#Thriller50 #Ep02 - TAMIL
10 ഭാഷകളിലെ പ്രിയപ്പെട്ട 5 ത്രില്ലർ ചിത്രങ്ങൾ പങ്കുവെക്കുകയാണ്.
#Thriller50 #Ep02
ലിസ്റ്റിൽ രണ്ടാമത് #തമിഴ്
🔹മങ്കാത്ത
ആക്ഷന് പ്രാധാന്യമുള്ള ത്രില്ലർ ചിത്രമാണ് മങ്കാത്ത. ഈ സിനിമ ആദ്യദിവസം ടിക്കറ്റെടുത്ത് കാണുമ്പോൾ ഉണ്ടായിരുന്ന രോമാഞ്ചം വർഷങ്ങൾക്കിപ്പുറം ഒരുപാട് തവണ സിനിമ കണ്ടതിനു ശേഷം വീണ്ടും കാണുമ്പോൾ അതേപോലെ കാഴ്ചയെ ത്രസിപ്പിക്കുന്നുണ്ട്...
🔹രാക്ഷസൻ
യാതൊരു പോരായ്മകളും പറയാനില്ലാത്ത ആദ്യവസാനം ഗംഭീരമായ മറുഭാഷാ ത്രില്ലറുകളോട് ചേർത്തുവയ്ക്കാൻ ക്വാളിറ്റിയുള്ള തമിഴിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് രാക്ഷസൻ.
🔹 ദ്രുവങ്ങൾ 16
സിനിമയുടെ മേക്കിങ് കോളിറ്റി, കഥാപശ്ചാത്തലം എന്നിവ ചെറിയ ബഡ്ജറ്റിൽ പോലും മികച്ചുനിൽക്കുന്നു... ത്രില്ലർ ജോണറിൽ സിനിമ പറയുന്നത് ഇമോഷൻ പ്രേക്ഷകന് പൂർണതയിൽ അനുഭവപ്പെടുന്ന ചിത്രമാണിത്.
🔹തുപ്പരിവാലൻ
വ്യത്യസ്തമായൊരു ക്വാളിറ്റി ത്രില്ലർ ചിത്രം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട തമിഴ് സിനിമകളിൽ ഒന്ന്.
🔹തീരൻ അധികാരം ഒൻട്രു
നായിക പോർഷൻസ് മാറ്റിവച്ചാൽ സിനിമ നൽകിയ കാഴ്ച്ചാനുഭവം അതി ഗംഭീരമായിരുന്നു.
പ്രതീക്ഷിക്കാതെ ലഭിച്ച വല്ലാത്തൊരനുഭവമാണ് തീരൻ നൽകിയിരുന്നത്.
സിനിമയുടെ ഇൻ്റർവെൽ സീനിന് ഒരുപാi ഫാൻസ് തന്നെ ഉണ്ടാകും.
- ആദ്യകാഴ്ചയിൽ മാത്രമല്ല തുടർന്നുള്ള റിപ്പീറ്റ് വാല്യു കൂടി കണക്കിലെടുത്താണ് ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചത്... നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക!
ഇവയെ കൂടാതെ പ്രിയപ്പെട്ട ഒത്തിരി മികച്ച ത്രില്ലർ ചിത്രങ്ങളുണ്ട്... നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുക.
@YaduEZr
No comments: