Search This Blog

1292. ജയ് ഗണേശ്

🔹 ജയ് ഗണേശ്

Gnr.      :- Thriller Drama
Lang.   :- മലയാളം
Author :- Yadu EZr
ഒരു ആക്സിഡൻ്റിന് ശേഷം കാലുകൾ പൂർണമായും തളർന്ന  ഗണേഷ് ഇന്ന് മൾട്ടിമീഡിയ എത്തിക്കൽ ഹാക്കിംഗ് മേഖലകളിൽ ജോലി ചെയ്യുകയാണ്... പല യൂണിഫോം ഡിപ്പാർട്ട്മെന്റുകളിലേയും അൺസോൾവ്ഡ്  കേസുകൾക്ക് ഗണേഷ് തന്റെ സഹായങ്ങൾ ചെയ്യുന്നുണ്ട്... ആയിടെയാണ് സ്ഥലം എംഎൽഎയുടെ മകൻ ഗണേശിന്റെ കൺമുന്നിൽ വെച്ച് കിഡ്നാപ്പ് ചെയ്യപ്പെടുന്നത്...
കുട്ടിയെ കണ്ടു പിടിക്കേണ്ടത് ഗണേശിന്റെ കൂടെ ആവശ്യമായി മാറുന്നു.....

സിനിമയിലേക്ക് വരുമ്പോൾ പോസിറ്റീവുകൾ പറഞ്ഞു തുടങ്ങാം,
ചെറിയൊരു ത്രെഡിനെ രഞ്ജിത് ശങ്കർ തൻ്റെ നല്ല മേക്കിങ് കൊണ്ട് ഒരു പരിധിവരെ കണ്ടിരുത്തുന്നുണ്ട്... 
പലയിടത്തും ശോകമാകുന്നുണ്ടെങ്കിലും ഉണ്ണിമുകുന്ദൻ ഗണേശ് എന്ന കഥാപാത്രത്തെ നന്നായി തന്നെ ചെയ്തു വച്ചിട്ടുണ്ട്.
കൂടാതെ വിഷ്വലി സിനിമ ഒരല്പം ലിഫ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

സിനിമയുടെ പോരായ്മകളിലേക്ക് കണ്ണോടിക്കുമ്പോൾ, പടം പറയുന്ന സോഷ്യൽ മെസ്സേജ് കൺവേ ചെയ്യാൻ മുൻപത്തെ പോലെ രഞ്ജിത്ത് ശങ്കറിനെ കൊണ്ട് ഇത്തവണ സാധിക്കുന്നില്ല... 

ഓരോ 10 മിനിറ്റ് കൂടുമ്പോഴും ഉണ്ണിയുടെ കഥാപാത്രത്തിന് എന്തിനോ ദേഷ്യം വരുകയും തുടർന്ന് ചുമ്മാ അലറി വിളിക്കുകയും ചെയ്യുന്നത് നല്ല ബോറായിരുന്നു... പിന്നെ ഇത്തവണ ഉണ്ണിയേക്കാൾ മോശം നടന്മാരെ കാസ്റ്റിങ്ങിൽ ഉൾപ്പെടുത്തിയത് ( അശോകൻ ചെയ്ത കഥാപാത്രം മാറ്റിനിർത്തിയാൽ ) കൊണ്ട് കൂട്ടത്തിൽ കേമൻ ഇമേജാണ് സിനിമയിലൂടെനീളമുള്ളത്.

രോമാഞ്ചം സിനിമയുടെ പശ്ചാത്തല സംഗീതം ഇടയ്ക്കിടയ്ക്ക് കയറി വരുന്നത് എനിക്ക് മാത്രം തോന്നിയതാണോ ആവോ? 

ഒരു തരക്കേടില്ലാത്ത സിനിമയാണ് ജയ് ഗണേഷ്... ഉണ്ണി മുകുന്ദൻ നേരിടുന്ന അനാവശ്യ ഹേറ്റും 'സൂപ്പർ ഹീറോ' സിനിമ പോലെ പ്രമോട്ട് ചെയ്തതും ഫെസ്റ്റിവൽ സീസണിലെ ക്ലാഷ്റിലീസുമൊക്കെ സിനിമയുടെ പരാജയത്തിന് കാരണമാണെങ്കിൽ, ചുമ്മാ രസത്തിന് കണ്ടു തീർക്കാവുന്ന ചെറുതായി എൻഗേജ് ചെയ്യിപ്പിക്കുന്ന, പ്രതീക്ഷിച്ചതിനും തൊട്ടു മുകളിൽ നിൽക്കുന്ന സിനിമയായി ജയ് ഗണേഷ് ആദ്യാവസാനം അനുഭവപ്പെടുത്തി.

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "ONCE UPON A TIME IN KOCHI"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: