന്നാക്കി മാറ്റാൻ രാഹുൽ സദാശിവൻ ആൻ്റ് ടീമിന് ഡീയസ് ഈറയിലൂടെ പൂർണ്ണമായും സാധിക്കുന്നുണ്ട്.

കൂടെ പഠിച്ച കൊച്ചിന്റെ ആത്മഹത്യയറിഞ്ഞ് അവളുടെ വീട്ടിലെത്തുന്ന റോഹന് അതിന് ശേഷം നേരിടേണ്ടി വരുന്ന
അബ്നോർമലായ ഇൻസിഡൻസുകൾ കാണിച്ചാണ് സിനിമ തുടങ്ങുന്നത് ,

 തുടർന്നതിൻ്റെ കാര്യവും കാരണവും തേടിയുള്ള യാത്രയും പര്യവസാനവും പ്രേക്ഷകരെ സംബന്ധിച്ച് ഭയവും ക്യൂരിയോസിറ്റിയും ആവോളം ആസ്വദിക്കാൻ പറ്റും വിധത്തിൽ ചിത്രത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്.

'ഭൂതകാലം, ബ്രഹ്മയുഗം' എന്നീ സിനിമകൾക്ക് ശേഷം രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ ഒരു സിനിമ അനൗൺസ് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ എക്സൈറ്റ്മെന്റും 'ഡീയസ് ഈറെ'യ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിലും പ്രണവ് മോഹൻലാൽ ഒരു ചോദ്യചിഹ്നമായിരുന്നു...

മെയിൻ ലീഡായി ചെയ്ത നാല് സിനിമകളിൽ മൂന്നും ബ്ലോക്ക്ബസ്റ്ററാക്കിയ പ്രണവ് മോഹൻലാലിനെ ഇന്നും നിർഗുണനായി കാണുന്ന ഒരു വിഭാഗമുണ്ട്, അതിനു പ്രധാന കാരണം പെർഫോമർ എന്ന നിലയിൽ പുള്ളിക്ക് പ്രൂവ് ചെയ്യാൻ സാധിക്കാത്തത് തന്നെയായിരിക്കും.

'ഡീയസ് ഈറെ' അതിനു മറുപടി നൽകുന്നുണ്ട്.... വ്യക്തമായ മറുപടി🔥

ഇരുപ്പിലും നടപ്പിലും നടിപ്പിലും അച്ഛൻറെ തണലിനപ്പുറം വളർന്നു തുടങ്ങുന്നൊരു നല്ലൊരഭിനേതാവിനെ ഇത്തവണ പ്രണവിൽ കാണാൻ സാധിക്കുന്നു, അതുവഴി ലുക്കും സ്വാഗ്ഗും ഡയലോഗ് ഡെലിവറിയും മാറിമറിയുന്ന മൈന്യുട്ട് എക്സ്പ്രഷനിൽ വരെ പ്രണവ് കയ്യടി നേടുന്നുമുണ്ട്.

രാഹുൽ സദാശിവന്റെ മുൻ സിനിമകളെ അപേക്ഷിച്ചു ഇത്തവണ തിരക്കഥ ഒട്ടും സ്ട്രോങ്ങല്ല... അതിനെ എൻഗേജിംങാക്കുന്നതും എന്റർടൈൻ ചെയ്യിപ്പിക്കുന്നതും മേക്കിങ്ങിലെ പെർഫോമൻസുകളിലെ സൗണ്ടിലെ വിഷ്വലൈസേഷനിലെ മികവ് കൊണ്ടാണ്.

അതുകൊണ്ടുതന്നെ ഡീയസ് ഈറെ തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഹൊറർ ചിത്രം കൂടിയാകുന്നു, പക്ക പീക്ക് തിയേറ്റർ എക്സ്പീരിയൻസ് ഹൊറർ പടം.

പേടി വർക്കൗട്ട് ആക്കുന്നതിൽ നിശബ്ദതയ്ക്ക് വലിയ പങ്കുണ്ട്... 
അത്തരമൊരു നിശബ്ദത നിങ്ങൾക്ക് കേരളത്തിലെ എല്ലാ തീയറ്ററുകളിലും ആസ്വദിക്കാൻ സാധിച്ചെന്ന് വരില്ല.. അതുകൊണ്ടുതന്നെ ബുക്ക് ചെയ്യുമ്പോൾ നല്ല തിയേറ്റർ നോക്കി ബുക്ക് ചെയ്യുക.

ആസ്വദിക്കുക.

MY RATING : 4/5

30ന് രാത്രി 9:30ന് നടത്തിയ പ്രീമിയർ ഷോയിലാണ് പടം കണ്ടത്, കോഴിക്കോട് മുക്കം Peecee തിയേറ്ററിലെ സീറ്റ് നമ്പർ G8...

എപ്പോഴത്തെയും പോലെ പറയുന്നു, കിടിലൻ തിയേറ്റർ... സൗണ്ടും വിഷ്വലും ഒക്കെ പൊളി ക്വാളിറ്റി..

പക്ഷെ എന്ത് ചെയ്യാനാ, ഈ സീറ്റിന് നേരെ പിറകിലിരുന്ന ഒന്ന് രണ്ട് ത ന്ത യില്ലാത്ത തെ ണ്ടികളുടെ അസ്ഥാനത്തെ കോമഡി പുഴുങ്ങലുകൊണ്ട് പാലക്സിയിൽ വീണ്ടും ടിക്കറ്റെടുത്ത് കാണേണ്ട അവസ്ഥയാണ്.

ഇമ്മാതിരി പേടിയാണെങ്കിൽ വീട്ടിലിരിക്കണം കോ പ്പന്മാരെ🖕

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - OG

No comments: