Search This Blog

1221. കണ്ണേ നമ്പാതെ

🔹" കണ്ണേ നമ്പാതെ ''

Gnr :- Thriller 
Lang :- തമിഴ് 
🪄 Story with Strong Spoilers
  
കുറെ കാശും കൊമ്പത്തിരിക്കുന്ന കുടുംബക്കാരും അല്ലെങ്കിൽ അതിനൊത്ത പാരമ്പര്യവും ഉണ്ടെങ്കിൽ ഇക്കാലത്ത് നായകനും സൂപ്പർതാരവുമൊക്കെ ആകാം... ഇനി സ്വന്തം പടം കളിക്കാൻ കുറച്ച് തീയേറ്ററും കൂടി സ്വന്തം പേരിൽ ഉണ്ടെങ്കിൽ ഇറക്കുന്ന എല്ലാ ചപ്പും ചവറും നൂറും ഇരുന്നൂറും ദിവസം കളിച്ച് വിജയശ്രീലാളിതനാകാം...

ഇതു വായിച്ചാൽ നെപ്പോട്ടിസം കൊണ്ട് പുളഞ്ഞിരിക്കുന്ന കുറെ പേരെ ഓർമ്മ വരുമെങ്കിലും പറഞ്ഞുവരുന്നത് ഉദയനിധിയെ സ്റ്റാലിനെ കുറിച്ചാണ്, പുള്ളിയുടെ ആദ്യകാല പടങ്ങൾ മുതൽ ഈ അടുത്തകാലത്ത് വന്ന സിനിമകൾ വരെ പെർഫോമൻസിൽ യാതൊരു പുരോഗതിയും കൈവരിക്കാത്ത വളരെ മോശം അഭിനേതാവാണ്... ലെജൻഡ് ശരവണന് തുല്യം അല്ലെങ്കിൽ കൂടി ഏറെക്കുറെ അതേ കയറിൽ കെട്ടാൻ പറ്റിയ ഐറ്റം...
പുള്ളിയുടെ അവസാനം റിലീസ് ആയ സിനിമ കൂടി കണ്ടു....

കണ്ണേ നംബാതെ💥

അരുൺ, ദിവ്യ എന്നിവർ പ്രണയത്തിലാണ്... ഇരുവരുടെയും പ്രണയം വീട്ടിൽ അറിയുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ വഴി അരുണിന് പുതിയൊരു വാടക വീട് അന്വേഷിക്കേണ്ടി വരുന്നു, ഒരുപാട് അന്വേഷിച്ച് പുതിയൊരു വീട് കിട്ടുകയും അതേ വീട്ടിൽ റൂം ഷെയർ ചെയ്യുന്ന സോമു എന്ന സുഹൃത്തിനെ പരിചയപ്പെടുകയും ചെയ്യുന്നു... ആ വീട്ടിലേക്ക് താമസം മാറിയ ആദ്യദിവസം സോമു, അരുൺ, അവരുടെ സുഹൃത്ത് ജഗൻ എന്നിവർ ബാറിൽ മദ്യപിക്കാൻ പോവുകയും അരുൺ അവിടെവച്ച് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും മദ്യപിച്ച് ലക്കുകെട്ട് അപകടം ഉണ്ടാക്കിയ അവരെ കാറിൽ അവരുടെ വീട്ടിൽ എത്തിക്കേണ്ടിയും വരുന്നു... തൊട്ടടുത്ത ദിവസം രാവിലെ ആ കാറിന്റെ ഡിക്കിയിൽ ആ സ്ത്രീയുടെ മൃതദേഹം കാണുന്നത് മുതൽ പിന്നീട് സിനിമ വേഗത കൈവരിക്കുകയും ട്വിസ്റ്റിൽ നിന്ന് ട്വിസ്റ്റിലേക്ക് പോകുന്ന കിടുക്കൻ ത്രില്ലറായി മാറുകയും ചെയ്യുന്നു.

ആദ്യം പറയേണ്ടത് അരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധി സ്റ്റാലിൻ്റെ പ്രകടനത്തെ തന്നെയാണ്, മറ്റാര് ചെയ്താലും ഈസിയായി ചെയ്യാൻ സാധിക്കുന്ന ഒരു കഥാപാത്രത്തെ ഉദയനിധി എവിടെയും ബോറാക്കിയില്ല എന്നതാണ് ആദ്യം മികവ്, തൻറെ കരിയറിലെ മറ്റുകഥാപത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവച്ചു എന്നതാണ് രണ്ടാമത്തെ മികവ്...

കൂടാതെ നല്ല കഥ പറച്ചിൽ രീതി, ക്ലൈമാക്സിൽ പ്രെഡിക്ഷൻ വർക്ക് ആകുന്നുണ്ടെങ്കിലും സിനിമ ആകെത്തുകയിൽ എൻഗേജ് ചെയ്യിപ്പിക്കുന്ന ത്രില്ലറാണ്...

ഇരവ് ആയിരം കൺകൾ എന്ന 2018 ൽ പുറത്തിറങ്ങിയ അരുൾനിധി ചിത്രം സംവിധാനം ചെയ്ത MU മാരൻ തൻറെ മൂന്നാം സംവിധാന സംരംഭത്തിലും കോളിറ്റിയിലും കാഴ്ചയിലും എവിടെയും നിരാശപ്പെടുത്തുന്നില്ല.

ഒരു ബേസ് കഥയെ  നശിപ്പിക്കാതെ കൊണ്ടുപോകുന്ന തിരക്കഥ കൊണ്ടും നല്ല സിനിമട്ടോഗ്രാഫിയും പേസിംങ് നിലനിർത്തിയ എഡിറ്റിങ്ങും സൗണ്ടും കളറിംങും എല്ലാമായി കണ്ണേ നമ്പാതെ തമിഴിൽ ഈയടുത്തകാലത്ത് കണ്ട മികച്ച ത്രില്ലറുകളിൽ ഒന്നാണ്.

ഉദയനിധി സ്റ്റാലിൻ്റെ പെർഫോമൻസ് യഥാർത്ഥത്തിൽ പ്രതീക്ഷ തന്നെയാണ്, പുള്ളിയുടെ ഇമ്പ്രൂവ്മെന്റിൽ വളരെ സന്തോഷവുമുണ്ട്...

"My Rating - 3.5/5"
[ Link - 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " അയൽവാശി ''

No comments: