1287. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
🔹സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
Gnr. :- Fantasy/Romantic Drama
Lang. :- മലയാളം
Author :- Yadu EZr
സോഷ്യോ പൊളിറ്റിക്കൽ സറ്റയറായ് സർക്കാസ്റ്റിക് മൂഡിൽ കഥ പറഞ്ഞ് ജനപ്രിയമായ സിനിമയാണ്
'നാ താൻ കേസ് കൊട്'...
കൊഴുമ്മൽ രാജീവനും സുരേശനും സുമലതയുമടക്കം തീർത്തും പുതിയ ക്യാരക്ടറൈസേഷനുകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്...
അതിനെ ചുവട്പിടിച്ച് സുരേശൻ്റേയും സുമലതയുടേയും സ്പിൻ-ഓഫ് എന്ന കണക്കിന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ സിനിമയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.
ഇത് തീർത്തും പുതിയൊരു സിനിമയാണെങ്കിൽ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നേനെ, എന്നാൽ സുരേശനേയും സുമലതയേയും കൂട്ടിന് പിടിച്ച് ഇതേ കഥ പറഞ്ഞപ്പോൾ റിസൾട്ടിന് ചെറിയൊരു ശതമാനമെങ്കിലും മാറ്റമുണ്ട്.
കാരണം, ഇതിനോടകം രജിസ്റ്റർ ചെയ്യപ്പെട്ട രണ്ടു കഥാപാത്രങ്ങൾ വീണ്ടുമൊരു സിനിമയിലെത്തുമ്പോൾ ഒരു സാധാരണ സിനിമപ്രേമിക്കുണ്ടായേക്കാവുന്ന സകല കൗതുകങ്ങളും സംവിധായകൻ തൻ്റെ സർഗാത്മക ഉന്മാദത്തെ അഴിഞ്ഞാറാടിക്കാനുള്ള ഒരു ടൂളാക്കി മാറ്റി എന്നതാണ് ആദ്യമെനിക്ക് പറയാനുള്ളത്...
സിനിമയിലേക്ക് വരുമ്പോൾ, അമ്മൂമ്മയുടെ മോതിരം അടിച്ചു മാറ്റി നാടുവിട്ട സുരേശൻ പിന്നീട് തിരിച്ചുവരുന്നത് അമ്മൂമ്മയുടെ അടക്കിനാണ്.... തുടർന്ന് സുമലതയെ കണ്ടുമുട്ടുന്നതും ഇരുവരുടെയും പ്രണയവും അതിനെ ഒരു നാടിനെ മൊത്തം ചേർത്ത് നാടക ബാക്ക്ഡ്രോപ്പിൽ പറയുന്ന ബാക്കിയും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
പല കാലങ്ങളിലായ് പറയുന്ന ഒരു പ്രണയകഥ, അതിനെ ബ്ലെൻഡ് ചെയ്ത് ഒന്നായി പറയുന്ന രീതിയും കാഴ്ചക്കാരന് ചിന്തിക്കാനിടം കൊടുക്കാത്ത ഫാന്റസിയിൽ റിയലിസം ചേർത്തുള്ള കഥപറച്ചിലും സംവിധായകൻ്റെ ധൈര്യമാണ്, പുതിയൊരു കഥ പറച്ച രീതി പരീക്ഷിക്കുന്നതിൽ പൊതുവാൾ വിജയിച്ചിട്ടുണ്ട്. കൂടാതെ കാലങ്ങളുടെ മാറ്റം കാണിക്കാൻ കളർ ടോണിലും മേക്കപ്പിലും ചെയ്ത രീതിയും സൗണ്ട് ഡിപാർട്ട്മെൻ്റും നല്ല എഡിറ്റിങ്ങും സിനിമയിലൂടെനീളമുണ്ട്....
എന്നാൽ,
പേഴ്സണലി രണ്ട് രണ്ടേകാൽ മണിക്കൂർ എന്തൊക്കെയോ കോപ്രായങ്ങൾ കണ്ടു തീർത്തൊരു ഫീലാണ് എനിക്ക് ലഭിച്ചത്...
ഒരു കഥാപാത്രത്തിനോടോ കഥാപശ്ചാത്തലത്തിനോടൊ പ്രത്യേകിച്ചൊരു ഇമോഷനും തോന്നിപ്പിക്കാത്തൊരു ഫീൽ..
എന്നിരുന്നാലും പുതിയതെന്ന് പറയാവുന്ന ഒരു ആഖ്യാനഭംഗി സിനിമയിലുടനീളമുണ്ട്, കൂടാതെ വർക്ക് ഔട്ട് ആവുന്ന കുറച്ചു തമാശകളും...
ഇതുകൊണ്ടുതന്നെ സിനിമ തുടങ്ങുന്നതു മുതൽ തീരുന്ന വരെ കളഞ്ഞിട്ട് പോകാതെ കണ്ടു തീർക്കാൻ പറ്റി.
രസകരമാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട ഒരുപാട് സന്ദർഭങ്ങളും അനാവശ്യമായി മുഴച്ചു നിൽക്കുന്ന ഓവർ ദി ടോപ്പ് പെർഫോമൻസുകളും ഇതെല്ലാം പര്യവസാനിപ്പിച്ച ക്ലൈമാക്സും മടുപ്പിക്കുന്നിടത്ത് ഒരു പരിധിവരെ പിടിച്ചിരുത്താനും തൃപ്തിപ്പെടുത്താനും സുധീഷിന്റെ ഗംഭീര പെർഫോമൻസ് കൊണ്ട്കൂടി സാധിക്കുന്നുണ്ട്...
രാജേഷ് മാധവനും ചിത്രയും ചേർന്നുള്ള ചില രംഗങ്ങളും ജിനു ജോസഫിന്റെ സാംസൺ എന്ന രസകരമായ കഥാപാത്രവും ഒപ്പം ഒരുപറ്റം പുതിയ അഭിനേതാക്കളും സിനിമയുടെ ആകെതുകയിൽ കൊള്ളാമായിരുന്നു.
കഥാപശ്ചാത്തലം കൊണ്ടും ആഖ്യാന രീതി കൊണ്ടും എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്തൊരു സിനിമയാണിത്,
എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല.
MY RATING : 1/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - "ടർബോ"
No comments: