Search This Blog

1279. വഴക്ക്

🔹വഴക്ക്

Gnr.      :- Drama 
Lang.   :- മലയാളം
Author :- Yadu EZr
ടോവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമ  ഫേസ്ബുക്ക് വഴി ഇന്ന് കണ്ടു ... ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ ടോവിനോയെ കൂടാതെ സുദേവ് നായർ, കനി കുസൃതി, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അധികമാർക്കും ദഹിക്കാൻ സാധ്യതയില്ലാത്ത Art Film Categoryയുടെ അങ്ങേയറ്റത്തെ മടുപ്പൻ ആഖ്യാനമാണ് സനിൽകുമാർ ശശിധരൻ സിനിമകളിൽ കാണാറുള്ളത്, പുള്ളിയുടെ "ഒഴിവു ദിവസത്തെ കളി" എന്ന സിനിമ എന്നിലെ പ്രേക്ഷകന് ഗംഭീരമായൊരു സിനിമാറ്റിക് എക്സ്പീരിയൻസ് നൽകിയ സിനിമ കൂടിയാണ്..
ഈ രണ്ടു കാര്യങ്ങളും മനസ്സിൽ വെച്ചാണ് വഴക്ക് കാണാനിരുന്നത്...

വഴക്കിലേക്ക് വരുമ്പോൾ ആദ്യത്തെ 15 മിനിറ്റ് അതിനിർണായകമാണ്, കാരണം മറ്റേതോ ഗ്രഹത്തിൽ നിന്ന് ഭൂമിയെ കാണിച്ച് ആ ഭൂമിയിലെ ഒരു കാർ കാണിക്കാൻ സംവിധായകൻ എടുത്ത ആ 15 മിനിറ്റ് ഒരു യുഗം പോലെ പ്രേക്ഷകനനുഭവപ്പെടും എങ്കിലും ആ നിർണായക രംഗങ്ങൾ താണ്ടി പിന്നീടുള്ള 15 മിനിറ്റ് നായക കഥാപാത്രം സിദ്ധാർത്ഥനും അയാളുടെ ഭാര്യയും തമ്മിലുള്ള ഫോൺ സംഭാഷണം കേൾക്കാം...

പ്രണയിച്ച് കല്യാണം കഴിച്ച ഇരുവരും ഇന്ന് ഡിവോഴ്സിന്റെ വക്കിലാണ്... ഇവരുടെ സംഭാഷണവും വഴക്കും കഴിയുമ്പോൾ ഒരു സ്ത്രീ സിദ്ധാർത്ഥിന്റെ കാറിൻറെ മുൻപിൽ കുഴഞ്ഞു വീഴുകയും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ബാക്കി സിനിമ പറയുന്നത്.

"ഓരോ ഡിവോഴ്‌സിലും ഒരച്ഛനും ഒരമ്മയുമാണ് കൊല്ലപ്പെടുന്നത്!!!" ഒരുപക്ഷേ ഇതായിരിക്കണം സനൽകുമാർ ശശിധരൻ ഈ സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചിട്ടുണ്ടാവുക,  

അവാർഡ് പടങ്ങളെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള മെല്ലെപോക്ക് പരിപാടി ഒരുവിധത്തിൽ ഫോർവേഡ് ബട്ടൺ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത എനിക്ക് ഒന്നരമണിക്കൂറിൽ ഈ സിനിമ ഒരു മോശം അനുഭവമല്ല. 
എപ്പോഴെങ്കിലുമൊക്കെ ഇത്തരം സിനിമകൾ കാണുന്നതും ഞാൻ ആസ്വദിക്കാറുണ്ട്.

ആദ്യത്തെ 15 മിനിറ്റ് ഒരുപക്ഷേ സംവിധായകൻ ഈ സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകാൻ എടുത്തതായിരിക്കാം, അത് കണ്ടു തീർത്ത ഒരാൾക്ക് ഈ സിനിമയുടെ ബാക്കിയുടെ വേഗത ഒരിക്കലുമൊരു പ്രശ്നമാകില്ല. 
കൂടാതെ സിനിമയിലെ ഓരോ രംഗങ്ങളും ഒരു ക്യൂരിയോസിറ്റി ജനിപ്പിക്കാനും ബാക്കി കാണാനും തോന്നിപ്പിക്കുന്നുണ്ട്... അവസാനമെത്തുമ്പോഴുള്ള ബുദ്ധിജീവി പരിപാടി ഇത്തരം സിനിമകൾക്ക് ഡീഫാൾട്ടും ആണല്ലോ.

കനി കുസൃതി - അസീസ് നെടുമങ്ങാട് എന്നിവരുടെ കഥാപാത്രങ്ങളും  പെർഫോമൻസും ഗംഭീരമായിരുന്നു...  ടോവിനോ As usual സിദ്ധാർത്ഥ് എന്ന ഡിവോഴ്സിന്റെ സകല ടെൻഷനുമുള്ള വക്കീൽ കഥാപാത്രം മോശമില്ലാതെയും ചെയ്തു വച്ചിട്ടുണ്ട്. 

ഓരോ സിനിമകളും അതിൻറെ ജോണർ മനസ്സിലാക്കിയാണ് കാണാറുള്ളത്, ഇത്തരം സിനിമകൾക്ക് അതിൻ്റെ ജോണർ അർഹിക്കുന്ന മൈൻഡ് സെറ്റ് പ്രിപ്പയർ ചെയ്തു തന്നെയാണ് ഈ സിനിമയും കണ്ടുതീർത്തത്, അങ്ങനെ കാണാൻ സാധിക്കാത്തവർക്ക് ഒരിക്കലും വഴക്ക് എന്നല്ല ഒരു സനൽകുമാർ ശശിധരൻ സിനിമയും കണ്ടു തീർക്കാൻ പറ്റണമെന്നില്ല.

ഈ സിനിമയുടെ നിർമാതാവും സംവിധായകനും തമ്മിലുള്ള വഴക്കോ പ്രശ്നങ്ങളോ റിവ്യൂവിലേക്ക് ഉൾപ്പെടുത്തുന്നില്ല... സിനിമ അത് പണം മുടക്കുന്നവൻ്റേതാണ്, നിർമ്മാതാവിന്റെ ആ പ്രോഡക്റ്റ് എന്തിൻറെ പേരിലാണെങ്കിലും ഇങ്ങനെ പുറത്തിറക്കിയതിനോട് യോജിക്കുന്നില്ല... 
#Vazhakku

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''Laapataa_Ladies"

No comments: