Thoughts on DEARകോമ്രേഡ്
720.🔹 DEARകോമ്രേഡ്
Gnr :- Drama
Lang :- തെലുങ്ക് (Mal. Dubb)
യാതൊരു പ്രതീക്ഷയും വെക്കാതെ, ഇതൊരു തെലുങ്ക് സിനിമ ആണെന്ന പൂർണ ബോധത്തോടെ സിനിമ കാണാൻ ടിക്കറ്റ് എടുക്കുക. ഇതിലുപരി സിനിമയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ക്ലൈമാക്സിലെ കുറച്ച് രംഗങ്ങൾ മാത്രമാണ്.
#Watchable
-Yadu EZr
വിജയ് ദേവർകൊണ്ടയുടെ മൂന്ന് സിനിമകളെ കണ്ടിട്ടുള്ളൂ, അർജുൻ റെഡ്‌ഡിയും ഗീതാഗോവിന്ദവും pellichupuluവും എന്നെ ഇഷ്ടപ്പെടുത്തിയ സിനിമകളാണ്.
ഈ ചിത്രം തുടക്കം മുതൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബുക്ക് ചെയ്തു. എന്നാൽ മോണിംഗ് ഷോ കഴിഞ്ഞതിനുശേഷം വന്നത് മോശം റിപ്പോർട്ടുകൾ ആയിരുന്നു. So ഒരു മോശം സിനിമ കാണാൻ ആണ് പോകുന്നത് എന്ന ബോധ്യം മനസ്സിലേക്ക് വന്നു. തിയേറ്ററിലെത്തി സിനിമ കണ്ടു. കൊള്ളാം എന്ന് തോന്നി.
''My Rating : 3/5"
യോദ്ധാവും DJയും പോലെയുള്ള സിനിമകൾ കാണാൻ പോകുമ്പോൾ തെലുങ്ക് മസാല പടങ്ങൾ മാത്രമാണല്ലോ ഓർമ്മയിൽ വരുക. അതുകൊണ്ടുതന്നെ അവയിലെ കുറ്റങ്ങളും കുറവുകളും മൊഴിമാറ്റ ചിത്രം എന്ന രീതിയിൽ കണ്ടു നമ്മൾ മാറ്റാറാണ് പതിവ്. ഇവിടെ അത് വേണ്ടിവരുന്നില്ല. ഒരു പരിധിവരെ നമുക്ക് ഇത് കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമയവും പണവും ഉണ്ടെങ്കിൽ പ്രതീക്ഷയില്ലാതെ കാണാൻ പോകാവുന്ന സിനിമയാണിത്.
കോപം നിയന്ത്രിക്കാൻ സാധിക്കാത്ത , കോളേജിലെ സ്റ്റുഡൻസ് യൂണിയൻ നേതാവായ ബോബി എന്ന വിജയ് കഥാപാത്രത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ശേഷം ബാല്യകാല സുഹൃത്തായ ലില്ലിയെ വീണ്ടും കാണുകയും സ്നേഹം തോന്നുകയും പിന്നീട് അവരുടെ പ്രണയവുമാണ് ഈ ചിത്രത്തിൻറെ ആദ്യപകുതിയിൽ പറയുന്നത്.
ഒരു തെറ്റില്ലാത്ത ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്.
എന്നാൽ ഒരുപാട് വലിച്ചു നീട്ടിയ രണ്ടാം പകുതി ഒരു മോശം അനുഭവം ആകുന്നുണ്ട്.
വിരഹവും അതു സൃഷ്ടിക്കുന്ന യാത്രകളും പുതിയ ജീവിതവും തിരിച്ചുവരവും മാറിയ കാലവും തുടങ്ങി രണ്ടാം പകുതിയിൽ പറയാനുള്ളത് ഈ സിനിമയിൽ ഒരുപാടുണ്ട്.
അതുകൊണ്ടുതന്നെ ചിത്രത്തിൻറെ ദൈർഘ്യം ഒരു പരിധിക്കപ്പുറം പ്രേക്ഷകരെ നിരാശപ്പെടുത്തും.
വിജയ് ദേവരകൊണ്ട - രഷ്മിക ജോഡി ഗീതഗോവിന്ദം പോലെ ഈ സിനിമയിലും വിജയം കാണുന്നുണ്ട്.
അതുകൊണ്ടുതന്നെ അവർ ഒരുമിച്ചുള്ള രംഗങ്ങളെല്ലാം നല്ല രസമുണ്ടായിരുന്നു കാണാൻ.
രണ്ടര മണിക്കൂർ ദൈർഘ്യം ആണെങ്കിൽ അതിൽ രണ്ടു മണിക്കൂറും ശരാശരി മാത്രമുള്ള ഒരു തെലുങ്ക് ചിത്രമായ് മാത്രമാണ് പ്രേക്ഷകന് ഈ സിനിമ നൽകുന്നത്.
ബാക്കി അരമണിക്കൂർ പറയുന്ന കണ്ടൻറ് സിനിമയുടെ മേന്മ തന്നെയാണ്.
വിമർശന ബുദ്ധിയോടെ ഈ സിനിമയെ സമീപിക്കുകയാണെങ്കിൽ പോരായ്മകളുടെ കൂമ്പാരം കണ്ടേക്കാം, എന്നാൽ സമയംപോക്കിന് കണ്ടിറങ്ങാനുള്ളതെല്ലാം ഈ സിനിമയിലുണ്ട്.
ഡിയർ കോമ്രേഡ് എന്ന പേരോ അതിലൂടെ പറയുന്ന രാഷ്ട്രീയമോ , സിനിമയിൽ കാണിച്ച കഥാപാത്രങ്ങളുടെ വികാരമോ വേണ്ടത്ര വിജയം കാണുന്നില്ല.
അതുകൊണ്ടുതന്നെ കണ്ടിറങ്ങുമ്പോൾ മുഴച്ചുനിൽക്കുന്ന കല്ലുകടികൾ ഒരുപാടുണ്ട്.
സമയമുണ്ടെങ്കിൽ ടിക്കറ്റെടുക്കാം, കണ്ടു വിലയിരുത്തേണ്ട സിനിമ.
#LAST_WORD
സ്ഥിരം തട്ടിക്കൂട്ട് മസാല തെലുങ്ക് സിനിമകളിൽ നിന്നും സ്ലോ പേസ്ഡ് ആക്ഷൻ ഡ്രാമകൾ തെലുങ്കിൽ റിലീസ് ചെയ്യുന്നത് നല്ലൊരു കൗതുകം സൃഷ്ടിക്കുന്നുണ്ട്.
ഒരടിക്ക് 100 പേര് പറന്നുപോകുന്ന തട്ടിക്കൂട്ട്കളെ വെച്ചുനോക്കുമ്പോൾ ഡിയർ കോമ്രേഡ് നല്ലൊരു ആശയമാണ്.
''My Rating : 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- #ആടൈ

No comments: