Thoughts on മാർഗ്ഗംകളി
728.🔹 മാർഗ്ഗംകളി
Gnr :- Comedy
Lang :- മലയാളം
ഒരാളുടെ ശരീരത്തെയോ, നിറത്തേയോ, വൈകല്യങ്ങളെയോ കളിയാക്കിക്കൊണ്ടുള്ള, അപമാനിച്ചുകൊണ്ടുള്ള ഹാസ്യം ഇന്ത്യയിലെ മറ്റു ഭാഷാ ചിത്രങ്ങളെ പോലെ തന്നെ മലയാളത്തിലും ഇന്നും അരങ്ങേറി വരുന്ന ഒരു കാര്യമാണ്.
അതിൻറെ അതിപ്രസരം മാറ്റിനിർത്തിയാൽ മാർഗംകളി ഒരുതവണ കണ്ടിരിക്കാൻ പറ്റുന്ന സിനിമയാണ്.
#Average
-Yadu EZr
കുട്ടനാടൻ മാർപാപ്പയുടെ സംവിധായകൻ, ആ സിനിമ എന്നെ സംബന്ധിച്ച് ഒരു ആവറേജ് അനുഭവമായിരുന്നു.
ഒരു പഴയ ബോംബ് കഥയിലെ നായകൻ, വിപിൻ ജോർജിനെ മാറ്റിനിർത്തിയ ആ സിനിമ എനിക്കൊരു അസഹനീയ സൃഷ്ടിയായിരുന്നു.
നമിത പ്രമോദിന്റെ നായികാവേഷം, മലയാളസിനിമയിൽ യാതൊരുതരത്തിലും എനിക്ക് ഇഷ്ടപ്പെടാത്ത ഒരു നായികയാണ് നമിത പ്രമോദ്.
ഇവരെ കൂടാതെ ധർമ്മജൻ, ഹരീഷ് കണാരൻ, ബൈജു, സിദ്ദിഖ് എന്നിവരെയെല്ലാം അണിനിരത്തി ഇന്നലെ തിയേറ്ററിലെത്തിയ സിനിമയാണ് ''മാർഗംകളി".
ലൗ ലെറ്റർ എഴുതാൻ മിടുക്കനായ നായകൻ, തൻറെ നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു. സുഹൃത്തിന് വേണ്ടി ഒരു പെൺകുട്ടിയുമായി അടുക്കുകയും എന്നാൽ ആളു മാറിപ്പോയി ആ പെണ്ണ് തലയിൽ ആവുകയും (!) ചെയ്യുന്നു. ശേഷം അവളെ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന നാടകങ്ങളും
അതിലൂടെ വരുന്ന ഒത്തിരി സബ് ലയറുകളിലൂടെയും കഥ പറയുന്ന ഈ സിനിമ ഡബിൾ മീനിങ് കോമഡികളുടെ അതിപ്രസരം ഇല്ലാതെ കുടുംബത്തോടൊപ്പം ഒരു തവണ കണ്ടിറങ്ങാൻ പറ്റുന്ന തെറ്റില്ലാത്തൊരു എന്റർടൈനറാണ്.
വലിയ പ്രതീക്ഷകൾ ഇല്ലാതെയാണ് ഈ ചിത്രത്തെ ഞാൻ സമീപിച്ചത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഒടുക്കം വരെ കിട്ടിയതെല്ലാം ബോണസ് എന്ന പോലെയായിരുന്നു.
ചിത്രത്തിലെ ഒന്നു രണ്ടു രംഗങ്ങൾ വളരെ മികച്ചതായും സിദ്ദിഖ്-ശാന്തികൃഷ്ണ ഭാഗങ്ങളിൽ വരുന്ന ചില രംഗങ്ങൾ അസഹനീയമായും അനുഭവപ്പെട്ടു.
പാട്ടുകളെല്ലാം ചിത്രത്തിന്റെ മൂഡിനോട് അടുത്തുനിന്നു.
ബൈജുവിന്റെ വേഷവും, പ്രകടനവും കിടിലൻ. ഹരീഷ് കണാരൻ, ധർമ്മജൻ എന്നിവർ ചിരിപ്പിക്കുന്നുമുണ്ട്.
തൻറെ ആദ്യ ചിത്രത്തെ അപേക്ഷിച്ച് നായകവേഷത്തിൽ ഒരുപാട് മികച്ചതാക്കിയിട്ടുണ്ട് ബിബിൻ. ഇവയോടൊപ്പം തന്നെ നമിതയും കൊള്ളാം. ചില എക്സ്പ്രഷൻസ് എല്ലാം നന്നായിരുന്നു.
ആദ്യ ചിത്രത്തെ അപേക്ഷിച്ച് സംവിധായകൻ വലിയ മാറ്റങ്ങളൊന്നുമില്ലാതെ കോമഡിയും ഇടയ്ക്കിടയ്ക്ക് വരുന്ന ചെറിയ ചെറിയ ട്വിസ്റ്റുകളുമായി കാണാനെത്തിയ പ്രേക്ഷകരെ മടുപ്പിക്കാതെ
രണ്ടു മണിക്കൂർ രസിപ്പിച്ചിരുത്തുന്നുണ്ട്.
ഇടയ്ക്കിടെ സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം നിറത്തെയും ഭംഗിയേയും കളിയാക്കിക്കൊണ്ട് കോമഡി പറയാൻ
ഈ സിനിമയിൽ ഒരു കഥാപാത്രമുണ്ട്. എന്നാൽ ആ പറയുന്ന കോമഡി വർക്കൗട്ട് ആവുകയും, തുടർന്ന് അയാൾ കൊടുക്കുന്ന മറുപടി ആ കഥാപാത്രത്തെ പ്രിയപ്പെട്ടത് ആക്കുകയും ചെയ്യുന്നുണ്ട്.
സ്ഥിരം ചേരുവകളെല്ലാം ഈ സിനിമയിലുണ്ട്, അതിൽ ചിലത് ഇഷ്ടപ്പെടുത്തും ചിലത് വെറുപ്പിക്കും.
മാർഗംകളി കാണുക.
കണ്ടു വിലയിരുത്തുക...
#LASTWORD
കുട്ടനാടൻ മാർപാപ്പ, ഒരു യമണ്ടൻ പ്രേമകഥ, ബാലൻ വക്കീൽ, പഴയ ബോംബ് കഥ... തുടങ്ങിയ ചിത്രങ്ങളിലെ കോമഡികൾ ഇഷ്ടപ്പെട്ട ആളാണെങ്കിൽ നിങ്ങൾക്കുള്ള സിനിമയാണ് മാർഗംകളി.
ഈ സിനിമ ബോറടിപ്പിക്കാൻ ചാൻസില്ല , അതുപോലെ നിങ്ങളുടെ ഇഷ്ട്ട കോമഡി ചിത്രമാകാനും ചാൻസ് ഇല്ല. ഒരു തവണ കണ്ടിറങ്ങാം.
ചിത്രത്തിലെ സംഭാഷണങ്ങൾ എഴുതിയത് ബിബിൻ ആണെന്ന് കേട്ടു. അവരുടെ മുൻ ചിത്രങ്ങളിലേതു പോലെ കഥയെക്കാൾ കോമഡിക്ക് വേണ്ടി ഒരുക്കിയെടുത്ത കുറെ സന്ദർഭങ്ങളിൽ ഈ സിനിമയിലുമുണ്ട്.
ബുജി മൈൻഡ് സെറ്റും വെച്ച് തീയേറ്ററിലേക്ക് പോകേണ്ട സിനിമയല്ല ഇത്. രണ്ടുമണിക്കൂർ കോമഡിയിലൂടെ മാത്രം കഥപറയുന്ന കളർഫുൾ കുറച്ചു പോരായ്മകൾ ഒക്കെയുള്ള എന്നാൽ ഒരുതവണ കണ്ടിരിക്കാൻ സാധിക്കുന്ന ശരാശരി എന്റർടെയിനർ ആണ് മാർഗംകളി.
''My Rating : 2.5/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
Next :- #Derailed

No comments: