Search This Blog

1378. ഭഭബ

🔹1378. ഭഭബ

Gnr.      :- Action  
Lang.   :- മലയാളം
പോലീസിനെയും പാർട്ടി അണികളെയും നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയെ കിഡ്നാപ്പ് ചെയ്യുന്ന ഒരു സാധാരണക്കാരൻ... 
പിന്നീടുള്ള അയാളുടെ യാത്രയും ഫ്ലാഷ്ബാക്കും പര്യവസാനവും..

അതിലേക്ക് കുത്തി ഇടിച്ചു കയറ്റിവെച്ച മടുപ്പീരൻ കഥാപാത്രങ്ങളുടെയും സന്ദർഭങ്ങളുടെയും സംഭാഷണങ്ങളുടെയും റെഫറൻസുകളുടേയും അയ്യര് കളി,

ഭയം ഭക്തി ബഹുമാനം (ഭഭബ) എന്ന പേരിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ ഒരു പ്രാന്തൻ പടം ചെയ്യുന്നു എന്നറിയുമ്പോൾ

മാർക്ക് ആൻറണി, GBU മൂഡിൽ ആദിക്ക് രവിചന്ദ്രൻ പടങ്ങളുടെ ഓരം പറ്റിയുള്ള ലോജിക്കോ ബ്രില്ല്യൻസോ നോക്കാതെയുള്ള പക്ക എന്റർടൈനറാണ് പ്രതീക്ഷിച്ചത്...

അതുപോലൊരു പടം ചെയ്യാനുള്ള കാശ് ഗോപാലേട്ടൻ ഇതിൽ ഇറക്കിയിട്ടുമുണ്ട്, 
പക്ഷേ 
ഔട്ട്പുട്ട് വന്നപ്പോൾ
ഈ വർഷത്തെ ഏറ്റവും അസഹനീയ , നിർഗുണ തിയേറ്റർ കാഴ്ചയിലൊന്നാണ് കണ്ടു തീർക്കാൻ സാധിച്ചത്.

ഒരു പക്കാ കാട്ടവരാതം.

സിനിമയുടെ പോസിറ്റീവ് വശങ്ങൾ എടുക്കുമ്പോൾ, ചിലയിടത്തെ ദിലീപിൻറെ പെർഫോമൻസും അങ്ങിങ്ങായ്  കാണാവുന്ന ലാലേട്ടൻ സ്വാഗ്ഗും ഇരുവരുടെയും ഡാൻസും മാത്രമാണ് എനിക്കനുഭവപ്പെടുത്തിയത്.
ധനഞ്ജയ് ശങ്കറിന്റെ മേക്കിംങ് പാസ്സ് മാർക്ക് വാങ്ങുന്നുമുണ്ട്.

പോരായ്മയുടെ കോളം നോക്കുമ്പോൾ, 

ടിഷ്യു പേപ്പറിൽ പോലും എഴുതിവെക്കാനില്ലാത്ത കാൽ കാശിന് കൊള്ളാത്ത ഒരു സ്ക്രിപ്റ്റ്...
അതെഴുതിക്കൊണ്ടുവന്ന രണ്ടുപേരുടെ കുസൃതിക്ക് മുന്നിൽ
 ഗോകുലം ഗോപാലൻ ആകൃഷ്ടനായതും ദിലീപും മോഹൻലാലും എസ് ജെ സൂര്യയും അടക്കം ഒത്തിരി പേര് മൂക്കും കുത്തി കടന്നുവന്നതും എങ്ങനെ എന്നത് പഠിക്കേണ്ട വസ്തുതയാണ്.

 ചെവിയുടെ ഊപ്പാട് തെറിപ്പിക്കുന്ന ഒച്ചപ്പാടും മമ്മൂക്ക മോഡൽ കയറിൽ തൂങ്ങിയുള്ള ഫൈറ്റും മാഡ്നെസ്സ് ഓവർലോഡാക്കി കോമാളിത്തരം പീക്കിൽ എത്തിച്ചതും അടക്കം കണ്ടില്ല എന്ന് നടിക്കാൻ പറ്റാത്ത ഒത്തിരി പോരായ്മകളുടെ കൂമ്പാരമാണ് ഈ ഭയഭക്തി ബഹുമാനം.

ഒരു സിംഗിൾ സീനിൽ പോലും കയ്യടിക്കാൻ തോന്നിപ്പിക്കാത്ത ഓർത്തു വെക്കാൻ ഒരു നല്ല രംഗം പോലും ഓഫർ ചെയ്യാത്ത കാട്ടിക്കൂട്ടലുകളുടെ ഘോഷയാത്രയാണ് ഭഭബ.

താല്പര്യമുള്ളവർക്ക് തിയേറ്ററിൽ ചെന്ന് കാണാം, ഓൺലൈൻ സ്ട്രീമിന് വെയിറ്റ് ചെയ്താൽ ഇതിനേക്കാൾ മോശം എക്സ്പീരിയൻസ് ആയിരിക്കും നിങ്ങൾക്കനുഭവപ്പെടുക.

MY RATING : 1.5/5

[  ]

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - കളങ്കാവൽ

No comments: