1280. EXHUMA
🔹EXHUMA
Gnr. :- Horror
Lang. :- കൊറിയൻ
Author :- Yadu EZr
അമേരിക്കയിൽ താമസിക്കുന്ന അതിസമ്പന്നരായ ഒരു കൊറിയൻ ഫാമിലി,
എന്നാൽ വർഷങ്ങളായി ആ കുടുംബത്തിന് തീരാ ശാപം പോലെ ഒരുപാട് വിപത്തുകൾ സംഭവിക്കുന്നു... കുടുംബത്തിൽ പുതിയതായി ജനിച്ചു വീണ സന്താനത്തിലെത്തി നിൽക്കുന്ന ഈ ശാപം എന്തെന്നറിയാനും അതിനെ മറികടക്കാനും ആ കുടുംബം ഷാമനെ (മന്ത്രവാദികൾ) നിയോഗിക്കുന്നു.
ഷാമന്റെ കണ്ടെത്തൽ പ്രകാരം മരിച്ചു മണ്ണടിഞ്ഞ അവരുടെ പൂർവികരിൽ ഒരാളുടെ കുഴി തോണ്ടി വെളിയിലെടുത്ത് അതിൽ കർമ്മങ്ങൾ ചെയ്ത് വീണ്ടും അടക്കണം... ഈ ഉദ്യമത്തിന് കൂടുതൽ പേരെത്തുകയും ആ വിശ്വവിഖ്യാത ശവക്കല്ലറ പൊളിച്ച് പെട്ടി വെളിയിൽ എത്തുകയും പല കാരണങ്ങൾ കൊണ്ടും കർമ്മങ്ങൾ ഒരു ദിവസം വൈകിക്കേണ്ടി വരികയും ചെയ്യുമ്പോൾ അബദ്ധവശാൽ ആ രാത്രി പെട്ടി തുറക്കപ്പെടും എന്ന് ആരും കരുതുന്നില്ല...
അതിൽ നിന്നും വരുന്ന ശക്തിയും ആ കുടുംബവും ഷാമനും തുടർന്നുള്ള സംഭവങ്ങളുമാണ് Exhuma എന്ന കൊറിയൻ ഹൊറർ ചിത്രം പറയുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ കൊറിയൻ ഹിറ്റുകളിൽ ഒന്നാണ് എക്സ്യുമ...
ഹൊറർ ജോണറിൽ ഒരു മിസ്റ്ററി ഫീൽ നൽകാൻ സിനിമയ്ക്ക് ആദ്യവസാനം സാധിക്കുന്നുണ്ട്, എന്നാൽ
ഭയപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുമാണ് എൻ്റെ ഉത്തരം.
നല്ലൊരു തുടക്കവും പിന്നീട് ശക്തി ക്ഷയിക്കുന്ന ബാക്കിയും ഈ സിനിമ മറികടക്കുന്നത് പറയാതെ പറയുന്ന ഫ്ലാഷ്ബാക്കിലൂടേയാണ്... ആ രംഗങ്ങൾ ഗംഭീരമായിരുന്നു.
നല്ലൊരു ഹൊറർ അറ്റ്മോസ്ഫിയർ ബിൽഡ് ചെയ്യാൻ സിനിമയ്ക്ക് സാധിക്കുന്നത് ചിത്രത്തിൻറെ കഥാഗതി കൊണ്ടാണ്, മെല്ലെ തുടങ്ങി എൻഗേജിംഗ് ആയി വരുന്ന ആ കഥാഗതി പക്ഷേ രണ്ടാം പകുതിയിൽ കൈവിട്ടു പോകുന്നു... എന്നിരുന്നാലും സൗണ്ട് ഡിപ്പാർട്ട്മെൻ്റും സിനിമാട്ടോഗ്രാഫിയും കളർടോണും ഒക്കെ സിനിമയെ ഇൻട്രസ്റ്റിംഗ് ആക്കുന്നുണ്ട്. കൂടാതെ നല്ല പെർഫോമൻസുകളും ചിത്രം ഓഫർ ചെയ്യുന്നുണ്ട്...
സ്ലോ പേസ്ഡ് ഹൊറർ മിസ്റ്ററി സിനിമകൾ കാണാൻ താല്പര്യപ്പെടുന്നവർക്ക് ധൈര്യമായി EXHUMA റെക്കമെന്റ് ചെയ്യാം.
ട്രെയിലർ വന്നതു മുതൽ കാണാൻ ആഗ്രഹിച്ച ഒരു സിനിമ, എൻറെ ജില്ലയിൽ തീയേറ്റർ റിലീസ് ഇല്ലാത്തതുകൊണ്ട് സ്ട്രീം ചെയ്തു കാണേണ്ടി വന്ന ഈ ചിത്രം ഒരുപക്ഷേ തീയറ്ററിൽ ഇതിനേക്കാൾ മികച്ച ഒരനുഭവം നൽകിയേനെ....
#Exhuma
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ''Laapataa_Ladies"
No comments: