Search This Blog

1109. CHEHRE (2021)

🔹CHEHRE 

Gnr :-  THRILLER 
Lang :- ഹിന്ദി
'സമീർ മെഹ്റ' എന്ന ബിസിനസ്മാൻ മഞ്ഞിൽ മൂടിയ ഒരു താഴ്വരയിലൂടെ കാറോടിച്ച് വരുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഡൽഹിയിലേക്കുള്ള അയാളുടെ യാത്രയിൽ  വഴിമധ്യേ ഒരു മരം വീഴുകയും യാത്ര തടസ്സപ്പെടുകയും ചെയ്യുന്നു... ഒരു വഴിയാത്രക്കാരൻ്റെ നിർദ്ദേശപ്രകാരം തൊട്ടടുത്തുള്ള വലിയ വീട്ടിലേക്ക് ചെല്ലുന്ന മെഹ്റ അവിടുന്ന് അഞ്ച് പേരെ പരിചയപ്പെടുകയും, തുടർന്ന് നേരമ്പോക്കിന് അവരൊരു ഗെയിം കളിക്കുകയും ചെയ്യുന്നു.... ഇതിലൂടെ ഒരു ക്രൈം പ്രേക്ഷകന് മുന്നിലേക്ക് അനാവരണം ചെയ്യുകയാണ് ബാക്കി സിനിമ.

ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രത്തിൽ മെഹ്റ എന്ന കഥാപാത്രത്തെ ഇമ്രാൻ ഹാഷ്മിയും ലത്തീഫ് സെയ്ദി എന്ന ലോയർ കഥാപാത്രത്തെ അമിതാഭ് ബച്ചനും ഗംഭീരമാക്കി അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ ആദ്യരംഗം മുതൽ  മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്യാൻ ചിത്രത്തിന് സാധിച്ചില്ലെങ്കിലും ആദ്യപകുതി  തീരുമ്പോൾ കണ്ടുമടുത്തൊരു കഥാപശ്ചാത്തലത്തിലേക്ക് ചിത്രം മൂക്കുകുത്തുകയും പിന്നീട് പ്രെഡിക്റ്റബിളായ  ഒത്തിരി രംഗങ്ങളിലൂടെ ചിത്രം കഥ പറയുകയുമാണ് ചെയ്യുന്നത്.

സിനിമയുടെ ക്ലൈമാക്സിൽ ബച്ചൻ്റെ വളരെ ദൈർഘ്യമേറിയ ഒരു പെർഫോമൻസുണ്ട്. ഒരു ഗെയിം എന്നതിലുപരി സിനിമ പറയുന്ന 'കോർ തീം' ആ രംഗങ്ങളിൽ നിന്ന് വ്യക്തമാണ്... 
കൂടാതെ ക്ലൈമാക്സിനു ശേഷം നടാഷയുടെ എൻട്രി കൂടി കാണിക്കുമ്പോൾ 'ചെഹ്റ' പോരായ്മകളെ മാറ്റിവെച്ച് ആസ്വദിക്കാനുള്ളത് ഓഫർ ചെയ്യുന്നുണ്ട്.
#Watchable

------My Rating : 3.5/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - R.A.R.A.

No comments: