Search This Blog

1108. NADUVAN

🔹NADUVAN 

Gnr :-  Investigation 
Lang :- തമിഴ്
നിത്യേനേ നാം കാണുന്ന ഇടപഴകുന്ന ആളുകൾ , നമുക്ക് അടുത്തറിയാമെന്ന് നമ്മൾ കരുതുന്ന അവരുടെ യഥാർത്ഥ മുഖം നമ്മൾ കാണുന്നത് തന്നെയാണോ? 
ഒരുപക്ഷേ അവർ നമുക്ക് മുന്നിലേക്ക് വെച്ച് തരുന്നത് കളങ്ങളിൽ തീർത്ത മുഖമാണോ? ഇതുപോലൊരു തീം അത്യാവശ്യം ത്രില്ലറായി പറയുന്ന ചിത്രമാണ് നടുവൻ.

കാർത്തിക്, ശിവ എന്നിവർ പാർട്ണർഷിപ്പിൽ തേയില ഫാക്ടറി നടത്തുകയാണ്, ശിവ ബിസിനസ് കാര്യങ്ങളിൽ ആക്ടീവ് ആവാതെ മദ്യപിച്ചു നടക്കുമ്പോൾ ഫാക്ട്ടറിയുടെ മുഴുവൻ ഉത്തരവാദിത്വവും വിജയകരമായി കൊണ്ടുപോകുന്നത് കാർത്തിക് ആണ്. ഫാക്ടറിയിൽ തൻ്റെ ബന്ധുവായ ഗുരു എന്ന പയ്യന് ജോലി കൊടുക്കുകയും തൻറെ വീട്ടിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

വേഗത കുറഞ്ഞ ആഖ്യാനമാണെങ്കിലും ഒരേ പേസിൽ പോകുന്ന കഥാഗതി ആദ്യാവസാനം കാണാൻ പ്രേരിപ്പിക്കുന്നുണ്ട്... കൂടാതെ  പ്രെഡിക്റ്റബിളായ കഥാപശ്ചാത്തലത്തിൽ നിന്നും ചിത്രം ചെറുതായെങ്കിലും ത്രില്ലടിപ്പിക്കുന്നുമുണ്ട്.

Sony Liv സ്ട്രീം ചെയ്ത ഈ ചിത്രം വലിയ പ്രതീക്ഷയില്ലാതെ സമീപിച്ചാൽ നിരാശപ്പെടുത്താത്ത തരക്കേടില്ലാത്ത അനുഭവമായിരിക്കും പ്രേക്ഷകന് നൽകുക.

------My Rating : 2.5/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - R.A.R.A.

No comments: