Search This Blog

1379. എക്കോ

1379. എക്കോ

Gnr.      :- Action  
Lang.   :- മലയാളം
ഇതാണ് സിനിമ....✌️

ഒരു മനോഹരമായ നോവൽ വായിച്ച് , മനസ്സിലവിടെ ജീവിച്ചാസ്വദിച്ചിറങ്ങുന്നത് പോലെ ഉള്ളകം തൊട്ട അതിഗംഭീരമായ ഒരു സിനിമാനുഭവമാണ് എക്കോ...

എഴുത്തും മേക്കിങ്ങും പെർഫോമൻസുകളും സൗണ്ടും അടക്കം ഒതുക്കമുള്ളൊരാസ്വാദനം അടിമുടി നൽകുന്ന ഈ വർഷത്തെ ഏറ്റവും മികച്ച തീയേറ്റർ കാഴ്ച.

മ്ലാത്തി ച്ചേടത്തിയും പിയൂസും കുര്യച്ചനും മോഹൻ പോത്തനും നേവിക്കാരനും അപ്പൂട്ടിയുമടക്കം എഴുത്തിന്റെ ഭംഗിയിൽ എടുപ്പുയർത്തിയ കഥാപാത്രങ്ങളെ അതർഹിക്കുന്ന പെർഫോമൻസുകൾ കൊണ്ട് മലയാള സിനിമയ്ക്ക് പറഞ്ഞഭിമാനിക്കാവുന്ന ഒരു പീക്ക് സൃഷ്ടി എക്കോ നൽകുന്നു.

'ഫ്രം ദ മേക്കേഴ്സ് ഓഫ് കിഷ്കിന്ധകാണ്ഡം' എന്ന ടാഗ് ലൈൻ തന്ന കിക്കിനപ്പുറം മറ്റൊന്നും വേണ്ടിയിരുന്നില്ല ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ...

അതിനോട് കാണിച്ച നീതിയ്ക്കപ്പുറം ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകൾ ഒരോ സിനിമാസ്വാദകൻ്റേയും മനസ്സിൽ പതിപ്പിക്കാൻ കൂടി ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

കഥയെക്കുറിച്ചോ സിനിമ പറയുന്ന രാഷ്ട്രീയമോ വേട്ടക്കാരൻ ഇരയാക്കപ്പെടുന്ന റിവേഴ്സ് തിയറിയോ മെയിൻ  പ്ലോട്ടിനപ്പുറം പറയുന്ന സബ്ടെക്സ്റ്റുകളോ ഒന്നും തന്നെ ചർച്ചയ്ക്കെടുത്ത് എഴുതി തീർക്കുന്നില്ല... 

ഒരുപക്ഷേ എക്കോ ഒരു നോവലായാണ് നമ്മുടെ മുന്നിൽ എത്തിയിരുന്നതെങ്കിൽ, മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായി അതുറപ്പായും മാറിയേനെ...

എക്കോ... മനോഹരമായ സിനിമ❤️❣️

MY RATING : 5/5
ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - കളങ്കാവൽ

No comments: