Search This Blog

Thoughts on ലൂക്ക

🔹712. ലൂക്ക

Gnr :-  Drama
Lang :- മലയാളം

ലൂക്ക ഒരു മികച്ച സിനിമയാണ്, കണ്ടു മറന്ന ഫോർമുലകൾ പൊടിതട്ടിയെടുക്കാൻ തിയേറ്ററിൽ ടിക്കറ്റ് എടുക്കുന്നവർ ചിത്രത്തിന്റെ ദൈർഘ്യത്തിലും, ആഖ്യാനത്തിലും നിരാശപ്പെടേണ്ടി വരും.
തീർത്തും പുതിയൊരു കാഴ്ച അനുഭവമാണ് ഈ സിനിമ നൽകുക.

-Yadu EZr

കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കേണ്ട സിനിമയാണിത്, വ്യക്തമായ ദിശാബോധമുള്ള ഒരു സംവിധായകൻറെ സൃഷ്ട്ടി.
മുൻപ് ചാർലി എന്ന ചിത്രം കാണാൻ പോകുമ്പോൾ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷകൾ ലഭിക്കാതെ വന്നതും ആദ്യകാഴ്ചയിൽ ആ ചിത്രം ഇഷ്ടപ്പെടാതിരുന്നതും പിന്നീട് കണ്ടപ്പോൾ ഇഷ്ട്ടചിത്രമായതും ആ സിനിമയുടെ കുറ്റമായിരുന്നില്ല, പകരം ആ ചിത്രത്തേ ഞാൻ സമീപിച്ച രീതിയിലെ വ്യത്യാസമായിരുന്നു.
ഇത്തവണ അതുണ്ടായില്ല. കാരണം ലൂക്ക എന്നെ സംബന്ധിച്ച് യാതൊരു പ്രതീക്ഷയും നൽകാതെ ടിക്കറ്റ് എടുത്ത ചിത്രമാണ്.

''My Rating : 4/5"

ഈ ചിത്രം ഒരു പരിധിവരെ ചാർലി എന്ന ചിത്രത്തെ ഓർമിപ്പിക്കും, എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു കോണിൽ നിന്ന് കഥ പറഞ്ഞു തുടങ്ങുന്ന ഈ ചിത്രം ലൂക്ക, അക്ബർ എന്നിവരുടെ കഥയാണ് പറയുന്നത്. അക്ബറിലൂടെയാണ് ലൂക്കയെ പ്രേക്ഷകൻ പരിചയപ്പെടുന്നത്. പിന്നീട് രണ്ടു പേരുടെയും ജീവിതവും അവസ്ഥകളെയും നമുക്ക് മുന്നിലേക്ക് എത്തിക്കുന്നു.
ലൂക്ക ,'നിഹാരിക എന്നിവരുടെ കണ്ടുമുട്ടലും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഗംഭീരമായി തന്നെ സംവിധായകൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

കഥാപാത്ര നിർമ്മിതിയിലും കഥാ പരിസരങ്ങളിലും ചാർലിയെ ഓർമിപ്പിക്കുമ്പോൾ ടോവിനോയുടെയും അഹാനയുടെയും പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.
ടോവിനോയുടെ ഞാൻ കണ്ട മികച്ച പ്രകടനം ഈ ചിത്രത്തിലേതാണ്. ഇമോഷൻസ് എല്ലാം വളരെ വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്. അതുപോലും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു അഹാനയുടെത്, മികച്ചൊരു വേഷം മോശമാക്കാതെ തന്നെ ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണങ്ങൾക്കിടയിലൂടെ വരുന്ന ചില മൈന്യൂട്ട് എക്സ്പ്രഷൻസ് കാണാൻ നല്ല രസമായിരുന്നു.

ചിത്രത്തിന്റെ കഥയിലേക്ക് പോകുന്നില്ല, കാരണം കഥയറിഞ്ഞു കാണേണ്ട ചിത്രമല്ല ഇത്. അങ്ങനെ ഒരു പ്രതീക്ഷ വെച്ചു പോകുന്നവർക്ക് ലാഗിംഗ്/ബോറിങ് അനുഭവമായിരിക്കും ഈ ചിത്രം.

പശ്ചാത്തല സംഗീതവും പാട്ടുകളും വളരെ മികച്ചതായിരുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും നാവിൻമേൽ ഒരു വരി പാട്ട് ഉണ്ടാകും. എന്തോ ചിത്രത്തിലെ പാട്ടുകൾ എല്ലാം നന്നായിത്തന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട്.

എന്നെ സംബന്ധിച്ച് എനിക്ക് എടുത്തുപറയത്തക്ക വിധത്തിലുള്ള പോരായ്മകൾ കാണാൻ സാധിച്ചിട്ടില്ല, എന്നിരുന്നാലും ചിത്രത്തിലെ ചില ഭാഗങ്ങൾ മുഴച്ചു നിൽക്കുന്നില്ലെങ്കിൽ കൂടി
ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. അതുപോലെ ചില രംഗങ്ങളിൽ വരുന്ന സംഭാഷണങ്ങളിൽ കടന്നുവരുന്ന നാടകീയത. അതും മാറ്റാമായിരുന്നു.
ഇതൊക്കെ മാറ്റിനിർത്തിയാൽ ലൂക്ക മികച്ചൊരു സിനിമയാണ്.
അരുൺ ബോസ് എന്ന നവാഗതന്റെ മികച്ചൊരു തുടക്കം.

''My Rating : 4/5"

#Last_worD

ഈ ചിത്രം തിയേറ്ററിൽ നിന്നും നിർബന്ധമായും കാണേണ്ട ഒരു സിനിമയല്ല, ആരെയും നിർബന്ധിച്ച് കാണിക്കേണ്ട സിനിമയും അല്ല. എന്നിരുന്നാൽ കൂടി
നല്ലൊരു കഥയെ നല്ലൊരു അവതരണത്തോടെ കൂടി പ്രേക്ഷകന് മുന്നിലേക്ക് ഈ സിനിമ എത്തിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ സമീപിച്ചാൽ മാത്രം നിങ്ങൾക്കും ഈ ചിത്രം ഇഷ്ടമാകും, തീർച്ച.

             🔸🔹🔸

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Series

No comments: