#Thriller50 #Ep01 -MALAYALAM
10 ഭാഷകളിലെ പ്രിയപ്പെട്ട 5 ത്രില്ലർ ചിത്രങ്ങൾ പങ്കുവെക്കുകയാണ്.
#Thriller50 #Ep01
ലിസ്റ്റിൽ ആദ്യം നമ്മുടെ #മലയാളം
🔹 ദൃശ്യം
പതിയെ തുടങ്ങി ത്രില്ലിംങ് കൊടുമുടിയിൽ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന മലയാളത്തിലെ സകല മേഖലയും ഗംഭീരമായ ത്രില്ലർ ചിത്രമാണ് ദൃശ്യം. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ത്രില്ലർ ചിത്രം.
🔹 ട്രാഫിക്
ഈ സിനിമ നൽകുന്നൊരു ടെൻഷനുണ്ട്, ഗംഭീരം....
സിനിമയുടെ വേഗതയ്ക്കനുസരിച്ച് പ്രേക്ഷകനും ഒരു പോലെ ഇൻവോൾവാകുന്ന മേക്കിംഗ് കൊണ്ട് ട്രാഫിക് ഇന്നും ഒരുപാട് ഇഷ്ടമുള്ള ത്രില്ലർ ചിത്രമാണ്..
🔹 അഞ്ചാം പാതിര
മലയാളത്തിൽ അത്രകണ്ടു പരിചയമില്ലാത്ത സൈക്കോ കില്ലർ പശ്ചാത്തലമുള്ള ഒരു പരിധിവരെ നന്നായി ത്രില്ലടിപ്പിച്ച ചിത്രമാണ്
അഞ്ചാം പാതിര...
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിക്കാതെ മലയാളത്തിൽ ലഭിച്ച നല്ലൊരു ത്രില്ലർ ചിത്രമാണ്.
🔹തിര
വിനീത് ശ്രീനിവാസൻ വേറിട്ടൊരു രീതിയിൽ സംവിധാനം ചെയ്ത ചിത്രമാണ് തിര... സിനിമയുടെ മേക്കിംഗും പശ്ചാത്തലവും എനിക്ക് ഏറെ ഇഷ്ടമാണ്.
🔹മെമ്മറീസ്
തിയേറ്ററിൽ നിന്നും അതിനു ശേഷം ഒരുപാട് തവണയും കണ്ട മലയാളത്തിലെ ത്രില്ലർ ചിത്രമാണ് മെമ്മറീസ്... സിനിമയുടെ ത്രില്ലർ ഭാഗവും ഡ്രാമ ഭാഗവും ഒരുപോലെ മികച്ച് നിൽക്കുന്നുണ്ട് .
ഇനിയും ഒരുപാട് തവണ കാണും എന്നുറപ്പുള്ള സിനിമയാണ് മെമ്മറീസ്.
- ആദ്യകാഴ്ചയിൽ മാത്രമല്ല തുടർന്നുള്ള റിപ്പീറ്റ് വാല്യു കൂടി കണക്കിലെടുത്താണ് ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചത്...
ഇവയെ കൂടാതെ മുന്നറിയിപ്പ് ,ദൃശ്യം 2, മുഖം , ഈ തണുത്ത വെളുപ്പാൻകാലത്ത് , CBI സീരീസ്, ഫോറൻസിക് തുടങ്ങി പ്രിയപ്പെട്ട ത്രില്ലടിപ്പിച്ച ത്രില്ലർ ചിത്രങ്ങൾ ഒത്തിരിയുണ്ട്.
നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക!
@YaduEZr
mammookkayude cbi movies eniku boradikatha repeat value thonnicha thrillerukal anu
ReplyDelete