Thoughts on പതിനെട്ടാംപടി
🔹714. "പതിനെട്ടാംപടി "
Gnr :- Action Drama
Lang :- മലയാളം
ഒരു മോശം സിനിമ എന്ന ഭൂരിപക്ഷാഭിപ്രായത്തെ കേട്ടുകൊണ്ടാണ് ടിക്കറ്റ് എടുത്തത്, എന്നാൽ ഒരു തെറ്റില്ലാത്ത സിനിമാനുഭവമാണ് എനിക്ക് പതിനെട്ടാംപടി നൽകിയത്.
-Yadu EZr
ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളുടെ മികച്ച പ്രകടനവും, അവയെ ചേർത്തുകൊണ്ടുള്ള സംവിധാനവും മാത്രമാണ് ഈ സിനിമയുടെ മേന്മയായി എനിക്ക് അനുഭവപ്പെട്ടത്.
എന്നാൽ മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ ക്ലൈമാക്സ് ബ്ലോക്ക് ഇല്ലായിരുന്നുവെങ്കിൽ സമീപകാല സിനിമാ ലോകം കണ്ട ഏറ്റവും മോശം ചിത്രമായി രേഖപ്പെടുത്തുമായിരുന്നു പതിനെട്ടാംപടി...
ഇത് മമ്മൂട്ടി ചിത്രമല്ല, എന്നാൽ മമ്മൂട്ടിയുടെ സാന്നിധ്യംകൊണ്ട് വിജയം കണ്ട സിനിമയാണ്.
''My Rating : 3/5"
സൂപ്പർതാരങ്ങൾ ഗസ്റ്റ് അപ്പിയറൻസിൽ വന്ന ചില സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്, ആസിഫ് അലി , മമ്മൂട്ടി എന്നിവർ അത്തരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ പരമാവധി ആ കഥാപാത്രത്തെയും, ആ ചിത്രത്തെയും നന്നാക്കാൻ അവർ ശ്രമിക്കാറുണ്ട്...
( കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയെയും ഓർമ്മിക്കുന്നു).
രണ്ട് സ്കൂളുകൾ തമ്മിലുള്ള വൈരാഗ്യവും അവർക്കിടയിൽ അവിടെ നടക്കുന്ന ഗ്യാങ് വാറും പോരും അടിയും ഇടിയും പഞ്ചിന് വേണ്ട കുറച്ചു രംഗങ്ങളും.
ഇതാണ് പതിനെട്ടാംപടിയുടെ ആദ്യപകുതി.
വളരെ മികച്ച ഒമ്പത് പടികൾ താണ്ടി ഇന്റർവെല്ലിലേക്ക് കടക്കുമ്പോൾ രണ്ടാം പകുതി നല്ലൊരു പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്.
അതിനെ ആസ്ഥാനത്ത് കൊണ്ടുനിർത്തി പടവലങ്ങ പോലെ താഴോട്ടടിച്ച രണ്ടാംപകുതി ഏതൊരു പ്രേക്ഷകന്റേയും ക്ഷമ പരീക്ഷിക്കും വിധം വലിച്ചുനീട്ടലാണ് സമ്മാനിക്കുന്നത്.
സ്കൂൾ ബസ് കത്തിച്ചതിന് പകരം ചോദിക്കാൻ പോകുന്ന രംഗവും സൈക്കിൾ ഫൈറ്റ് അടക്കം സിനിമയിൽ വന്നു പോകുന്ന ആക്ഷൻ രംഗങ്ങളും, ബസിൽ വച്ച് നടക്കുന്ന ഫൈറ്റും കേൾക്കാൻ രസമുള്ള ഒന്ന് രണ്ടു പാട്ടുകളും ക്ലീഷേ തോന്നിക്കാത്ത കുറച്ചു രംഗങ്ങളും ഏതൊരു പ്രേക്ഷകനേയും ഇഷ്ടപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.
അങ്കമാലി ഡയറീസ് പോലൊരു ചിത്രം ക്ലൈമാക്സിൽ മാണിക്യക്കല്ലിന്റെ സ്വഭാവം കാട്ടുമ്പോൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരെക്കാൾ കൂടുതൽ കൂവി കോണകമുടുപ്പിക്കുന്ന സാദാ മലയാളി പ്രേക്ഷകർ തീയറ്ററിൽ രണ്ടാം പകുതിയെ വലിച്ചുകീറി ഒട്ടിക്കുന്നുണ്ട്.
(മമ്മൂട്ടി വരുന്നതുവരെ മാത്രം.)
അതിനുശേഷം സിനിമ ട്രാക്കിൽ കയറുകയും സകല പോരായ്മകളെയും മറന്നു തരക്കേടില്ലാത്ത ഒരു സിനിമ കണ്ട ഭാവം നൽകി തീയേറ്റർ വിടാൻ സാധിക്കുന്നുമുണ്ട്.
ശങ്കർ രാമകൃഷ്ണൻ സംവിധാനത്തിൽ മികച്ച നിലവാരം പുലർത്തിയപ്പോൾ ലക്ഷ്യം കാണാതെ പോയ എഴുത്ത് സിനിമയെ പിന്നോട്ടായുന്നു.
സംഭാഷണങ്ങളിലെ നാടകീയതയും, മണിയൻപിള്ള രാജുവിന്റെ കഥാപാത്രത്തിന്റെ ക്ലൈമാക്സിലെ രംഗങ്ങളും എല്ലാം മോശം എഴുത്തിന്റെ പരിണിത ഫലങ്ങളാണ്.
എന്നാൽ ഈ പോരായ്മ മറികടക്കാൻ സാധിക്കുന്നത് ആദ്യസിനിമയിലെ പ്രകടനം ഇത്രമേൽ മനോഹരമാക്കിയ ഒരുപറ്റം യുവതാരങ്ങളിലൂടെയാണ്,
വീണു പോകാവുന്ന ഒരു സിനിമയെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുന്ന മമ്മൂട്ടിയിലെ കലാകാരനിലൂടെയാണ്.
കൂടെ സിനിമ വിറ്റുപോകാൻ (പോസ്റ്ററടിക്കാൻ) വന്നുപോകുന്ന പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ അഭിനേതാക്കളിലൂടെയാണ്.
സാനിയ ഇയ്യപ്പന്റെ ഒരു ഐറ്റം ഡാൻസ് അടക്കും അനാവശ്യ രംഗങ്ങളുടെ കൂമ്പാരം സിനിമയിലുണ്ട് ( ഇതിൽതന്നെ ആര്യയുടെ രംഗങ്ങളെല്ലാം നല്ല ബോറായിരുന്നു). ആവശ്യത്തിനും അനാവശ്യത്തിനും പാടുകളുണ്ട്, പല നിരൂപണങ്ങളിലും നാടകീയത നിറഞ്ഞ സംഭാഷണങ്ങളെ പറ്റിയും കേട്ടു, അതുമാത്രമല്ല കൂടെ വേറെയും പോരായ്മകളെ പറ്റി പലരും പരാമർശിച്ചിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കെ തന്നെയാണ് ഞാൻ എൻറെ അഭിപ്രായം പറയുന്നത്.
''My Rating : 3/5"
അയ്യപ്പൻ, അശ്വിൻ, കൂടാതെ സിനിമയിലെ തന്നെ ഒരു ബാലെ ആർട്ടിസ്റ്റ് ആയ് അഭിനയിക്കുന്ന പയ്യൻ തുടങ്ങി നല്ല പൊരി അഭിനേതാക്കളുടെ കിടിലൻ പ്രകടനം കാണാം. ടിക്കറ്റ് എടുക്കാം,
സിനിമ മോശമോ നല്ലതോ എന്ന് കണ്ടു വിലയിരുത്തുക.
#Last_worD
മഹത്തരമായ സൃഷ്ട്ടി അല്ല പതിനെട്ടാം പടി, എന്നാൽ ഈ അഭിപ്രായം കണ്ടു വിലയിരുത്തേണ്ട സിനിമയാണ്.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- JERSEY

No comments: