Search This Blog

1291. മന്ദാകിനി

🔹 മന്ദാകിനി

Gnr.      :- Comedy
Lang.   :- മലയാളം
Author :- Yadu EZr


ഒരു സാധാരണ ഡയലോഗിനെ തന്റെ വോയിസ് മോഡുലേഷൻ വഴി കോമഡിയാക്കാൻ കെൽപ്പുള്ള അഭിനേതാവാണ് നസ്ലിൻ... ഇതേ ശ്രേണിയിലുള്ള മറ്റൊരാക്ടർ ആണ് അൽത്താഫ് സലിം....
പുള്ളി സീരിയസായി പറയുമ്പോഴും വാക്കുകൾക്കുള്ളിലെ നർമ്മമാണ് പുറത്തു വരുക, അതുകൊണ്ടുതന്നെ അൽത്താഫ് ഒരു മുഴുനീള കോമഡി  സിനിമയിലെത്തുമ്പോൾ ചിരിയാണ് പ്രതീക്ഷിക്കുക...
അത് കിട്ടിയോ എന്ന് നോക്കാം!

ആരോമലിന്റെയും അമ്പിളിയുടെയും കല്യാണമാണ് കഥാപശ്ചാത്തലം. കള്ളുകുടിയടക്കം ഇത്തരം സിനിമകളിലെ സകല ക്ലീഷേകളും കൂട്ടിച്ചേർത്ത കഥ പറച്ചിലിനൊപ്പം ചിരി തോന്നിപ്പിക്കാത്ത കോമഡികളും ചേർത്ത് നായകനും നായികയും ആദ്യരാത്രിയിലേക്ക് പോവുകയാണ്...
ആദ്യരാത്രിയിൽ ഒരു ധൈര്യത്തിനായി ആരോമൽ  എടുത്തുവെച്ച ഫോറിൻ വാറ്റ് ' മന്ദാകിനി ' അമ്പിളി കഴിക്കുകയും ശേഷം പുള്ളിക്കാരി ചില സത്യങ്ങൾ പറഞ്ഞു പോകുന്നതുമാണ് ബാക്കി കഥ.....

ചിരിയുടെ സാധ്യത ആവോളമുള്ളൊരു സ്ക്രിപ്റ്റിൽ വിനോദ് തട്ടിലിന്റെ അളിയൻ കഥാപാത്രം മാറ്റിനിർത്തിയാൽ എടുത്തു പറയത്തക്ക ഒരു പെർഫോമൻസ് പോലും എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിട്ടില്ല...

അതിൽ തന്നെ പ്രത്യേകമെൻഷൻ അർഹിക്കുന്ന കഥാപാത്രമാണ് ആരോമലിന്റെ അമ്മയുടേത്... പുള്ളിക്കാരി എന്തൊരു ബോറായിരുന്നു. അവർക്കുവേണ്ടി എഴുതിവെച്ച ഡയലോഗുകൾ അവരുടെ ക്യാരക്ടറൈസേഷൻ പോലെ തന്നെ യാതൊരു ബാലവും ഇല്ലാത്ത നിർഗുണമായിരുന്നു .
കൂടാതെ, മദ്യപിച്ചതിനുശേഷമുള്ള അനാർക്കലിയുടെ പെർഫോമൻസ് ജൂറി കണ്ടില്ലെന്ന് നടിക്കുകയാണ് ( അതായിരിക്കും അവർക്ക് നല്ലത് ). അജയ് വാസുദേവിനെ
കണ്ടില്ലെന്ന് നടിക്കാനും പറ്റുന്നില്ലല്ലോ ഭഗവാനേ.
( മലയാള സിനിമയിൽ നടിമാരില്ലേ എന്ന് പൊട്ടിക്കരയുന്നവർ കണ്ണും പൂട്ടി ടിക്കറ്റെടുത്തോളൂ... )

രസമുള്ളൊരു വൺലൈൻ രണ്ടുമണിക്കൂറുള്ളൊരു സിനിമയുടെ ഫോമിലെത്തുമ്പോൾ ഇൻട്രസ്റ്റിംഗ് ഫാക്ടർ എല്ലാം തന്നെ ശോഷിക്കപ്പെട്ട് ശരാശരിക്കും താഴോട്ട് എത്തപ്പെടുകയാണ്.... മേക്കിങ്ങിലെ അപാകതകൾ കൂടുതൽ പ്രോജക്റ്റ് ചെയ്തു നിൽക്കുന്ന ആകെത്തുക താരതമ്യേന ഭേദപ്പെട്ടത് രണ്ടാം പകുതിയിലാണ്.

ചെറിയ ബഡ്ജറ്റിൻ്റെ പരിമിതികൾ എല്ലാം തന്നെ ഉൾപ്പെട്ട ഒരു സാധാരണ സിനിമ...
ചിലയിടത്ത് ചിരിപ്പിക്കുന്ന പലയിടത്തും അതിനു ശ്രമിച്ച് പരാജയപ്പെടുന്ന
ശരാശരിയെത്താൻ ആവോളം കഷ്ടപ്പെടുന്നൊരു സിനിമ..
വിനീത് തട്ടിലിന്റെ ഗംഭീര പെർഫോമൻസ് മാത്രം ബാക്കിയാക്കുന്ന ഈ സിനിമ അർഹിക്കുന്നതിനേക്കാൾ ശ്രദ്ധയും വിജയവും ഇതിനോടകം നേടി കഴിഞ്ഞു...
താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം.

MY RATING : 1/5

BLOGG LINK

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr

NEXT - "ONCE UPON A TIME IN KOCHI"

No comments: