Search This Blog

[2007]- ശതകത്തിലെ പരാജയങ്ങൾ EP-08

▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥YEAR - 2007

1. ബിഗ് B
2007ലെ പരാജയങ്ങളെ കുറിച്ച് പറയുമ്പോൾ അതിൽ ഏറ്റവും ആദ്യം ഓർമ്മയിലെത്തുക ബിഗ് B തന്നെയായിരിക്കും... അതിനുള്ള പ്രധാന കാരണം വരുംവർഷങ്ങളിൽ ആ സിനിമ നേടിയ പ്രേക്ഷകപ്രീതി തന്നെയുമാണ്...

അമൽ നീരദിന്റെ ആദ്യ സംവിധാനം സംരംഭം, മലയാളത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു സ്റ്റൈലിൽ നരേറ്റ് ചെയ്ത സിനിമ പക്ഷേ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത തന്നെയാണ് നൽകിയത്.. 
ഉണ്ണി ആറിന്റെ ഗംഭീര വൺലൈൻ ഡയലോഗ്സും സമീർ താഹിറിന്റെ സിനിമാട്ടോഗ്രാഫിയും ഇതിനെയെല്ലാം രോമാഞ്ചത്തിൽ എത്തിച്ച ഗോപി സുന്ദറിന്റെ സ്കോറും തിയേറ്ററിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും പ്രായഭേദമന്യേ ഇന്നും ത്രസിപ്പിക്കുന്നുണ്ട്...
ഈ ലിസ്റ്റിൽ ബിഗ് ബി ഉൾപ്പെടുത്തിയതിൽ ചെറിയൊരു പ്രയാസമുണ്ടെങ്കിലും ആ വർഷം പ്രേക്ഷകർ പൊട്ടിച്ചു കൊടുത്ത തീയറ്റർ പരാജയങ്ങളിൽ ഒന്നുതന്നെയാണ് മമ്മൂക്കയുടെ ബിഗ് B.

2. ഫ്ലാഷ്
ദേവദൂതൻ്റെ പരാജയത്തിന് ശേഷം സിബി മലയിൽ - മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ഫ്ലാഷ് എന്ന കോപ്രായം മോഹൻലാൽ ആരാധകർ പോലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്...

ഒരു ലോ-ക്വാളിറ്റി മണിച്ചിത്രത്താഴ് ഒരുക്കാനുതകുന്ന കഥയിൽ സിബി മലയിൽ പണിതു പണിത് ലാലിൻറെ കരിയറിലെ തന്നെ എണ്ണം പറഞ്ഞ അറുബോറാക്കി മാറ്റിയിട്ടുണ്ട്...

3. മിഷൻ 90 ഡേയ്സ്
അക്കാലത്ത് പ്രതീക്ഷയോടെ റിലീസ് കാത്തിരുന്ന സിനിമ, പടം പറയുന്ന കണ്ടൻറും കീർത്തിചക്രയുടെ സംവിധായകനും മമ്മൂക്കയുടെ പട്ടാള വേഷവുമൊക്കെ നല്ല പ്രതീക്ഷ തന്നെയായിരുന്നു..
പേഴ്സണലി ഒരുപാട് ഇഷ്ടമുള്ള സിനിമ കൂടിയാണ് ഇത്..

എന്നാൽ പേരിലെ 90 ദിവസങ്ങൾ എന്നതിൻറെ അഞ്ചിലൊന്നു പോലും തീയറ്ററിൽ കൂടാതെ വന്നൊരുപോക്കിൽ മിന്നി മാഞ്ഞ പടമാണ് ഇത്...

ഇത്തരം സിനിമകളിൽ പ്രേക്ഷകർ ഒരിക്കലും ആഗ്രഹിക്കാത്ത സ്ലോ പേസ്ഡ് കഥ പറച്ചിൽ രീതി തിയേറ്ററിൽ മുഷിപ്പിച്ചെങ്കിലും സിനിമ എന്നെ സംബന്ധിച്ച് നല്ലൊരനുഭവമായിരുന്നു.
 
4.  ബ്ലാക്ക് ക്യാറ്റ്
വിനയൻ - സുരേഷ് ഗോപി ടീമിൽ വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലറാണ് ബ്ലാക്ക് ക്യാറ്റ്.

സുരേഷ് ഗോപിയുടെ വ്യത്യസ്ത കഥാപാത്രവും ഫസ്റ്റ് ഹാഫ് കോമഡികളുമൊക്കെ പടമോടാനുള്ള സാധ്യതയായ് കണ്ടെങ്കിൽ ബ്ലാക്ക് ക്യാറ്റ് ആ വർഷത്തെ വലിയ പരാജയങ്ങളിൽ ഒന്നായാണ് പരിണമിച്ചത്.

നിലവാരം കുറഞ്ഞ രംഗങ്ങളും സുരേഷ് ഗോപിയുടെ പെർഫോമൻസുമൊക്കെ സിനിമയുടെ പരാജയത്തിനുള്ള കാരണങ്ങളായും വിലയിരുത്താം.

5. അലിഭായ്
ഒരുകാലത്ത് ബ്ലോക്ക്ബസ്റ്ററുകൾ മാത്രം ചെയ്തിരുന്ന ഷാജി കൈലാസ് തൻ്റെ ക്വാളിറ്റി പടവലം പോലെ താഴോട്ട് വളർത്തിയതിന് തുടക്കമിട്ട നാളുകളിൽ പുറത്തിറങ്ങിയ സിനിമയാണ് അലിഭായ്..

വലിയ പ്രതീക്ഷയോടെ ആരാധകരും പ്രേക്ഷകരും സമീപിച്ച എന്നാൽ തീരെ നിലവാരമില്ലാത്ത കഥയും രംഗങ്ങളും കൊണ്ട് മുഷിപ്പിച്ച സിനിമയാണ് അലിഭായ്..

വിശ്വനായകന്റെ പടയൊരുക്കം എന്ന ടാഗ് ലൈനിൽ തിയേറ്ററിലെത്തിയ അലിഭായ് വർഷങ്ങൾക്കിപ്പുറം 2023 ൽ ഒരുവട്ടം കൂടി കണ്ടു നോക്കുക എന്നത് ഒരുതരത്തിലും ചിന്തിച്ചു നോക്കാൻ പോലും പറ്റാത്ത കാര്യമാണ്... അതെ, അർഹിച്ച പരാജയം നേടിയ മറ്റൊരു മോഹൻലാൽ സിനിമ കൂടി.

📍ഇതേ വർഷം പുറത്തിറങ്ങിയ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട / ഇപ്പോഴും ആസ്വദിക്കാൻ സാധിക്കുന്ന സിനിമ👇

🔹 ഛോട്ടാ മുംബൈ

കൂടാതെ കയ്യൊപ്പ് , മായാവി , ഡിറ്റക്ടീവ് , വിനോദയാത്ര, ഹലോ, അറബിക്കഥ, ഒരേ കടൽ, പരദേശി, ചോക്ലേറ്റ് തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2008

No comments: